സൂരജിന്റെ കാര്യത്തില്‍ മാത്രമായിരുന്നു അഖിലിന് വിഷമം, കാരണം...സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല

ബിഗ് ബോസ് ഗെയിം ഷോ മലയാളിപ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ യൂത്തിനിടയില്‍ മാത്രം ആരാധകരുണ്ടായിരുന്ന ഷോയ്ക്ക് ഇന്ന് കുടുംബ പ്രേക്ഷകരുടെ ഇടയിലും കാഴ്ചക്കാര്‍ ഏറെയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഇനി ഷോ അവസാനിക്കാന്‍ കേവലം രണ്ടാഴ്ച മാത്രമേയുള്ളൂ.

അഖില്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ ഹൗസില്‍ നിന്ന് പുറത്തായത്. വളരെ അപ്രതീക്ഷിതമായ വിടവാങ്ങലായിരുന്നു. ടോപ്പ് ഫൈവില്‍ കാണുമെന്ന് പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ വിധിയെഴുതിയ മത്സരാര്‍ത്ഥിയയിരുന്നു അഖില്‍. താരത്തിന്റെ പെട്ടെന്നുള്ള പടിയിറക്കം അവതാരകനായ മോഹന്‍ലാലിനേയും അതിശയിപ്പിച്ചിരുന്നു. മികച്ച രീതിയില്‍ ഗെയിം കളിച്ച് കൊണ്ടിരുന്ന അഖിലിന് പെട്ടെന്ന് എന്ത് സംഭവിച്ചു എന്നാണ് ഹൗസിന് പുറത്തെത്തിയതിന് ശേഷം മോഹന്‍ലാല്‍ ചോദിച്ചത്.

 അഖില്‍

അഖിലിന്റെ പടിയിറക്കം ബിഗ് ബോസ് ഹൗസിനെ ആകെ ഉലച്ചിട്ടുണ്ട്. കണ്ണീരോടെയാണ് എല്ലാവരും താരത്തെ യാത്രയാക്കിയത്. മറ്റെല്ലാവരെക്കാളും സൂരജിനെയാണ് അഖിലിന്റെ അഭാവം തളര്‍ത്തിയത്. ആദ്യം ദിവസസം മുതല്‍ ഇരുവരും ഒന്നിച്ചായിരുന്നു. ഇപ്പോഴിത അഖിലിന്റേയും സൂരജിന്റേയും സൗഹൃദത്തെ കുറിച്ചുളള ആരാധകന്റെ കുറിപ്പ് വൈറല്‍ ആവുകയാണ്. കൂടാതെ ഈ എവിക്ഷന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിനോടൊപ്പം തന്നെ ഒരു മത്സരാര്‍ത്ഥിയുടെ ഫാന്‍ അല്ലെന്നും എടുത്ത് പറയുന്നുണ്ട്.

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ...' ഒരു മത്സരാര്‍ത്ഥിയ്ക്ക് വേണ്ടി മാത്രം ഒന്നും പോസ്റ്റ് ചെയ്യാറില്ല. ഒരാളുടെ ഫാന്‍ എന്നതില്‍ കവിഞ്ഞ് ബിഗ് ബോസ് ഷോയുടെ ഫാന്‍ ആണെന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം. പക്ഷെ ഇന്നലെ നടന്ന എവിക്ഷന്‍ കണ്ടപ്പോള്‍ ഉണ്ടായ വിഷമം അഖില്‍ എന്ന മത്സരാര്‍ത്ഥിയെ പറ്റിയായിരുന്നു. ശരിക്കും പുറത്ത് പേവേണ്ട ആളായിരുന്നോ? ആരാധകന്‍ കുറിപ്പില്‍ ചോദിക്കുന്നു.

വിശ്വസിക്കാനാവുന്നില്ല

ലാലേട്ടന്‍ അവസാനം അഖില്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങി കഴിഞ്ഞ് പറഞ്ഞ ബ്രേക്ക് സത്യസന്ധമായും സീക്രട്ട് റൂം ടാസ്‌ക്കാണെന്ന് കരുതി. അഖിലിന്റെ സൈന്‍ ഓഫ് വീഡിയോ കാണുന്നത് വരെ ആ പ്രതീക്ഷയുണ്ടായിരുന്നു. നല്ലൊരു അര്‍ഹനായ മത്സരാര്‍ത്ഥി എന്ന് പറയാവുന്ന ആളാണ് ഷോയില്‍ നിന്ന് ഔട്ടായത് വളരെ സാധാരണക്കാരന്‍. ചില സമയത്തെ തഗ്ഗൊക്കെ അപാരം'; കുറിപ്പില്‍ പറയുന്നു.

 ഗുണങ്ങള്‍

ഉറങ്ങാന്‍ കിട്ടിയ എസി റൂമും ഭക്ഷണം പാകം ചെയ്യുന്ന താരങ്ങളും ഫുള്‍ സമയം ഡോക്ടറിന്റെ സേവനം, സുഖവിവരം അന്വേഷിക്കുന്നത് മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാല്‍ എന്നൊക്കെ പറഞ്ഞു കിട്ടിയ സൗഭാഗ്യങ്ങള്‍ പറഞ്ഞ ഒരു സമയം ഉണ്ടായിരുന്നു. നമ്മളെപ്പോലെ സാധാരണ ജനങ്ങളുടെ ഉള്ളില്‍ തോന്നുന്ന ചില സന്തോഷങ്ങളില്‍ സന്തോഷിക്കുന്ന ഒരു മനസ്സും.

