കണ്ടാല്‍ വില്ലന്‍, ആരും പെട്ടെന്ന് ഫാനാകാത്ത പ്രകൃതം; റോൺസൻ വനിത മത്സരാര്‍ഥികളെക്കാളും പിന്നിലെന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ പ്രവചനങ്ങള്‍ക്ക് അതീതമായി പോവുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്ത നിറഞ്ഞൊരു സീസണ്‍ ആണ് ഇത്തവണ എന്നതില്‍ സംശയമില്ല. ഒരു മത്സരാര്‍ഥിയോട് മാത്രമായി പ്രത്യേക സ്‌നേഹമോ ആരാധനയോ ഒന്നും തോന്നുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ടാസ്‌കുകളിലെ പെര്‍ഫോമന്‍സും മറ്റുമൊക്കെ വിലയിരുത്തി കൊണ്ടാണ് പ്രേക്ഷകര്‍ മത്സരാര്‍ഥികളെ കുറിച്ച് അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ബിഗ് ബോസില്‍ വന്നത് മുതല്‍ വിമര്‍ശനങ്ങള്‍ ലഭിക്കാറുള്ള താരമാണ് റോണ്‍സന്‍ വിന്‍സെന്റ്. സീരിയല്‍ നടനായ റോണ്‍സന്‍ ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷോ യിലേക്ക് പ്രവേശിച്ചതിന് ശേഷം ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ പുറത്ത് പോവും എന്ന നിലയിലാണ് താരം നില്‍ക്കുന്നത്. ആത്മവിശ്വാസം വളരെ കുറവായ മത്സരാര്‍ഥിയായിരുന്നു നടന്‍. അതേ സമയം റോണ്‍സനെ കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരികയാണ്.

കണ്ടാല്‍ വില്ലന്‍ ലുക്ക് ആണ്. ആരും പെട്ടെന്ന് ഫാനാകാത്ത പ്രകൃതക്കാരന്‍

കണ്ടാല്‍ വില്ലന്‍ ലുക്ക് ആണ്. ആരും പെട്ടെന്ന് ഫാനാകാത്ത പ്രകൃതക്കാരന്‍. ബിഗ് ബോസ് ഹൗസില്‍ കാര്യമായി കണ്ടന്റ് ഉണ്ടാക്കിയിട്ടില്ല. പക്ഷേ ഈ മനുഷ്യന്‍ നിന്നിടത്തോളം ജനുവിനായിരുന്നു. അനാവശ്യമായി ആരോടും വഴക്ക് ഉണ്ടാക്കാതെ മനപ്പൂര്‍വ്വം കണ്ടന്റ് ക്രിയേറ്റ് ചെയ്യാതെ സംയമനത്തോടെ ടാസ്‌കുകള്‍ ചെയ്തു. കാര്യമായി ഓളം ഉണ്ടാക്കിയിട്ടില്ലെങ്കിലും റോണ്‍സണ്‍ പ്രേക്ഷകര്‍ക്ക് അത്യാവശ്യം എന്റെര്‍ടെയ്മന്റ് നല്‍കി. തന്നോട് വഴക്കിട്ട് കണ്ടന്റ് ഉണ്ടാക്കാന്‍ വന്ന ഡെയ്‌സിയെ വളരെ തന്‍മയത്തത്തോടെ പുഞ്ചിരിയോടെ കൈകാര്യം ചെയ്തത് റോണ്‍സന്റെ ജനുവിനിറ്റി ഉറപ്പു വരുത്തുന്നതായിരുന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടട്ടെ.. എന്നാണ് ഒരു ആരാധകന്‍ റോണ്‍സന് ആശംസകള്‍ അറിയിച്ച് കുറിച്ചത്.

 റോണ്‍സന് ലഭിച്ചത് പോലെയുള്ള കമന്റുകളാണ് നവീന്‍ അറയ്ക്കലിനും ലഭിക്കുന്നത്

റോണ്‍സന് ലഭിച്ചത് പോലെയുള്ള കമന്റുകളാണ് നവീന്‍ അറയ്ക്കലിനും ലഭിക്കുന്നത്. ഇവര്‍ രണ്ടുപേരും ബിഗ് ബോസ് ഹൗസിലേക്ക് പോകുമ്പോള്‍ എന്തൊക്കെയോ സംഭവം ആണെന്നും പലതും നടക്കുമെന്നും കരുതി. ആഴ്ച രണ്ടായിട്ടും കാര്യമായിട്ടൊന്നും കണ്ടില്ല. പുലിവാല്‍, മാലായോഗം പോലെയുള്ള ടാസ്‌കുകളില്‍ പോലും ആദ്യം ഔട്ട് ആകുന്നത് ഇവര്‍ രണ്ടുപേരും ആണ്.. ഇത്രയും ശബ്ദ ഗംഭീര്യവും ഉരുട്ടികേറ്റിയ മസിലുമൊക്കെ ഉണ്ടെങ്കിലും ലേഡീസ് കണ്ടെസ്റ്റെന്റ്‌സിനെക്കാള്‍ പിന്നിലാണ് പലപ്പോഴും. പ്രത്യേകിച്ചും റോണ്‍സണ്‍ ഒട്ടും സീരിയസ് ആയി ഇതുവരെ കളിക്കാന്‍ തുടങ്ങിയിട്ടില്ല. ഇനിയെങ്കിലും ജിമ്മന്‍മാരുടെ പേര് കളയാതിരിക്കാന്‍ വേണ്ടിയെങ്കിലും എന്തെങ്കിലുമൊക്കെ ഒന്ന് കാണിക്ക്.. എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
വീട്ടിലെ ചില പ്രശ്‌നങ്ങളൊക്കെ റോണ്‍സനെ അലട്ടുന്നുണ്ട്

വീട്ടിലെ ചില പ്രശ്‌നങ്ങളൊക്കെ റോണ്‍സനെ അലട്ടുന്നുണ്ടെന്ന് മനസിലാക്കിയ ബിഗ് ബോസ് അദ്ദേഹത്തെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ശേഷം ആ പ്രശ്‌നങ്ങളെ അവസാനിച്ചുവെന്നും നന്നായി കളിക്കുകയാണ് വേണ്ടതെന്ന് പറയുകയും ചെയ്തു. പക്ഷേ എന്നിട്ടും മാറ്റമൊന്നും ഇല്ലാത്തതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X