twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അപർണയോ ജാസ്മിനോ അശ്വിനോ അല്ല റിയാസ്, ആക്ഷേപിക്കുന്നവർ മനസിലാക്കാത്ത ചിലതുണ്ട്'; വൈറൽ കുറിപ്പ്

    |

    ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ ഭാ​ഗമാകുന്നവർക്ക് നേരെ സൈബർ ബുള്ളിയിങ് നടക്കുന്നത് ആദ്യത്തെ സംഭവമല്ല. കോടിക്കണക്കിന് മലയാളികൾ വീക്ഷിക്കുന്ന പരിപാടിയാണ് ബി​ഗ് ബോസ് എന്നതിനാൽ തന്നെ അവിടെ മത്സരിക്കാനെത്തുന്ന എല്ലാ മത്സരാഥിയും സോഷ്യൽമീ‍ഡിയ വഴിയുള്ള കീറിമുറിക്കൽപ്പെടന് വിധേയരാകും.

    ചിലപ്പോൾ തങ്ങളുടെ ചിന്തകളോട് ചേരാത്ത തരത്തിൽ ബി​ഗ് ബോസ് ഹൗസിലെ മത്സരാർഥികളിൽ ആരെങ്കിലും സംസാരിച്ചാൽ മലയാളി പ്രതികരിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യും.

    ചെയ്യരുതെന്ന് പറഞ്ഞ് വിലക്കിയാലും സൈബർ ഇടത്തിൽ ബുള്ളിയിങിന് അവസാനമുണ്ടാകില്ല.

    'റിയാസിനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടില്ല, ജയിക്കാൻ വേണ്ടി പറയുന്നതൊന്നും ഞങ്ങളെ ബാധിക്കില്ല'; ബന്ധുക്കൾ'റിയാസിനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടില്ല, ജയിക്കാൻ വേണ്ടി പറയുന്നതൊന്നും ഞങ്ങളെ ബാധിക്കില്ല'; ബന്ധുക്കൾ

    ഇത്തവണ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമായി വിവിധ സ്വഭാവമുള്ള, ചിന്താ​ഗതിയുള്ള, ജീവിതരീതിയുള്ള ഒരു കൂട്ടം ആളുകളാണ് നാലാം സീസണിൽ പങ്കെടുക്കാൻ എത്തിയത്. അതുകൊണ്ട് പ്രേക്ഷകരെല്ലാം അവന്റെ ചിന്തകളുമായി സാമ്യം പുലർത്തുന്ന മത്സരാർഥികളെ കണ്ടെത്തിയാണ് പ്രേത്സാഹിപ്പിക്കുന്നത്.

    ഇഷ്ടമില്ലാത്തവരെ വളരെ ക്രൂരമായ ഭാഷയിൽ വിമർശിക്കുന്നുമുണ്ട്. അത്തരത്തിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വിമർശനവും പരിഹാസവും ഏറ്റുവാങ്ങുന്ന ഒരു മത്സരാർഥിയാണ് റിയാസ്.

    ശരീര ഭാഷയിലും സംസാരത്തിലും സ്ത്രൈണത കാണപ്പെടുന്നുവെന്ന് കാട്ടി നിരവധി പേരാണ് റിയാസിനെ നീചമായി വിമർശിക്കുന്നത്.

    'റിയാസിന്റേത് ജന്മനായുള്ള തകരാറാണ്, നിന്നെപ്പോലെ ചിലരുടെ സംസാരരീതി ഇങ്ങനെയാണ്'; അതിര് വിട്ട് ലക്ഷ്മിപ്രിയ'റിയാസിന്റേത് ജന്മനായുള്ള തകരാറാണ്, നിന്നെപ്പോലെ ചിലരുടെ സംസാരരീതി ഇങ്ങനെയാണ്'; അതിര് വിട്ട് ലക്ഷ്മിപ്രിയ

    അപർണയോ ജാസ്മിനോ അശ്വിനോ അല്ല റിയാസ്

    സോഷ്യൽമീഡിയകളിൽ റിയാസിനെ അപഹസിച്ച് കുറിക്കുന്ന വാക്കുകൾ കണ്ടാൽ സാക്ഷര കേരളത്തിൽ ജനിച്ച് വളർന്നവരാണോ ഇത്തരം കമന്റുകൾ ചെയ്യുന്നത് എന്ന് നാം തന്നെ ആശ്ചര്യപ്പെടും.

    വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും സഹജീവി ബഹുമാനവും തീരെ ഇല്ലാത്തവരാണ് അത്തരം കമന്റുകൾ ചെയ്യുന്നത് എന്നും വ്യക്തമാണ്. ഇപ്പോൾ റിയാസിനെ പരിഹസിക്കുന്നവർക്കുള്ള മറുപടി എന്നോണം സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് വൈറലാവുകയാണ്.

    'ഈ സീസൺ റിയാസ് വിൻ ചെയ്യണമെന്നും അത് പലർക്കും ഒരു പ്രചോദനമായിരിക്കുമെന്നും പല തെറ്റായ കാഴ്ച്ചപ്പാടുകൾക്കും എതിരെയുള്ള ഒരു വിജയം ആയിരിക്കും അതിലൂടെ സംഭവിക്കാൻ പോകുന്നത്' എന്നുമാണ് കുറിപ്പിൽ പറയുന്നത്.

