ഒരാഴ്ച കഴിഞ്ഞപ്പോള്‍ കളി മാറി; ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ മാറ്റങ്ങള്‍ ഇങ്ങനെ...
ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ ആരംഭിച്ചിട്ട് ഒരാഴ്ച പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങി ദിവസം കൊണ്ട് നിരവധി നാടകീയ മുഹൂര്‍ത്തങ്ങളായിരുന്നു ഹൗസില്‍ അരങ്ങേറിയത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഷോ ആരംഭിച്ചിരിക്കുന്നത്. ഗെയിമിനെ ഗെയിമായി കണ്ട് മനസ്സിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ എല്ലാവരും പൂര്‍ണ്ണമായും ഗെയിമിലേയയ്ക്ക് ഇറങ്ങിയിട്ടില്ല. പലരും ഇപ്പോഴും ഇമേജ് നോക്കിയാണ് കളിക്കുന്നത്.
ഏറെ പ്രതീക്ഷ നല്‍കി കൊണ്ട് ബിഗ് ബോസ് സീസണ്‍ 4 ല്‍ എത്തിയ മത്സരാര്‍ത്ഥികളായിരുന്ന താരങ്ങളായിരുന്നു കുട്ടി അഖിലും നവീനും റോണ്‍സണും. അതുപോലെ തന്നെ ആദ്യ ദിവസങ്ങളിലെ പ്രകടനം ഡോക്ടര്‍ റോബിനും കയ്യടി നേടിയിരുന്നു. എന്നാല്‍ ആദ്യം കണ്ട ഡോക്ടറെ വഅല്ല ഇപ്പോള്‍ കാണുന്നത്. എവിക്ഷന് ശേഷം റോബിന്‍ ടാസ്‌ക്കില്‍ നിന്ന് മറ്റും അകലം പാലിച്ച് നില്‍ക്കുകയാണ്. ഡോക്ടറിന്റെ ഈ മാറ്റം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നവത് ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ഒരു ആരാധകന്റെ വാക്കുകളാണ്. ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴുള്ള മാറ്റത്തെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ആദ്യ ദിവസങ്ങളിലേത് പോലെയല്ല ചില മത്സരാര്‍ത്ഥികളുടെ ഇപ്പോഴത്തെ നീക്കമെന്നാണ് കുറിപ്പില്‍ പറയുന്നത്. അടുത്ത ആഴ്ചയോടെ എല്ലാവരും ഗെയിമിന്റെ ട്രാക്കിലേയ്ക്ക് വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ മത്സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിരുന്നു.

കുറിപ്പ് ഇങ്ങനെ...''ചിലരെക്കുറിച്ചു എനിക്ക് തോന്നിയ ചില കാര്യങ്ങള്‍..(ഇത് ഈ ആഴ്ചയിലെ വിലയിരുത്തല്‍) എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.അഖില്‍: ആദ്യ ആഴ്ചയില്‍ കണ്ടിരുന്ന അഖിലേ അല്ല ഈ ആഴ്ചയില്‍ കാണുന്നത് മാത്രവുമല്ല ആരെയും അനാവശ്യമായി വേദനിപ്പിക്കുന്നില്ല, നല്ല പെരുമാറ്റം, പക്ഷെ കണ്ടന്റ് ക്രീയേറ്റ് ചെയ്യാന്‍ അറിയില്ല. ഡോക്ടര്‍ : നല്ല ഹോം വര്‍ക്ക് ചെയ്തു വന്ന കൊണ്ട് അതൊക്കെ ഇവിടെ വര്‍ക്ക് ഔട്ട് ആകുമെന്ന പ്രതീക്ഷയില്‍ സാറ്റര്‍ജി ഉണ്ടാക്കി 3 ജി ആകുന്നു.. സാബു, ഡോ രജിത് കുമാര്‍ നെയും അനുകരിക്കാന്‍ നന്നായി ശ്രമിക്കുന്നു.അടുത്തത് നവീന്‍. ആദ്യ ആഴ്ചയിലെ വണ്‍ മാന്‍ ഷോ ഒന്നും ഈ ആഴ്ചില്‍ കാണാനില്ല.. പുള്ളിക്ക് ഇപ്പോ ഒരു വല്യേട്ടന്‍ ലെവല്‍ നില്‍ക്കാന്‍ ഇഷ്ട്ടപെടും പോലെ. റോണ്‍സണ്‍:യാതൊരു ഹോം വര്‍ക്കുമില്ല. ആരുടെയെക്കെയോ സ്റ്റാറ്റര്‍ജിയില്‍ പെട്ട് കളിക്കുന്നു''. എന്നായിരുന്നു കുറിപ്പ്. ഇത് പൂര്‍ണ്ണാമയും ശരിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഡെയ്‌സി -ജസ്ല മാടശേരിയെ പോലെ ഉടക്ക് ഗെയിം കളിക്കാന്‍ നോക്കുന്നു എന്ന കമന്റും വരുന്നുണ്ട്. സൂര്യയുടെ വഴിയെ തന്നെയാണ് ശാലിനി എന്നും ഈ പോസ്റ്റിന് ചുവടെയായി കമന്റുകള്‍ വരുന്നുണ്ട്.

അഖില്‍ ശാലിനി പേരുകള്‍ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന വാക്കു തര്‍ക്കവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നുണ്ട്. അഖില്‍ ഒരു ആവശ്യവുമില്ലാതെ താരതമ്യേന ദുര്‍ബലയായ ശാലിനിയോട് കയര്‍ക്കുന്നു. അവനുമായി യാതൊരു ബന്ധവുമുള്ള കേസല്ലാതിരുന്നിട്ടും, താനും പ്രോമാക്‌സ സെറ്റ്പ്പ് ആണെന്ന് കാണിക്കാന്‍ വേണ്ടിമാത്രം. പിന്നെ ഞാന്‍ അങ്ങനെ ചെയ്യാറില്ല ഞാന്‍ ഇങ്ങനെ ചെയ്യാറില്ല എന്ന് ഇടയ്ക്കിടെ പറയുന്നതു തന്നെ ഒരാത്മ വിശ്വാസമില്ലായ്മയും തന്നെ പൊക്കിത്തരവുമാണെന്നാണ ഒരു ആരാധകന്‍ പറയുന്നത്.
Recommended Video

എന്നാല്‍ ചുമ്മ അഖില്‍ ശാലിനിയോട് തട്ടി കയറിയതല്ലെന്നാണ് ഒരാള്‍ പറയുന്നത്. ആദ്യം പറഞ്ഞത് അടുത്ത മിനിട്ടില്‍ മാറ്റി പറഞ്ഞു. ആര്‍ക്കായാലും ദേഷ്യം വരും എന്നാണ് പറയുന്നത്. അതേ, ശാലിനിയാണ് സ്‌ക്രീന്‍ സ്‌പെയിസി ന് വേണ്ടി ഒരുപ്രശ്‌നം ക്രിയേറ്റ് ചെയ്തത്. ന്യൂസില്‍ പറഞ്ഞത് കൊണ്ട് പുറത്ത് പിന്തുണ കുറയുമോ എന്ന പേടി. അത് അഖിലി ന് കൃത്യനമായി മനസ്സിലാകുകയും ചെയ്തുവെന്നും മറ്റോരാള്‍ പറഞ്ഞു.


Click it and Unblock the Notifications