'വാളെടുത്തവന്‍ വാളാലേ...ജാസ്മിന് കിട്ടേണ്ടത് കിട്ടി, റോബിനെ അധിക്ഷേപിച്ചതിന്റെ ഫലം അനുഭവിക്കട്ടെ'

ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് ഇപ്പോള്‍ ബിഗ് മലയാളം സീസണ്‍ 4-ല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അരങ്ങേറുന്നത്. റോബിന് പിന്നാലെ ജാസ്മിനും ഷോയില്‍നിന്ന് പുറത്തുപോയതിന്റെ ആഘാതത്തിലാണ് പല കടുത്ത ആരാധകരും. കീരിയും പാമ്പും പോലെ കട്ടയ്ക്ക് നിന്നിരുന്ന ഇരുവരുടെയും അസാന്നിദ്ധ്യം വരും ദിവസങ്ങളില്‍ ഷോയുടെ ഗതി മറ്റൊന്നാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക്കില്‍ നടന്നത്. ബിഗ് ബോസ് സാമ്രാജ്യത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. റിയാസുമായി കയ്യാങ്കളി നടത്തിയ റോബിനെ രഹസ്യമുറിയിലേക്ക് മാറ്റിയതാണ് എല്ലാത്തിന്റെയും തുടക്കം.

മുന്‍പ് തന്നെ റിയാസുനോട് കലിപ്പുള്ള റോബിന്‍, റിയാസ് രാജാവായി മാറിയത് ലവലേശം ഇഷ്ടപ്പെട്ടിരുന്നില്ല. അധികം വൈകാതെ മാന്ത്രിക ലോക്കറ്റ് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. വലിയ ബഹളമാണ് പിന്നാലെ നടന്നത്. റിയാസിനെ കയ്യേറ്റം ചെയ്ത റോബിന് ബിഗ് ബോസ് ശിക്ഷ വിധിക്കുകയും ചെയ്തു.

രഹസ്യമുറിയില്‍ റോബിന്‍

പുറത്താക്കുന്നതിന് മുന്‍പായി തത്കാലം രഹസ്യമുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ റോബിനെ. മറ്റ് മത്സരാര്‍ത്ഥികളുമായോ പുറംലോകവുമായോ യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്താണ് റോബിന്‍ ഇപ്പോള്‍ ഉള്ളത്.

വാരാന്ത്യത്തില്‍ ലാലേട്ടന്‍ വന്നതിനുശേഷമേ ഇനി റോബിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ബിഗ് ബോസ് എടുക്കുകയുള്ളൂ. അതിനായ കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ റോബിന്‍ ഫാന്‍സുകാരെല്ലാം.

അതേസമയം റോബിന്റെ അസാന്നിദ്ധ്യം ഹൗസിനെ രണ്ട് വിരുദ്ധ ചേരിയാക്കി മാറ്റിയിരിക്കുകയാണ്. റിയാസും ജാസ്മിനുമാണ് ഒരു ഗ്രൂപ്പിനെ നയിക്കുന്നത്. മറ്റേ ഗ്രൂപ്പില്‍ ദില്‍ഷയും ബ്ലെസ്‌ലിയുമാണ് മുന്നില്‍.

റോബിന്‍ പോകാന്‍ കാരണക്കാരനായ റിയാസിനെ ദില്‍ഷയും ബ്ലെസ്‌ലിയും കൂടി വളഞ്ഞും തിരിഞ്ഞു ആക്രമിക്കുകയാണ്. ജയില്‍ ടാസ്‌ക്കില്‍ റിയാസ് അകത്തു പോയതോടെ ആക്രമണം കൂടി. പാട്ടു പാടിയും കമന്റുകള്‍ പറഞ്ഞും ഇരുവരും റിയാസിനേയും ഒപ്പം ജാസ്മിനേയും തരംതാഴ്ത്താന്‍ തുടങ്ങിയതോടെ നിലവിട്ടു പോകുമെന്ന സ്ഥിതിയിലാണ്.

ജാസ്മിന്‍ പുറത്തേക്ക്

അതിനിടെയാണ് താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നുവെന്ന് പറഞ്ഞ് ജാസ്മിന്‍ കണ്‍ഫെഷന്‍ റൂമിലെത്തി ബിഗ് ബോസിനോട് സംസാരിക്കുന്നത്. തനിക്ക് പുറത്തുപോകണമെന്ന് തന്നെയായിരുന്നു ജാസ്മിന്റെ ആവശ്യം. മുന്‍പും ജാസ്മിന്‍ ഇതുപോലെ ഷോ വിട്ടു പോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പക്ഷെ, ഇത്തവണ സ്ഥിതി മറ്റൊന്നാണ്. താന്‍ എല്ലാ തരത്തിലും തകര്‍ന്നിരിക്കുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു ജാസ്മിന്‍. ജാസ്മിന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ മറ്റ് മത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്തുകൊള്ളാനാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.

ജാസ്മിന്‍ ഷോ വിട്ടു പുറത്തുപോകുമെന്ന് തന്നെയാണ് ബിഗ് ബോസ് നിരീക്ഷകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ റോബിനും പുറത്തുപോകാന്‍ സാധ്യതയുണ്ട്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
സോഷ്യല്‍ മീഡിയയില്‍

അതേസമയം ജാസ്മിന്റെ പിന്‍മാറ്റത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. റോബിനെ അധിക്ഷേപിച്ചതിന്റെയും കുറ്റപ്പെടുത്തിയതിന്റെയും ഫലമാണ് ജാസ്മിന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു ഭൂരിഭാഗത്തിന്റെയും കമന്റുകള്‍. അതിലൊരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

കുറിപ്പ് ഇങ്ങനെ: ' ഫൈനല്‍ ഫൈവ് വരെ എത്തേണ്ട മത്സരാര്‍ത്ഥി ആയിരുന്നു. സ്വയമായി തന്നെ ക്വിറ്റ് ചെയ്തു. ബിഗ് ബോസ് പരമാവധി ഇവളെ പിടിച്ചുനിര്‍ത്താന്‍ നോക്കി. റോബിന്റെ ശക്തമായ എതിരാളി ആക്കി തന്നെ. പക്ഷേ വിധി ഇങ്ങനെ തന്നെ.

പലപ്പോഴായി അതിരുകള്‍ വിട്ട് റോബിനെ അങ്ങേയറ്റം മാനസിക വിഷമം ഉണ്ടാക്കുന്ന തരത്തില്‍ അധിക്ഷേപിക്കുകയും ഒരാളെ എത്ര അധികം താഴ്ത്തി കെട്ടാമോ അത്രയും താഴ്ത്തിക്കെട്ടി സംസാരിക്കുകയും ചെയ്യതിന്റെ ഫലം ആയിരിക്കും. അവനെ മാനസികമായി വിഷമിക്കാന്‍ ശ്രമിച്ച അവള്‍ക്ക് തന്നെ തിരിച്ചു കിട്ടി സ്വസ്ഥതയില്ലാതെ വീര്‍പ്പുമുട്ടിയ ജീവിതം. ദൈവമുണ്ട്...വാളെടുത്തവന്‍ വാളാലെ!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X