twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ മനുഷ്യന്‍ വിഷമാണ് പരദൂഷണമാണെന്ന് പറഞ്ഞാലും 10 മിനുറ്റ് കണ്ടാല്‍ മനസിലാവും; റോണ്‍സനെ കുറിച്ച് ആരാധകന്‍

    |

    ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ പകുതി ദൂരം പിന്നിട്ടു. നിലവില്‍ പതിമൂന്ന് മത്സരാര്‍ഥികളാണ് വീടിനകത്തുള്ളത്. അടുത്ത ആഴ്ചകളില്‍ ആരൊക്കെ വീടിനോട് വിട പറയുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അതേ സമയം റോണ്‍സനെ കുറിച്ച് പുറത്തും അകത്തും പലതരം അഭിപ്രായങ്ങളാണ്.

    സേഫ് ലെവലില്‍ നില്‍ക്കുന്ന റോണ്‍സന്‍ ഒരു കാര്യങ്ങളിലും ഇടപെടുന്നില്ലെന്നതാണ് അകത്തെ പ്രധാന ആരോപണം. പുറത്തും റോണ്‍സന് പിന്തുണ കുറഞ്ഞത് ഇറങ്ങി കളിക്കാത്തതിന്റെ പേരിലാണ്. എന്നാല്‍ ഈ മനുഷ്യനെ മാത്രം ഒന്ന് ഫോക്കസ് ചെയ്ത് പത്ത് മിനിറ്റ് കണ്ടാള്‍ ശരിക്കുമുള്ള റോണ്‍സന്‍ ആരാണെന്ന് അറിയാന്‍ പറ്റുമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. റോണ്‍സന്റെ ആരാധകനാവാനുണ്ടായ കാരണത്തെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.

    സപ്പോട്ട് വരെ കുറവാണ് ഇയാള്‍ക്ക്

    'ഞാന്‍ ഈ ഷോയില്‍ നല്ല കണ്ടന്റ് ഉള്ളവരെ സപ്പോട്ട് ചെയ്യണം. അത് പുറത്തായ ഡെയ്‌സി മുതല്‍ ജാസ്മിന്‍ വരെ അങ്ങനെയാണ്. എന്നാല്‍ ഒരാളോട് വ്യക്തിപരമായി ഇഷ്ടം തോന്നിയിട്ടുണ്ടെങ്കില്‍ അയാള്‍ ഒരു ഗെയിമറോ ഈ ഷോ യ്ക്ക് പറ്റിയ ഒരാളോ അല്ല, നിങ്ങളെല്ലാം വാഴയെന്നും കിഴങ്ങനെന്നും പാവാടയെന്നും വിളിച്ച് കളിയാക്കുന്ന ഈ മനുഷ്യനോട് മാത്രമാണ് ആ ഇഷ്ടം. കണ്ടന്റോ സ്ട്രാറ്റജിയോ ഗുഡ് ഗെയിമിങ്ങോ അല്ല കാരണം. സപ്പോട്ട് വരെ കുറവാണ് ഇയാള്‍ക്ക്.. എന്നാല്‍ എന്തോ ഇയാളെ ഇഷ്ടമാണ്'.

    റോണ്‍സന്‍ ബ്രോ താങ്കള്‍ ഈ അടുത്ത് തന്നെ ഈ ഷോ വിട്ട് പുറത്താകും എന്നറിയാം

    റോണ്‍സന്‍ ബ്രോ താങ്കള്‍ ഈ അടുത്ത് തന്നെ ഈ ഷോ വിട്ട് പുറത്താകും എന്നറിയാം. എന്നാലും എന്താന്നറിയില്ല മുത്തേ, താങ്കളെ പോലെ ഒരു ഫ്രണ്ട് ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

    ഈ മനുഷ്യന്‍ വിഷമാണ് പരദൂഷണമാണ് എന്നൊക്കെ പറഞ്ഞ് നെഗറ്റീവ് അടിക്കുന്നവര്‍ക്ക് ഇനിയും തുടരാം. എന്നാല്‍ ഈ മനുഷ്യനെ മാത്രം ഒന്ന് ഫോക്കസ് ചെയ്ത് പത്ത് മിനിറ്റ് നിങ്ങള്‍ ഷോ കണ്ട് നോക്ക്. നിങ്ങള്‍ക്ക് അറിയാം ആരാണ് റോണ്‍ണ്‍ എന്ന്.

    നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നവരാണ് റോബിൻ്റെ സ്ഥിരം വേട്ട മൃഗം; ലവ് ട്രാക്കും അതുപോലൊരു സ്ട്രാറ്റജിയെന്ന് ആരാധകർനെഗറ്റീവ് വൈബ് ഉണ്ടാക്കുന്നവരാണ് റോബിൻ്റെ സ്ഥിരം വേട്ട മൃഗം; ലവ് ട്രാക്കും അതുപോലൊരു സ്ട്രാറ്റജിയെന്ന് ആരാധകർ

    മറക്കില്ല മുത്തേ താങ്കളേയും ഈ വ്യക്തിത്വവും

    മറക്കില്ല മുത്തേ താങ്കളേയും ഈ വ്യക്തിത്വവും. ഭൂരിഭാഗം പേര്‍ക്കും നീ ഗെയിമറല്ല,, നീ പോ റോണ്‍സാ.. സല്യൂട്ട് അടിച്ച് നിന്നെ വരവേല്‍ക്കും ഞങ്ങള്‍. കാരണം നീ ഞങ്ങള്‍ക്ക് ക്ഷമ പഠിപ്പിച്ചു. ഒരാളോട് പെരുമാറണ്ട രീതി പഠിപ്പിച്ചു.

    ഏത് പ്രതിസന്ധിയും പരിചയമില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ നേരിടാം എന്ന് പഠിപ്പിച്ചു. കത്തി എടുത്ത് കുത്താന്‍ വരുന്നവനെ വരെ ചെറു ചിരിയാല്‍ ഒന്നും അല്ലാതാക്കാം എന്ന് പഠിപ്പിച്ചു. ഒരു ഗെയിം ഗെയിമായി കാണാം എന്ന് പഠിപ്പിച്ചു.

    നിമിഷ ഒരു ഷാഡോ ആയിരുന്നോ? ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്ത് വന്ന ശേഷം സത്യങ്ങള്‍ പറഞ്ഞ് താരംനിമിഷ ഒരു ഷാഡോ ആയിരുന്നോ? ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്ത് വന്ന ശേഷം സത്യങ്ങള്‍ പറഞ്ഞ് താരം

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
    ഒരാളുടെ രൂപം കണ്ട് വിലയിരുത്തരുത് എന്ന് പഠിപ്പിച്ചു

    വെറും അന്‍പതോ നൂറോ ദിവസമല്ല 100 വര്‍ഷം വരെ ഹാപ്പി ആയിട്ട് ഒരാളേയും ഉപദ്രവിക്കാതെ ജീവിക്കാം എന്ന് പഠിപ്പിച്ചു. എന്തും ചെറിയ തമാശ ചിരിയാല്‍ മറക്കാം എന്ന് പഠിപ്പിച്ചു.

    ഒരാളുടെ രൂപം കണ്ട് വിലയിരുത്തരുത് എന്ന് പഠിപ്പിച്ചു. വിന്‍ ചെയ്യില്ലായിരിക്കാം. എന്നാലും പുറത്തായാല്‍ സന്തോഷത്തോടെ പോകൂ റോണി. ചിലരുടെ തരം താഴ്ത്തലിനേക്കാള്‍ നല്ലത് അതാണ്. നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ലത് വരട്ടെ,

    English summary
    Bigg Boss Malayalam Season 4: A Write-up About Ronson, His Game Strategies And Ethics Goes Trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X