ഇത് വരെ ജയിലില്‍ കിടന്നിട്ടില്ല എന്ന കാര്യം മതി ടാസ്ക്കൊക്കെ എത്ര ഭംഗിയായി ചെയ്യുന്നു. കൊടുക്കുന്ന വര്‍ക്കൊക്കെ എത്ര കാര്യമായി ചെയ്യുന്നു എന്ന് മനസ്സിലാക്കാന്‍. ഓരോ ടാസ്‌ക്കിലും തന്റെ ശൈലിയിലുള്ള എന്തെങ്കിലും കണ്ടന്റ് തന്നിരുന്ന വ്യക്ത.അതും വളരെ പോസിറ്റീവ് കണ്ടന്റ്.

3 തവണ ക്യാപ്റ്റന്‍സി നേടിയാള്‍. മലയാളം സീസണ്‍ 4 ലെ ഏറ്റവും നന്നായി മലയാളത്തില്‍ തന്റെ ആശയങ്ങള്‍ പങ്ക് വെക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. നല്ല വാക് ചാതുര്യം. നല്ല സെന്‍സോഹ്യൂമര്‍, വളരെ നല്ല എന്റര്‍ടെയ്‌നര്‍. ചില്ലറ കാര്യമല്ല ഇതൊന്നും'; കുറിപ്പില്‍ പറയുന്നു.

വിമർശനം

'ബിഗ് ബോസ് ടിവിയില്‍ നടന്ന ബിഗ് ബോസ് ലൈവ് കോമഡി സ്‌കിറ്റ് ട്യൂറിസ്റ്റ് ഹോമിലെ മേജറായി തകര്‍ത്തത്, കട്ട വെയിറ്റിംഗ് കട്ട അടി, നാണയ വേട്ടയിലെ ഹീറോയിസം...പറയാന്‍ ഒത്തിരി ഉണ്ടെങ്കിലും പലരും പറഞ്ഞത് സുചിത്ര എന്ന മത്സരാര്‍ത്ഥിയോടുള്ള അതിരു വിട്ട സൗഹൃദം, പിന്നെ സൂരജ് എന്ന വ്യക്തിയുടെ നാവ് എന്നൊക്കെ രീതിയില്‍ മാത്രം'.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
സൂരജുമായുള്ള സൌഹൃദം

'സൂരജിനെ എങ്ങനെ കാണുന്നു എന്ന് ഇന്നലത്തെ എപ്പിസോഡ് കണ്ടവര്‍ക്ക് മനസ്സിലാകും. അവസാനം സൂരജ് അഖില്‍ ഒന്നിച്ചു കൈ പുറത്ത് എടുക്കാന്‍ പറയുമ്പോള്‍ അഖിലി ന്റെ മുഖം വിഷമത്തിലായിരുന്നു. അത് പക്ഷേ തന്റെ കൈയില്‍ ചുവപ്പ് കാണും എന്ന് കരുതിയല്ല, സൂരജ് പോകും എന്ന പേടി ആയിരുന്നു.

സൂരജ് എന്ന ആളുടെ ഫിസിക്കലായ പ്രശ്നങ്ങള്‍ ഓവര്‍കം ചെയ്യാന്‍ സഹായിച്ച ഒരു സുഹൃത്ത് മാത്രം അല്ല. സഹോദരനെ പോലെയായിരുന്നു. ലര്‍ക്കും പലരെയും ശ്രദ്ധിക്കാന്‍ പറ്റാത്ത സമയത്ത്, മറ്റൊരാളെ കൂടെ ഇങ്ങനെ ഒരു ഷോയില്‍ ശ്രദ്ധിച്ച്, പ്രോത്സാഹിപ്പിച്ച് കൊണ്ട് പോകുക. ഒട്ടും അര്‍ഹതയില്ലാത്ത ചിലര്‍ അകത്തു നില്‍ക്കുമ്പോള്‍ വലിയ നേട്ടങ്ങള്‍ തന്റെ പ്രൊഫൈലില്‍ ചേര്‍ത്ത് കൊണ്ട് അഖില്‍ ഇറങ്ങുന്നു. ഒത്തിരി പുറത്ത് പോകലുകള്‍ കണ്ട പ്രേക്ഷകര്‍ അടുത്ത ആഴ്ച ആകുമ്പോഴേക്ക് ഇതും മറക്കും. പക്ഷെഇന്നത്തെ ഈ നിമിഷം നിങ്ങളുടെ പ്രകടനവും അഭിനന്ദിക്കാന്‍ ആണ് സഹോദര. മികച്ച രീതിയില്‍ ചെയ്തു. സംഗതി കളര്‍ ആകട്ടെ'; ആരാധകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിലവില്‍ എഴ് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ദില്‍ഷ, ധന്യ, ലക്ഷ്മി പ്രിയ, വിനയ്, റിയാസ്, സൂരജ്, റോണ്‍സണ്‍ എന്നിവരാണ് ഇനി ഷോയിലുള്ളത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X