For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസ് പുറത്തായപ്പോൾ മറ്റുള്ളർ എഴുന്നേറ്റ് നിന്ന് അവനെ വരവേറ്റ സീന്‍ മതി അവന്റെ റേഞ്ച് മനസിലാക്കാൻ,കുറിപ്പ്

  |

  പ്രവചനങ്ങളും പ്രതീക്ഷകളുമൊക്കെ അവസാനിപ്പിച്ച് ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചു. ബിഗ് ബോസില്‍ ആര് വിജയിക്കും എന്നതിനെ പറ്റിയാണ് കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. ശക്തമായ മത്സരം കാഴ്ച വെക്കുന്നവര്‍ക്ക് പുറത്തും വലിയ സപ്പോര്‍ട്ടാണ്. അങ്ങനെ ഈ സീസണിലെ ഗെയിം മാറ്റി മറിച്ച വ്യക്തിയ്ക്കുള്ള അംഗീകാരമാണ് റിയാസിന് ലഭിച്ചത്.

  വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് വന്ന് പിന്നീട് ഗെയിം തന്നിലേക്ക് മാറ്റിയ താരമാണ് റിയാസ് സലീം. കാര്യങ്ങള്‍ വ്യക്തിമായി സംസാരിക്കാനുള്ള കഴിവാണ് റിയാസിനെ ശ്രദ്ധേയനാക്കിയത്. സിനിമാ, ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ളവരും അദ്ദേഹത്തിന് പിന്തുണയുമായി വന്നതും ശ്രദ്ധേയമായി.

  ടോപ് 3 ലിസ്റ്റില്‍ റിയാസ് ഉണ്ടെന്ന് നേരത്തെ എല്ലാവരും മനസിലാക്കി. അത് വിന്നറായിരിക്കുമെന്ന് ആരാധകരും ഉറപ്പിച്ചു. ആദ്യമായി വൈല്‍ഡ് കാര്‍ഡിലൂടെ വന്നൊരാള്‍ ബിഗ് ബോസ് വിന്നറാവുന്നത് ചരിത്രത്തില്‍ എഴുതാമെന്നും കരുതി. എന്നാല്‍ മൂന്നാം സ്ഥാനമാണ് റിയാസിന് ലഭിച്ചത്. ബ്ലെസ്ലി, ദില്‍ഷ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. അങ്ങനെ മൂന്നാമനായി പുറത്തേക്ക് വന്ന റിയാസിന് വമ്പന്‍ സ്വീകരണമാണ് ഫിനാലെ വേദിയില്‍ ലഭിച്ചത്.

  Also Read: അവളെനിക്ക് ടൈം പാസ് മാത്രമാണ്; നടി രേഖയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സൂപ്പര്‍ താരം ജിതേന്ദ്ര പറഞ്ഞതിങ്ങനെ

  ഫൈനല്‍ സിക്‌സ് മത്സരാര്‍ഥികളില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്വീകരണം ലഭിച്ചത് റിയാസിനാണെന്ന് ഉറപ്പിച്ച് പറയാം. കാരണം വേദിയിലേക്ക് കയറി വന്ന ഉടനെ ജാസ്മിന്‍, നിമിഷ, റോണ്‍സന്‍, ഡെയ്‌സി, തുടങ്ങി മത്സരാര്‍ഥികള്‍ ഓരോരുത്തരും റിയാസാണ് വിന്നറെന്ന് വിളിച്ച് കൂവി. ഞങ്ങളുടെ മനസില്‍ നീ വിജയിച്ചു എന്നാണ് ഓരോരുത്തരും പറഞ്ഞത്. ഇതില്‍ നിന്നും റിയാസുണ്ടാക്കിയ റേഞ്ച് എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  Also Read: ബ്ലെസ്ലിയോട് ദിലുവിന് ഇഷ്ടമുണ്ട്, അത് സഹോദരനെ പോലയൊണ്; ദില്‍ഷയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണമിങ്ങനെ

  'റിയാസ് പുറത്തായപ്പോള്‍ മറ്റുള്ളവര്‍ എഴുന്നേറ്റ് നിന്ന് അവനെ വരവേറ്റ ഒരൊറ്റ സീന്‍ മതി അവന്റെ റേഞ്ച് മനസിലാക്കാന്‍. എന്തിന് ലാലേട്ടന്‍ പോലും മനസില്‍ കയ്യടിച്ച് പോയി. എല്ലാ മീഡിയകളും പേജുകളും ഒന്നടങ്കം പറയുന്നു റിയാസ് ആയിരുന്നു വിന്നര്‍ എന്ന്. കാശ് ഇറക്കി വോട്ട് സെറ്റ് ചെയ്ത് വിജയിച്ച വിജയമൊന്നും ശാശ്വതമായിരിക്കില്ല. അത് റിയാസ് പുറത്തായപ്പോഴും മറ്റൊരാള്‍ വിജയിച്ചപ്പോഴും പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ടാവും'.

  Also Read: ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ? ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്‍

  എന്തായാലും ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഇനി റിയാസ് സലിമിന്റെ പേരിലാണ് അറിയപ്പെടുക. ഈ സീസണില്‍ പകുതിക്കാണെങ്കിലും ഇതുപോലൊരു ഗെയിമറെ കാണാന്‍ കഴിഞ്ഞതും സപ്പോട്ട് ചെയ്തതിലും ഞാന്‍ അഭിമാനിക്കുന്നു. വരും സീസണുകളിലെ ആളുകള്‍ക്ക് ഈ ഷോ എങ്ങനെ മുന്നോട്ട് നയിക്കാമെന്ന് കാണിച്ച് കൊടുത്ത റിയല്‍ വിന്നര്‍ റിയാസിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ടെന്ന് ആരാധകര്‍ പറയുന്നു.

  Recommended Video

  Dilsha Prasanna: ദിൽഷയുടെ വിജയത്തിന് പിന്നിൽ,മണികണ്ഠൻ പറയുന്നു | *BiggBoss

  അതേ സമയം റിയാസ് വിജയിക്കാത്തതിലെ വിഷമം ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. നാല്‍പത് ദിവസത്തോളം വൈകി വന്നിട്ടും ഇത്രയും ഗെയിം മാറ്റാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതല്ലേ യഥാര്‍ഥ വിജയമെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല ഏറ്റവും നല്ല രീതിയില്‍ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിച്ച ലക്ഷ്മിപ്രിയയ്ക്കും ഒപ്പം റണ്ണറപ്പായി നിന്ന ബ്ലെസ്ലിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

  English summary
  Bigg Boss Malayalam Season 4: A Write-up About Riyas Salim Popularity Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X