ധന്യയും സുചിത്രയും സെയ്ഫ് ഗെയിം കളിക്കുന്നു, ഡോക്ടറിന് മുട്ട കൊടുത്തതതോടെ എല്ലാം പൊളിഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാം ആഴ്ചയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ടു പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് ആദ്യം തുടങ്ങുന്നത്. ആദ്യത്തെ വാരാന്ത്യത്തില്‍ തന്നെ ഒരാള്‍ പുറത്ത് പോവുകയായിരുന്നു. ജാനകിയായിരുന്നു ആദ്യം ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്. മത്സരം അതിന്റെ നാലാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ ഒരാള്‍ കൂടി ഹൗസില്‍ നിന്ന് യാത്രയായിട്ടുണ്ട്. ശാലിനിയാണ് മൂന്നാം ആഴ്ചയില്‍ പുറത്തായിരിക്കുന്നത്. പ്രേക്ഷകര്‍ പ്രവചിച്ച എവിക്ഷന്‍ ആയിരുന്നു അത്.
എവിക്ഷനോടൊപ്പം തന്നെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഹൗസില്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ വാരാന്ത്യം എപ്പിസോഡിലാണ് പുതിയ ആള്‍ എത്തിയത്. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് ബിഗ് ബോസ് നാലാം സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ഷോ കൃത്യമായി കണ്ട് മനസ്സിലാക്കിയതിന് ശേഷമാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. നിലവില്‍ 16 അംഗങ്ങളാണ് ബിഗ് ബോസ് ഹൗസിലുള്ളത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്കാണ്. ഈസ്റ്റര്‍ എഗ്ഗ് ടാസ്‌ക്ക് മത്സരാര്‍ത്ഥികളുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സുചിത്രയായിരുന്നു ആദ്യം ടാസ്‌ക്ക് ചെയ്തത്. 'അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച' എന്നെഴുതിയ ഈസ്റ്റര്‍ എഗ്ഗ് ഡോ റോബിനായിരുന്നു നല്‍കിയത്. ഒരിടത്ത് ഉറച്ച് നില്‍ക്കാത്ത സ്വഭാവമാണ് ഡോക്ടറിന്റേത് എന്ന് പറഞ്ഞ് കൊണ്ടാണ് സുചിത്ര എഗ്ഗ് നല്‍കിയത്. ചിരിച്ച് കൊണ്ടാണ് റോബിന്‍ ഇത് കേട്ടത്.

ധന്യയും ഡോക്ടറിനായിരുന്നു മുട്ട നല്‍കിയത്. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ എന്ന ചൊല്ല് റോബിനാണ് ചേരുന്നതെന്ന് പറഞ്ഞാണ് എഗ്ഗ് നല്‍കിയത്. വിനാശ കാലേ വിപരീത ബുദ്ധി എന്ന ചൊല്ലായിരുന്നു റോബിന്‍ എടുത്ത മുട്ടയില്‍ എഴുതിയിരിക്കുന്നത്. ഇത് നവീനാണ് ചേരുന്നതെന്നായിരുന്നു റോബിന്റെ അഭിപ്രായം. അതെന്തിനാണ് എനിക്ക് തന്നതെന്ന് അറിയില്ലെന്നായിരുന്നു നവീന്റെ പ്രതികരണം. എന്നാല്‍ ഇതെല്ലാം ഗെയിം സ്പിരിറ്റിലാണ് റോബിന്‍ ഡോക്ടര്‍ എടുത്തത്. എന്നാല്‍ ഡോക്ടറിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ്. ധന്യയും സുചിത്രയും സെയ്ഫ് ഗെയിം കളിക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. 'ധന്യയും സുചിത്രയും പറഞ്ഞത് കൃത്യമായ കാരണമായി തോന്നുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്.
ധന്യയും സുചിത്രയും സെയ്ഫ് സോണില്‍ നിന്നിട്ട് ഡോക്ടറിന് മുട്ട കൊടുത്ത് സെയ്ഫായി കളിച്ചു, ചാഞ്ഞ് കിടക്കുന്ന മരം ആവുമ്പോള്‍ ആര്‍ക്കും കയറി വെട്ടാല്ലോ എന്നാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. മുട്ട കൃത്യമായി കൊടുക്കാന്‍ പറ്റിയ വെറെ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നെന്നും
കുറിപ്പില്‍ പറയുന്നു.

ഡോക്ടറിന് കിട്ടിയ മുട്ടകള്‍. സുചിത്ര കൊടുത്ത മുട്ട, അക്കരെ നിന്നാല്‍ ഇക്കരെ പച്ച. ധന്യയുടെ അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയ പോലെ. വിനാശകാലെ വിപരീത ബുദ്ധി - നവീന് ഡോക്ടര്‍ മുട്ട പുള്ളിക്ക് കൊടുത്തത് ഇഷ്ടപ്പെട്ടട്ടില്ല.. അടുത്ത സ്ട്രറ്റജിയാണോ എന്ന് വരെ ചോദിച്ചു..(ഗെയിം തമാശ ആയി എടുത്താല്‍ പോരെ എന്ന് ലാലേട്ടന്‍ വരെ ചോദിച്ചു)ഡോക്ടറിന് മുട്ട കിട്ടിയപ്പോഴും offended ആയില്ല.. ആ സ്പരിറ്റില്‍ തന്നെ എടുത്തു. ഇവര്‍ക്ക് അറിയില്ലാല്ലോ ഇങ്ങനെ ഒരാളെ ടാര്‍ഗെറ്റ് ചെയ്യതാല്‍ പുള്ളിക്ക് ഫാന്‍സ് കൂടും എന്നത്.. അത് തന്നെയാണ് ഡോക്ടറിനു വേണ്ടതും' കുറിപ്പില്‍ പറയുന്നു. ഇന്നലത്തെ ഡോക്ടറിനെതിരെയുള്ള താരങ്ങളുടെ പ്രതികരണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഡോക്ടറിന് ആരാധകരുടെ എണ്ണം കൂടുകയും താരങ്ങള്‍ക്ക് വിമര്‍ശനവും ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications