റിയാസിനെ പരിഹസിച്ചവര്‍ തന്നെ അവനെ ഭയന്ന് തുടങ്ങി; വെല്ലുവിളിച്ചവര്‍ പുതിയ കരച്ചിലുമായി വന്നിരിക്കുകയാണിപ്പോള്‍
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. ആരായിരിക്കും വിന്നര്‍ എന്നറിയാനുള്ള ആകാംഷ പ്രേക്ഷകരിലും നിറഞ്ഞു. അതേ സമയം മത്സരാര്‍ഥികളെ വാഴ്ത്തിയും ചിലരെ താറടിച്ചും കാണിക്കുന്ന പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് എത്തിയ റിയാസ് സലീം വിജയത്തിന്റെ തൊട്ടടുത്ത് നില്‍ക്കുകയാണ്.
ബ്ലെസ്ലിയോ റിയാസോ, അതില്‍ ആരെങ്കിലും ഒരാള്‍ വിജയിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ അവസാന ആഴ്ചയിലേക്ക് എത്തുമ്പോള്‍ റിയാസിനെ മോശക്കാരനാക്കി കാണിക്കാനുള്ള ശ്രമമാണ് പുറത്ത് നടക്കുന്നത്. നേരത്തെ വോട്ട് സ്പിളിറ്റ് ചെയ്ത് റിയാസിനെ പുറത്താക്കാന്‍ നോക്കിയെങ്കിലും അത് നടക്കാതെ വന്നത് കൊണ്ട് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

'എന്തൊരു പേടിയാ മക്കളേ ഇത്.. റിയാസിനെ ഫൈനല്‍ കാണിക്കില്ലെന്ന് വെല്ലുവിളിച്ചവര്‍ പുതിയ വെറൈറ്റി കരച്ചിലുകളുമായി വരുന്നുണ്ട്. രണ്ട് നോമിനേഷനുകളില്‍ ചത്തു കിടന്ന് വോട്ട് സ്പ്ലിറ്റ് ചെയ്തിട്ടും റിയാസ് സേവ് ആയതോടെ കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന പോലെ 'അവന്‍ കപ്പ് അടിക്കാന്‍ സമ്മതിക്കില്ല' എന്നതാണ് ഒരു കരച്ചില്‍'.
റിയാസ് കപ്പടിക്കുമോ എന്ന് ഭയന്ന്, റിയാസിന് കപ്പ് കൊടുക്കാന്‍ ബിഗ് ബോസ് ഗൂഢാലോചന നടത്തുന്നു എന്ന മുന്‍കൂര്‍ ജാമ്യ വീഡിയോയുമായി പ്രമുഖ യൂട്യൂബേര്‍സ് രംഗത്ത് വന്നിട്ടുണ്ട്.

മറ്റൊരു കരച്ചിലാണ് ഏറ്റവും രസം : വൈല്‍ഡ് കാര്‍ഡുകള്‍ നിരോധിക്കുക
'വൈല്‍ഡ് കാര്‍ഡുകള്‍ കപ്പ് ഉയര്‍ത്തുന്നത് ധാര്‍മികത അല്ല, ആദ്യം മുതല്‍ നിന്ന് 100 ദിവസം തികച്ചവരാണ് കപ്പ് അടിക്കേണ്ടത് എന്ന പോസ്റ്റുകളും കമന്റുകളും പലയിടത്തും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി'.

ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. റിയാസിനെ പരിഹസിച്ചവര്‍ തന്നെ അവനെ ഭയന്ന് തുടങ്ങി. അത് തന്നെയാണ് അവന്റെ വിജയവും. ബിഗ് ബോസ് വീട്ടിലേക്ക് കാല് കുത്തുന്നതിന് മുന്‍പേ തന്നെ റിയാസിനെതിരെ കടുത്ത സൈബര്‍ അറ്റാക്ക് തുടങ്ങിയിരുന്നു. അതിനെ അതിജീവിച്ചു, ഗെയിം കളിച്ചു ഇത്രയും സപ്പോര്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ അവന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അവന്‍ തന്നെയാണ് ഈ സീസണ്‍ വിജയിക്കാന്‍ ഏറ്റവും അര്‍ഹന്‍..

എന്തായാലും നന്നായി ഗെയിം മനസിലാക്കി കളിക്കാനും മറ്റുള്ളവരെ പ്രകോപിപ്പിക്കാനും റിയാസ് കഴിഞ്ഞിട്ടേ അതിനകത്ത് ആരെങ്കിലും ഉള്ളു. അത്രയധികം മാറ്റങ്ങളാണ് റിയാസ് വന്നതിന് ശേഷം നടന്നിരിക്കുന്നത്. നൂറ് ദിവസം അവിടെ നിന്നവര്‍ക്ക് പോലും നടക്കാത്ത കാര്യം റിയാസിലൂടെ സാധിച്ചു. മാത്രമല്ല നിലവില്‍ പോവുന്ന കണ്ടന്റുകളൊക്കെ റിയാസിന്റേതാണെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല റിയാസിനെതിരെ നടി ധന്യ മേരി വർഗീസിൻ്റെ ഭർത്താവും രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications