'പ്രവോക്കിങ്ങിലൂടെ കണ്ടൻ്റ് ക്രിയേറ്റ് ചെയ്ത് എതിരാളികളെ തൂക്കാൻ മിടുക്കി'; ഡെയ്സി ഫൈനലിലുണ്ടാകുമെന്ന് പ്രവചനം
ബിഗ് ബോസ് മലയാളം സീസൺ 4 രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഞായാറാഴ്ചയിലെ എപ്പിസോഡിൽ വീട്ടിൽ നിന്നും ഒരു മത്സരാർഥി പുറത്തായി. ജാനകിയാണ് എലിമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാൽ ജാനകിയെ എലിമിനേറ്റ് ചെയ്ത ബിഗ് ബോസ് ടീമിന്റെ തീരുമാനത്തോട് പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും എതിർപ്പാണുള്ളത്. ജാനകി വീട്ടിൽ വളരെ അധികം ആക്ടീവായിരുന്ന മത്സരാർഥിയായിരുന്നുവെന്നും ഒരു ചാൻസ് കൂടി കൊടുക്കാതെ പുറത്താക്കിയത് ഷോയുെട നിലവാര തകർച്ചയ്ക്ക് കാരണമാണെന്നുമാണ് കമന്റുകൾ വരുന്നത്.
കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വിഭിന്നമായി ആദ്യ വാരം തന്നെ നോമിനേഷനും വോട്ടിംഗും നടന്ന സീസൺ കൂടിയാണ് ഇത്തവണത്തേത്. ആകെയുള്ള 17 മത്സരാർഥികളിൽ ക്യാപ്റ്റൻ അശ്വിൻ വിജയ് ഒഴികെ 16 പേരും നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. ബിഗ് ബോസിൻറെ സർപ്രൈസ് പ്രഖ്യാപനമായിരുന്നു ഇത്. പ്രേക്ഷകരെ സംബന്ധിച്ചും ഇത് കൗതുകകരമായിരുന്നു. അവസാനം നോമിനേഷനിൽ നിന്നിരുന്ന അഞ്ച് പേരോടും മോഹൻലാൽ എലിമിനേഷനെക്കുറിച്ച് ചോദിച്ചിരുന്നു.

കൂടുതൽ സമയം ബിഗ് ബോസിൽ തുടരാൻ താൽപര്യമുണ്ടെന്നും മുന്നോട്ട് പോയാൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നുമാണ് മിക്കവരും അഭിപ്രായപ്പെട്ടത്. അതേസമയം ആത്മസംയമനത്തോടെയാണ് ജാനകി താൻ എലിമിനേറ്റ് ആയിരിക്കുകയാണെന്ന വിവരം സ്വീകരിച്ചത്. അതേസമയം ജാനകിയെ വൈൽഡ് കാർഡ് എൻട്രിയായി വീണ്ടും വീട്ടിലേക്ക് മടക്കി കൊണ്ടുവരണമെന്ന് അഭിപ്രായവും പ്രേക്ഷകരിൽ നിന്നും ഉയരുന്നുണ്ട്. ഒരാഴ്ച പിന്നിടുമ്പോൾ പതിനാറ് മത്സരാർഥികളെ കുറിച്ചുമുള്ള വിലയിരുത്തലുകൾ സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ മത്സരാർഥിയായ ഡെയ്സി ഡേവിഡിനെ കുറിച്ച് പ്രചരിക്കുന്ന കുറിപ്പാണ് വൈറലാകുന്നത്.

'എഴുപത് ദിവസത്തിന് മുകളിൽ നിൽക്കാൻ ചാൻസുളള അഡാറ് ഐറ്റം. സ്ക്രീൻ പ്രസൻസിൽ ബിഗ് ബോസ് സീസൺ 4ൽ മുൻനിരയിലുള്ള മത്സരാർഥി. കാഴ്ച്ചയിൽ ചെറുതാണേലും ആരുടെ വെല്ലുവിളിയും സ്വീകരിച്ച് ഉരുളക്കുപ്പേരി എന്ന ലെവലിൽ മറുപടി കൊടുക്കുന്നയാൾ. നിലവിൽ ആക്ടീവ് ആയിട്ടുള്ള മത്സരാർഥികളിൽ ഒന്നാം സ്ഥാനക്കാരി ഡെയ്സി തന്നാണെന്ന് നിസംശയം പറയാം. വളരെ തന്ത്രപൂർവ്വം പ്രവോക്കിങ്ങിലൂടെ കണ്ടൻ്റ് ക്രിയേറ്റ് ചെയ്ത് എതിരാളികളെ തൂക്കാൻ മിടുക്കി... ഒറ്റ പേര് ഡെയ്ഞ്ചർ ഡെയ്സി' എന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ്. ഡെയ്സിയെ കുറിച്ച് വൈറലാകുന്ന കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച നടന്ന ടാസ്ക്കുകളിലും വഴക്കുകളിലും സജീവമായി ഡെയ്സിയുണ്ടായിരുന്നു. അതേസമയം വീടിനുള്ളിലെ മറ്റ് മത്സരാർഥികളിൽ ചിലർക്കൊക്കെ ഡെയ്സിയോട് എതിർപ്പുമുണ്ട്. ഡെയ്സിയുടേയത് എടുത്ത് ചാടിയുള്ള പ്രകടനമാണ് എന്നാണ് പ്രതികൂലിക്കുന്ന പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ചത്. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. സെലിബ്രിറ്റി ഫോട്ടോഗ്രഫിയിൽ ഡെയ്‍സിയെപ്പോലെ പേരെടുത്ത അധികം വനിതകൾ ഇല്ല. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തൻറേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്.
Recommended Video

രണ്ടാം ആഴ്ചയിൽ വീട്ടിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നവീൻ അറയ്ക്കലിനെയാണ്. ജാസ്മിൻ, നിമിഷ, ബ്ലെസ്ലി, അശ്വിൻ, റോബിൻ, ഡെയ്സി, ദിൽഷ, റോൺസൺ എന്നിവരുടെ പേരുകളാണ് വന്നിരിക്കുന്നത്. രണ്ടാം ആഴ്ചയിൽ നോമിനേഷനിൽ ഉൾപ്പെട്ട ആളുകളുടെ പേര് പുറത്ത് വന്നപ്പോഴും പ്രേക്ഷകർക്ക് അതൃപ്തിയുണ്ടായി. മൂന്നാം സീസണിൽ നടന്നത് പോലുള്ള സേഫ് ഗെയിം നാലാം സീസണിലും ചിലർ കളിക്കുന്നുവെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രതികരിക്കുന്നവർ നോമിനേഷനിൽ വന്ന് പുറത്താകുന്നത് പരിപാടി കാണാനുള്ള താൽപര്യം ഇല്ലാതാക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്.


Click it and Unblock the Notifications