'തിന്നുക ഉറങ്ങുക ഉലാത്തുക റിപ്പീറ്റ്'; ബിഗ് ബോസ് ഹൗസിലെ പുരുഷകേസരികളുടെ പ്രകടനത്തെ കുറിച്ചുള്ള കുറിപ്പ്!
രണ്ടാഴ്ച പിന്നിട്ട് ബിഗ് ബോസ് മലയാളം സീസൺ 4 സംപ്രേഷണം തുടരുകയാണ്. കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും മനോഹരമായാണ് നാലാം സീസൺ സംപ്രേഷണം ചെയ്യുന്നത്. ഇത്തവണത്തെ സീസൺ മുഴുവൻ സർപ്രൈസുകളാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസത്തെ നിമിഷയുടെ എലിമിനേഷനും ശേഷമുള്ള സീക്രട്ട് റൂമിലേക്കുള്ള താമസം മാറ്റവും. സീസണിലെ രണ്ടാമത്തെ എവിക്ഷൻ പ്രഖ്യാപിക്കേണ്ട ദിവസമായിരുന്നു ഇന്നലെ. അതുപ്രകാരമുള്ള നടപടികൾ എല്ലാം പൂർത്തിയാക്കുകയും പുറത്തായ മത്സരാർഥിയെ മോഹൻലാൽ നിൽക്കുന്ന വേദിയിലേക്ക് ബിഗ് ബോസ് അയക്കുകയും ചെയ്‍തിരുന്നു.
സഹ മത്സരാർഥികളോട് അവസാനമായി യാത്ര ചോദിക്കാൻ പുറത്തായ മത്സരാർഥിയായ നിമിഷയെ അനുവദിച്ചതിന് ശേഷം പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസിൻറെ തീരുമാനം മോഹൻലാൽ അറിയിക്കുകയായിരുന്നു. ഷോയ്ക്ക് പുറത്തേക്ക് അയക്കുന്നതിന് പകരം ബിഗ് ബോസിൽ തുടരാനുള്ള അവസരമായിരുന്നു നിമിഷയ്ക്ക് ബിഗ് ബോസ് നൽകിയത്. നിമിഷയെ നിലവിൽ സീക്രട്ട് റൂമിൽ താമസിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്.

അതേസമയം വീട്ടിലുള്ള മത്സരാർഥികളെല്ലാം നിമിഷ ഷോയിൽ നിന്നും പുറത്തായി എന്ന വിശ്വാസത്തിലാണ് കഴിയുന്നത്. ബിഗ് ബോസ് നാലാം സീസണിന് വലിയ പ്രേക്ഷകരാണുള്ളത്. ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്റാറിൽ ബിഗ് ബോസ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നുമുണ്ട്. ലൈവ് സ്ട്രീമിങിനും നിരവധി കാഴ്ചക്കാരുള്ളതിനാൽ മത്സരാർഥികളെ കുറിച്ചെല്ലാം പ്രേക്ഷകർക്ക് കൃത്യമായ ധാരണയാണുള്ളത്. നിമിഷയെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയതോടെ വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്നത് പതിനഞ്ച് മത്സരാർഥികളാണ്. അതേസമയം കഴിഞ്ഞ മൂന്ന് സീസണുകളിലെപ്പോലെ തന്നെ സെയ്ഫ് ഗെയിം കളിച്ച് തട്ടീം മുട്ടീം വീട്ടിൽ നിലനിന്ന് പോകുന്നവരും നന്നായി അധ്വാനിച്ച് കളിച്ച് മുന്നോട്ട് പോകുന്നവരും വീട്ടിലുണ്ട്.

ഓരോ എപ്പിസോഡുകളും മനസിലാക്കി വിലയിരുത്തി പ്രേക്ഷകർ കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ബിഗ് ബോസ് ഹൗസിലെ പുരുഷന്മാരായ മത്സരാർഥികളെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 'ബിഗ് ബോസ് ഹൗസിലെ പുരുഷ കേസരികളുടെ പ്രകടനം.... നവീൻ-അണ്ണന് മുഖത്ത് വരെ മസിൽ കേറി നിറഞ്ഞ് ഇരിക്കുകയാണ് അണ്ണനെ ചിരിപ്പിക്കുന്നവർക്ക് ഫസ്റ്റ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. റോൻസോൺ-തിന്നുക, ഉറങ്ങുക, ഉലാത്തുക റിപ്പീറ്റ്... പുള്ളിയെ കാണിക്കുന്ന ഫ്രെയിമിൽ ഒക്കെ എന്തേലും കഴിക്കുന്നുണ്ടാവും. അശ്വിൻ-റിയൽ മജീഷ്യൻ... കാമറയിൽ പോലും കാണാൻ കിട്ടുന്നില്ല അണ്ണനെ... വാനിഷിങ് ഫ്രം ഹൗസ് പ്രാക്ടിസിങാണെന്ന് തോന്നുന്നു.'

'ബ്ലസ്ലി-ചേചിയമ്മയെ വളച്ച് കളി കുളമാക്കാനുള്ള അണ്ണന്റെ പുതിയ പ്ലാൻ പൊളിക്കും. അഖിൽ-എന്തെങ്കിലും തരത്തിൽ എന്റർടൈൻമെന്റ് കോൺടെന്റ് തരുന്ന തമ്മിൽ ഭേദം തൊമ്മൻ എന്ന ലൈൻ. സൂരജ്-അഖിലിന്റെ നിഴൽ. റോബിൻ-കുത്തിത്തിരുപ്പും വഴക്കും ആണെങ്കിലും ക്യാമറയിൽ കാണുന്ന ഏക ആൺ തരി' എന്നായിരുന്നു കുറിപ്പ്. ബിഗ് ബോസിൽ മത്സരാർഥികളായി എത്തുന്നവരിൽ ഏറെയും സേഫ് ഗെയിം കളിച്ച് നിലനിൽക്കാൻ ശ്രമിക്കുന്നവരാണ്.
Recommended Video

അത് ഇപ്രാവശ്യം ബിഗ് ബോസ് അനുവദിക്കരുതെന്ന് തുടക്കം മുതൽ പ്രേക്ഷകർ ആവശ്യപ്പെടുന്ന ഒന്നാണ്. സെയ്ഫ് ഗെയിം കളിക്കുന്നവർ ഇത്തവണയും ഉണ്ടെന്നതിനാൽ അത് അനുവദിക്കരുതെന്ന് വീണ്ടും വീണ്ടും പ്രേക്ഷകർ ഓരോ കുറിപ്പിലൂടെയും ആവശ്യപ്പെടുകയാണ്. ആദ്യത്തെ ആഴ്ചയിൽ ജാനകി സുധീർ എന്ന മത്സരാർഥിയെ പുറത്താക്കിയതിൽ വലിയ പ്രതിഷേധം പ്രേക്ഷകർക്കിടയിൽ നിന്നും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ വീട്ടിൽ ആക്ടീവായിരുന്ന മത്സരാർഥിയെ പുറത്താക്കി സേഫ് ഗെയിം കളിക്കുന്നവരെ സംരക്ഷിച്ചുവെന്നാണ് അന്ന് ഷോയ്ക്കെതിരെ വിമർശനം വന്നത്.


Click it and Unblock the Notifications