    ആക്ഷേപിക്കുന്നവർ മനസിലാക്കാത്ത ചിലത്

    'റോബിനോടൊ ദിൽഷയോടൊ ദേഷ്യപ്പെടുമ്പോഴോ വഴക്കുണ്ടാക്കുമ്പോഴോ എനിക്ക് വിഷമം തോന്നാറില്ല. പക്ഷേ ലക്ഷ്മി ചേച്ചിയോട് എന്തേലും പറഞ്ഞാൽ എന്തോ പിന്നീട് എനിക്ക് വിഷമം തോന്നും. അവർ കരയുന്നത് കാണുമ്പോൾ വല്ലാത്ത ഫീൽ....റിയാസ് വിനയിയോട് പറഞ്ഞ ഈ ഡയലോഗ് മതി അവൻ്റെ റേഞ്ച് മനസിലാക്കാൻ.'

    'ഗെയിമിൻ്റെ ഭാഗമായി മാത്രമാണ് റിയാസ് സംസാരിക്കുന്നത്. താൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ എവിടെയും സംസാരിക്കാൻ മടി കാണിക്കാത്ത മുതൽ. ഡിബേറ്റിൽ സൂരജിനോട് പറഞ്ഞ വാക്കുകൾ തന്നെ ഓർക്കണം.... സമൂഹത്തിൽ ഒന്നും സാധിക്കാത്തവരെന്ന് പറഞ്ഞ് തഴയപ്പെട്ട,'

    'തനിക്കൊന്നിനും സാധിക്കില്ലെന്നും ഒന്നും നേടാനില്ലെന്നുമുള്ള തോന്നലിൽ മുറികളിൽ അടച്ചിരിക്കുന്ന അനേകം പേർക്ക് നമ്മൾ പ്രചോദനമാകണം അവർക്ക് വേണ്ടി പൊതു ഇടങ്ങളിൽ നമ്മൾ ഉറക്കെ സംസാരിക്കാൻ മടി കാണിക്കരുത് എന്ന്.... ഒരാൾ ഇങ്ങനെ ആവണം, ഈ വസ്ത്രം ധരിക്കണം.'

    സ്ത്രൈണ ഭാവവും ശൈലികളും

    'ഇത് പോലെ നടക്കണം, ഇങ്ങനെ സംസാരിക്കണമെന്ന് സൊസൈറ്റിയല്ല തീരുമാനിക്കുന്നത് അത് അവനവൻ്റെ ചോയ്സാണ്, സ്ത്രീകൾ ഇത് ചെയ്യരുത്, പുരുഷൻ ഇത് പോലെ ആയിരിക്കണം, സ്ത്രീകൾ വീട്ടിലിരിക്കട്ടെ, അവർ ശബ്ദിക്കരുത്, ജെൻഡർ വരെ തിരിച്ചറിയാത്തവരെ ഒറ്റപ്പെടുത്തണം.'

    'അവരെ അകറ്റി നിർത്തപ്പെടണം എന്ന കാഴ്ച്ചപ്പാടിനെതിരെയാണ് റിയാസ് എന്ന വ്യക്തിയുടെ മെസേജ്. റിയാസിനെ പല പേരുകൾ പറഞ്ഞ് ആക്ഷേപിക്കുന്നവർ ഒന്ന് മനസിലാക്കണം.'

    'ഒരിക്കലും ഒരു അപർണയോ ജാസ്മിനോ അശ്വിനോ അല്ല റിയാസ് സലീം. അവരുടെ സ്വഭാവമല്ല അവൻ്റേത്. അവർക്ക് സെയിം അട്രാക്ഷൻ തോന്നുന്ന പോലെ റിയാസിന് തോന്നണമെന്നില്ല.'

    ഈ സീസൺ റിയാസ് വിൻ ചെയ്യണം

    'സ്ത്രൈണ ഭാവവും ശൈലികളും കൂടുതലുള്ള അനേകം പേരിൽ ഒരാൾ മാത്രമാണ് റിയാസ്. പുരുഷന്മാരോട് ഒരു പുരുഷന് തോന്നുന്ന സുഹൃത്ത് ബന്ധം ഒരു സ്ത്രീയോടും തോന്നുന്ന എല്ലാ മനുഷ്യനേയും മനുഷ്യനായി മാത്രം കണ്ട് സ്ത്രീ പുരുഷൻ അല്ലാത്തവർ എന്നിങ്ങനെ വേർതിരിക്കാത്ത, എല്ലാവരും സമൂഹത്തിൽ ഒരേ സ്ഥാനക്കാരാണെന്ന് വിശ്വസിക്കുന്ന അനേകം പേരിൽ ഒരു വ്യക്തിയാണ് റിയാസ് സലീം.'

    'ജാസ്മിൻ റിയാസിന് എങ്ങനെയാണോ അത് പോലെ തന്നെയാണ് റോൺസണും. അപർണ എങ്ങനാണോ അത് പോലെയാണ് സൂരജും. പരസ്പരം മനസിലാക്കുന്ന നല്ല സുഹൃത്തുക്കൾ മാത്രം.'

    'ഈ സീസൺ റിയാസ് വിൻ ചെയ്യണം. അത് പലർക്കും ഒരു പ്രചോദനമായിരിക്കും. പല തെറ്റായ കാഴ്ച്ചപ്പാടുകൾക്കും എതിരെയുള്ള ഒരു വിജയം' എന്നായിരുന്നു കുറിപ്പ്.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: A Write-up About Riyas Salim As Gamer And A Person Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X