twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് ഹൗസിലെ സ്ഥിരം അടി തുടങ്ങി; മോഹന്‍ലാലിനോപ്പം ഇതിനും മാറ്റമില്ല....

    |

    മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ചുരുങ്ങിയദിവസം കൊണ്ട് തന്നെ മത്സരം ട്രാക്കിയിലായിട്ടുണ്ട്. ബിഗ് ബോസിനെ ഗെയിമായി കണ്ടു കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്. തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് ഹൗസില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ടാസ്‌ക്ക് കഴിഞ്ഞിട്ടും ഈ പ്രശ്‌നം നീണ്ടു പോകാറുണ്ട്.

    തന്നോടൊപ്പം വരുന്നത് ഇഷ്ടമല്ല, അടുത്തിടെ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞത്, വാക്കുകള്‍ വേദനയാവുന്നുതന്നോടൊപ്പം വരുന്നത് ഇഷ്ടമല്ല, അടുത്തിടെ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞത്, വാക്കുകള്‍ വേദനയാവുന്നു

    ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ വഴക്ക് നടക്കുന്നത് ഭക്ഷണത്തിന്റെ പേരിലാണ്. ഇത്തവണയും ആഹരത്തിന്റെ പേരില്‍ അടിക്കുന്നുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഒരു ആരാധകന്റെ കുറിപ്പാണ്. ഭക്ഷണ വഴക്ക് ബിഗ് ബോസ് ഹൗസില്‍ സ്ഥിരം കാഴ്ചയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ബിഗ് ബോസ് മലയാളം ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.

    ക്രോണിക് ബാച്ച്ലര്‍ സിനിമ നാല് കൊല്ലമാണ് ഇരുത്തിയത്, അന്ന് സിദ്ദിഖ് സാര്‍ പറഞ്ഞത്... സീമ പറയുന്നുക്രോണിക് ബാച്ച്ലര്‍ സിനിമ നാല് കൊല്ലമാണ് ഇരുത്തിയത്, അന്ന് സിദ്ദിഖ് സാര്‍ പറഞ്ഞത്... സീമ പറയുന്നു

    ഭക്ഷണ വഴക്ക്

    ഭക്ഷണ വഴക്ക് എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...''ബിഗ് ബോസ് ആദ്യ സീസണ്‍ മുതല്‍ ഒരു മാറ്റവും ഇല്ലാതെ തുടരുന്ന രണ്ട് കാര്യങ്ങളാണ് മോഹന്‍ലാലും ഭക്ഷണത്തിന്റെ പേരിലെ വഴക്കും.മനുഷ്യന്റെ വളരെ പ്രധാനപ്പെട്ട ഒരു ആവശ്യമാണ് ഭക്ഷണം. അത് വേണ്ട സമയത്തു കണ്ടെത്തി കഴിക്കേണ്ടത് ഓരോരുത്തരുടെ ആവശ്യമാണ്. അത് സ്വഗ്ഗി വഴി വേണോ സൊമാറ്റോ വഴി വേണോ ഹോട്ടലില്‍ പോയി കഴിക്കണോ സ്വയം കുക്ക്് ചെയ്തു കഴിക്കണോ മറ്റുള്ളവര്‍ ഉണ്ടാക്കിയത് കഴിക്കണോ എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമാണ്.

    കുക്കിംഗ്

    എന്തായാലും കുക്കിംഗ് ഇഷ്ടപ്പെട്ടെ മതിയാവൂ, പെണ്ണ് ആണേല്‍ കുക്കിംഗ് അറിഞ്ഞേ മതിയാവൂ എന്നൊന്നും ആര്‍ക്കും ആരോടും കല്പിക്കാന്‍ ഉള്ള അവകാശം ഇല്ല.അത് പോലെ പ്രധാനമാണ് എനിക്ക് വേണ്ടി നീ കുക്ക് ചെയ്തു തന്നെ മതിയാവൂ എന്ന ആഞ്ജയും.
    കുകിംഗ് അറിയാത്തവര്‍ അത് അറിയുന്ന മറ്റൊരാളുടെ തലയിലേക്ക് കുക്കിങ്ങിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇടുന്നത് ശരിയല്ല. സാധാരണ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു കുടുംബം ഒക്കെ ആയി കഴിയുമ്പോള്‍ വീട്ടു ജോലികള്‍ വെമൃല ചെയ്തു കൊണ്ടൊക്കെ നമുക്ക് വേണമെങ്കില്‍ കുകിങ് ഡ്യൂട്ടി അതില്‍ താല്പര്യം ഉള്ള ഒരാളെ ഏല്പിക്കാം. രണ്ടാള്‍ക്കും താല്പര്യം ഇല്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. ഓണ്‍ലൈനായി വാങ്ങുകയോ കുക്കിനെ നിര്‍ത്തുകയോ എന്തു വേണേലും ആവാം.

