India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ ക്യാപ്റ്റന്‍, വാഴ, പാവാട ഇതൊക്കെ കഴിഞ്ഞ് ജാസ്മിന്റെ പിഎ ആയി; റോണ്‍സനെ കളിയാക്കുന്നവരോട് പുച്ഛം മാത്രം

  |

  എങ്ങനെയും വിജയിക്കണം എന്നത് മാത്രം മുന്‍നിര്‍ത്തിയാണ് ബിഗ് ബോസില്‍ പലരും മുന്നോട്ട് പോവുന്നത്. അതില്‍ നിന്നെല്ലാം മാറി നടക്കുന്ന ഏക വ്യക്തി റോണ്‍സന്‍ വിന്‍സെന്റാണ്. ബിഗ് ബോസില്‍ എത്തിയത് മുതല്‍ ആരോടും വഴക്കുണ്ടാക്കാനോ മോശം പറയാനോ താരം പോയിട്ടില്ല. മാത്രമല്ല ആരെയും കുറ്റം പറയാനും അവഹേളിക്കാനും പോയിട്ട് ഒരു പ്രശ്‌നങ്ങളില്‍ ഇടപെടുക പോലും ചെയ്തിട്ടില്ല. ഇതിന്റെ പേരില്‍ ബിഗ് ബോസിനുള്ളിലും പുറത്തും അവഹേളനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്.

  ഓരോ ദിവസം കഴിയുംതോറും റോണ്‍സന് പിന്തുണയേറി വരികയാണ്. എല്ലാവരും ഫേക്ക് ആയി ഗെയിം കളിക്കുമ്പോള്‍ എല്ലാ മനുഷ്യരെയും ഒരേ പോലെ കാണാന്‍ റോണ്‍സന്‍ പറയുകയാണ്. സൂരജ്, ജാസ്മിന്‍, നിമിഷ ദില്‍ഷ തുടങ്ങി എല്ലാവര്‍ക്കും റോണ്‍സനൊരു സഹോദരനാണ്. നിമിഷ പോയപ്പോള്‍ പോലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. നടനെ കുറിച്ചെഴുതിയ വൈറല്‍ പോസ്റ്റ് വായിക്കാം..

  'എല്ലാ മനുഷ്യരെയും ഒരേ പോലെ കാണാന്‍ ഈ ഷോയിലൂടെ ഒരിക്കല്‍ കൂടി സമൂഹത്തോട് പറഞ്ഞ മുതല്‍. റോണ്‍സണ്‍ വിന്‍സെന്റ്. റിയാസ് മുതല്‍ സൂരജ് വരെ റോണിക്ക് എല്ലാവരും സഹോദരങ്ങള്‍ മാത്രം. ജയില്‍ ടാസ്‌കില്‍ റിയാസിനെ സപ്പോട്ട് ചെയ്യുന്ന റോണ്‍സനെ നാം മറക്കില്ല. അവനെ ചേര്‍ത്തു നിര്‍ത്തുന്ന ഏട്ടനെ പോലാണ് അവനോട് റോണ്‍സണിന്റെ പെരുമാറ്റം.

  ടാസ്‌കിലായാല്‍ പോലും തന്നില്‍ നിന്ന് അവര്‍ക്ക് ഒരു ഉപദ്രവം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആള്‍. ബ്ലെസ്ലിയുടെ ഫോട്ടോയില്‍ പഞ്ച് ചെയ്തത് മാത്രം ഒന്ന് ആലോചിച്ചാല്‍ മതി. ജാസ്മിനോടും നിമിഷയോടും താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. എന്നാല്‍ ഇന്നലെ നിമിഷ പടിയിറങ്ങിയപ്പോള്‍ ഒരാളോട് മാത്രമായി നിമിഷ ഒരു കാര്യം പറയുന്നത് ശ്രദ്ധിച്ചു.

  Also Read: ഈ മനുഷ്യന്‍ വിഷമാണ് പരദൂഷണമാണെന്ന് പറഞ്ഞാലും 10 മിനുറ്റ് കണ്ടാല്‍ മനസിലാവും; റോണ്‍സനെ കുറിച്ച് ആരാധകന്‍

  ജാസ്മിനെ നോക്കിക്കോണെ റോണ്‍സാ എന്ന്. ഒരു സഹോദരന്റെ കയ്യില്‍ തന്റെ ഉറ്റ സുഹൃത്തിനെ ഏല്‍പ്പിച്ച് പോകുന്ന സന്തോഷമുണ്ടായിരുന്നു നിമിഷയുടെ മുഖത്ത്. ജാസ്മിന്റെ കയ്യിലെ ഫ്രീ കാര്‍ഡ് മോഹിച്ചാണ് റോണ്‍സണ്‍ കൂട്ടായത് എന്ന് പറയുന്ന ചിലരോട് പുച്ഛം മാത്രം. വന്ന അന്ന് മുതല്‍ റോണ്‍സന്‍ ജാസ്മിനോടെന്നല്ല എല്ലാവരോടും ഒരേ പോലെയാണ് നിന്നത്.

  Also Read: ഇനി കുറ്റം പറയാന്‍ വരണ്ട; നിമിഷ പോയപ്പോള്‍ അപര്‍ണയെ കൂട്ടുപിടിച്ച് ജാസ്മിന്‍, വേറെ ലെവലില്‍ അപര്‍ണയും

  നല്ല ഫ്രണ്ട് ആയിട്ട് സഹോദരനായായിട്ട് കൂട്ടുകാരനായിട്ടെല്ലാം ഈ മനുഷ്യന്‍ വീണ്ടും വിസ്മയിപ്പിക്കുന്നു. സീരിയല്‍ ക്യാപ്റ്റന്‍ എന്ന പേര് മാറി വാഴയും പാവാടയും കഴിഞ്ഞ് ജാസ്മിന്റ PA എന്ന പേരു കൂടി ചിലര്‍ ചാര്‍ത്തുന്നു. റോണിയെ പുറത്താക്കും എന്ന്. അവരോടൊക്കെ എന്ത് പറയാനാ?

  നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നവരാണ് റോബിൻ്റെ സ്ഥിരം വേട്ട മൃഗം; ലവ് ട്രാക്കും അതുപോലൊരു സ്ട്രാറ്റജിയെന്ന് ആരാധകർ

  ഞാൻ വളരെ ലക്കി ആണ്, എല്ലാത്തിനും ഏഷ്യാനെറ്റിനോട് നന്ദി #BiggBossMalayalam #Ashwin

  ഒച്ചയും ബഹളവും തെറിയും മാത്രമല്ല. നല്ല വ്യക്തിത്വത്തോട് കൂടി ടാസ്‌കുകള്‍ എല്ലാം ഭംഗിയായി ചെയ്ത് ഗെയിം ഗെയിമായി മാത്രം കണ്ട് പറയേണ്ടത് സഭ്യമായി മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താം. എല്ലാ മനുഷ്യനെയും ഒരേ പോലെ സ്‌നേഹിക്കാന്‍ പഠിക്കാം. ശത്രുക്കളെ വരെ പുഞ്ചിരിയാല്‍ നേരിടാം എന്ന മെസേജ് റോണ്‍സന്‍ ഈ അന്‍പത് നാള്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് നല്‍കി. ഇനി 50 നാള്‍ കൂടി ഈ മനുഷ്യന്‍ തുടരട്ടെ എന്ന് ആശംസിക്കുന്നു'.. ആരാധകന്‍ പറഞ്ഞ് നിര്‍ത്തുന്നു.

  English summary
  Bigg Boss Malayalam Season 4: A Viral Write-up About Actor Ronson's Strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X