ചിലരുടെ പ്രതികാരത്തിന് മുന്‍പില്‍ അവസാനിച്ചു പോയ ഒരു മത്സരാര്‍ഥി; അഖിലും റിയാസും രണ്ട് പ്രതീകങ്ങളാണ്
അഖിലും കൂടി ബിഗ് ബോസില്‍ നിന്നും പുറത്തായതോടെ മത്സരാര്‍ഥികളും പ്രേക്ഷകരും ആകാംഷയിലാണ്. അഞ്ച് ഫൈനലിസ്റ്റുകളില്‍ ഒരാള്‍ അഖിലായിരിക്കുമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ എവിക്ഷന്‍ എല്ലാവരെയും ഞെട്ടിച്ചു. അതേ സമയം റിയാസിനെ ഉന്നം വെച്ചത് അഖിലിന് മാറി കൊണ്ടതാണെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.
റോബിന്റെ ഫാന്‍സുകാര്‍ റിയാസിനെ പുറത്താക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് വോട്ട് മറിച്ച് കൊടുത്തു. എന്നാലത് അഖിലിന്റെ വോട്ട് നിലവാരം താഴ്ത്തുകയും മത്സരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ അഖിലും റിയാസും രണ്ട് പ്രതീകങ്ങളാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇതുവരെയുള്ള രണ്ട് പേരുടെയും പ്രകടനം വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ആരാധകര്‍ എത്തിയത്.

'അഖിലും റിയാസും രണ്ട പ്രതീകങ്ങളാണ്. സമൂഹത്തോട് രണ്ട് വ്യത്യസ്തമായ കാര്യങ്ങള്‍ വിളിച്ചു പറയുന്ന രണ്ടു പേര്‍'.
തങ്ങളുടെ ഇഷ്ട മത്സരാര്‍ഥിയെ നിയമം തെറ്റച്ചതിന് ബിഗ് ബോസ് പിടിച്ചു പുറത്തിട്ടപ്പോള്‍ അന്ധമായ ആരാധന വെച്ച് പുലര്‍ത്തിയ തന്റെ ആരാധകരുടെ പ്രതികാര ബുദ്ധിക്ക് മുന്നില്‍ വഴി തെറ്റി എത്തിയ അതിഥിയാണ് അഖില്‍. ചിലരുടെ പ്രതികാരത്തിന് മുന്‍പില്‍ അവസാനിച്ചു പോയ ഒരു മത്സരാര്‍ഥി. ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ..
റിയാസിനെതിരെ ഇത്രയും വലിയ അറ്റാക്ക് നടന്നിട്ടും അദ്ദേഹം ഇന്നും അവിടെ തന്നെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് വിളിച്ചു പറയുന്നത് സമൂഹത്തിന് തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവ് ഇപ്പോഴും ഉണ്ട് എന്ന് തന്നെയാണ്. ഇത്ര വലിയ നെഗറ്റീവ് ക്യാംപെയിന്‍ നടത്തിയിട്ടും അയാള്‍ ഇന്നവിടെ നില്‍ക്കുന്നു എങ്കില്‍ ഒന്നുറപ്പിക്കം. അദ്ദേഹത്തിന്റെ കൈയ്യില്‍ എന്തൊക്കെയോ ഉണ്ട്. അതേ അദ്ദേഹം ഒരു റിയല്‍ പ്ലേയര്‍ ആണ്.

ഒരാളുടെ രൂപവും ചുറ്റുപാടും നോക്കി ഒരാളെ വിലയിരുത്തുന്നവര്‍ക്ക് മുന്നില്‍ അയാള്‍ക്ക് ഇനിയും എന്തൊക്കെയോ വിളിച്ചു പറയാനുണ്ട്.
കേള്‍ക്കാന്‍ നമയുള്ള ഒരു ലോകം പുറത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇതുവരെയുള്ള സീസണില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യുന്നുവെങ്കില്‍ അത് റിയസിന് വേണ്ടി ആണ്. കാരണം അദ്ദേഹം നല്ലൊരു കളിക്കാരന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.
അതേ സമയം ഫൈനലിസ്റ്റുകളില്‍ ഒരാള്‍ റിയാസ് ആയിരിക്കുമെന്നാണ് അഖിലിന്റെ അഭിപ്രായം. പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അഖില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. റിയാസ് നല്ല മത്സരാര്‍ഥിയാണെന്നും ഗെയിം എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും അഖില്‍ പറഞ്ഞു.


Click it and Unblock the Notifications