    ജാസ്മിന്‍ അനുകൂലിക്കുന്നവരോട്.

    ജാസ്മിന്‍ അനുകൂലിക്കുന്നവരോട്. ബിഗ് ബോസ് വീട്ടില്‍ മുകളില്‍ പറഞ്ഞ അവസ്ഥ അല്ല. അവിടെ സര്‍വൈവ് ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്. അവിടെ എനിക്ക് കുക്കിംഗ് അറിയില്ല, എനിക്ക് വേണ്ടി താങ്കള്‍ ഫുഡ് ഉണ്ടാക്കി തരണം എന്നു ആജ്ഞാപിക്കാന്‍ പോയിട്ട് അഭ്യര്‍ത്ഥിക്കാന്‍ പോലും പറ്റില്ല.ക്യാപ്റ്റന്‍ തീരുമാനിച്ചാല്‍ 'ഞാന്‍ കുക്കിംഗ് ടീമില്‍ ഇല്ല' എന്നു പറയാന്‍ ആര്‍ക്കും അവകാശം ഇല്ല. അത് കൊണ്ട് തന്നെ ബേസിക് കുക്കിംഗ് അറിയുന്നതാണ് ബിഗ് ബോസ്സ് വീട്ടില്‍ നല്ലത്. അവസാന ആഴ്ചകളില്‍ നാലോ അഞ്ചോ ആളുകള്‍ മാത്രം ഉള്ളപ്പോള്‍ എനിക്കുള്ള ഭക്ഷണം കൂടെ ഉണ്ടാക്കി തരുമോ എന്നു ഒരാളോട് ചോദിക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടാവും. അല്ലെങ്കില്‍ അവിടെ അവൈലബിള്‍ ഉള്ളതൊക്കെ പച്ചയ്ക്ക് കഴിച്ചു ശീലിക്കാന്‍ പഠിക്കണം. സ്വിഗ്ഗി, സൊമറ്റോ ഡെലിവറി ബിഗ്ഗ് ബോസ് വീട്ടിലേക്ക് ഇല്ലല്ലോ. ??

    Recommended Video

    ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
    ലക്ഷ്മിയെ അനുകൂലിക്കുന്നവരോടാണ്.

    ലക്ഷ്മിയെ അനുകൂലിക്കുന്നവരോടാണ്. കുക്കിംഗ് അറിയുന്നത് നല്ല കാര്യമാണ് . പക്ഷെ അത് വെച്ചു ഒരാളും ബിഗ്് ബോസ് വീട്ടില്‍ മറ്റുള്ള ആരെകളും മുകളില്‍ അല്ല. ഒരാള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണോ വേണ്ടയോ എന്നതൊക്കെ അവിടെ ക്യാപ്റ്റന്‍ന്റെ തീരുമാനത്തിന് ബാധകമാണ്.ബിഗ്് ബോസ് വീട്ടില്‍ ആരുണ്ടാക്കി തരുന്ന ഭക്ഷണം ആണെങ്കിലും അതിനെ കുറ്റം പറയാതെ കഴിക്കാനും വീട്ടുകാര്‍ പഠിക്കേണ്ടതാണ്. അതിപ്പോ ആരുണ്ടാക്കിയ ഭക്ഷണം ആണെങ്കിലും. കുക്കിംഗ് അറിയാത്ത ആള്‍ക്കാരെ പിടിച്ചു പ്രതികാരം എന്നോണം കുക്കിംഗ് ടീമില്‍ ഇട്ടിട്ടുണ്ടെങ്കില്‍ അവര്‍ എന്ത് ഉണ്ടാക്കി തന്നാലും മിണ്ടാതുരിയാടാതെ കഴിക്കേണ്ടി വരും. കുക്കിംഗ് അറിയുന്നവരും അറിയാത്തവരും ഒത്തൊരുമിച്ചു അഡ്ജസ്റ്റ് ചെയ്തു നിന്നാല്‍ ബിഗ്ഗ് ബോസ്സ് വീട്ടില്‍ പട്ടിണി ഇല്ലാതെ കഴിയാം.. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    English summary
    Bigg Boss Malayalam Season 4: A Write-up About Jasmin And Lakshmi Priya's Food Issue,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X