റോബിനെയും ബ്ലെസ്ലിയെയും ബഹുദൂരം പിന്നിലാക്കി റിയാസ്; വിന്നറിലേക്ക് റിയാസ് അടുക്കുന്നുവെന്ന് ആരാധകര്‍

ബിഗ് ബോസ് നാലാം സീസണ്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഈ ആഴ്ച ആരാവും പുറത്തേക്ക് പോവുന്നത് എന്നറിയുന്നതോട് കൂടി ബിഗ് ബോസ് വിന്നറിലേക്കുള്ള ദൂരം കുറയും. മാത്രമല്ല ഫൈനല്‍ ഫൈവ് ലിസ്റ്റ് തയ്യാറാവുമ്പോള്‍ തന്നെ വിന്നര്‍ ആരാണെന്ന് ഏകദേശം പ്രവചിക്കാന്‍ സാധിക്കും.

എന്തായാലും ഒന്നാം സ്ഥാനത്തിന് അര്‍ഹനായിരുന്ന ബ്ലെസ്ലിയടക്കമുള്ളവര്‍ക്ക് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബ്ലെസ്ലിയ്‌ക്കൊപ്പം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമൊക്കെ ഇടിവ് സംഭവിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത് റിയാസ് സലീമാണ്. ഒരൊറ്റ ടാസ്‌കിലൂടെ എല്ലാവരുടെയും മനം കവരാന്‍ റിയാസിന് സാധിച്ചു. ഇതോടെ താരങ്ങളുടെ വിജയ പ്രതീക്ഷകളെ കുറിച്ചുള്ള ചില നിഗമനങ്ങളും ചര്‍ച്ചയായി.

ലക്ഷ്മിയുടെ ഇമേജിനും ബ്ലെസ്ലിയുടെ ഇമേജിനും ഒത്തിരി ഇടിവ് സംഭവിച്ച ആഴ്ചയാണിത്

ലക്ഷ്മിയുടെ ഇമേജിനും ബ്ലെസ്ലിയുടെ ഇമേജിനും ഒത്തിരി ഇടിവ് സംഭവിച്ച ആഴ്ചയാണിത്. ഹൗസിനുള്ളില്‍ സംഭവിച്ചത് കൂടാതെ ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളും ബ്ലെസ്ലിയുടെ സഹോദരന്റെയും സഹോദരിയുടെയും പ്രതികരണങ്ങളും ഇരു ആര്‍മികളെയും നന്നായി പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ബിഗ് ബോസ് പ്രേക്ഷകരില്‍ റിയാസിനെതിരെ സ്വാധീനം ചെലുത്താന്‍ ചില യൂട്യൂബ് ചാനലുകള്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഫേസ്ബുക്ക് പോളുകളിലും പോസ്റ്റുകളിലും മറ്റു സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും റിയാസ് തരംഗം ആഞ്ഞടിക്കുകയാണ്.

ഈ ആഴ്ച യൂട്യുബിലും ഗൂഗിളിലും റിയാസ് സലിം എന്ന പേര് സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും യുട്യൂബിലും ഇപ്പോള്‍ റിയസ് തന്നെയാണ് സ്റ്റാര്‍.

റിയാസിന്റെ സ്വാധീനം റോബിനെയും ബ്ലെസ്ലിയെയും വരെ പിന്നിലാക്കുകയാണ്.

റിയാസിന്റെ സ്വാധീനം റോബിനെയും ബ്ലെസ്ലിയെയും വരെ പിന്നിലാക്കുകയാണ്..

'റോബിന്റെയും ബ്ലെസ്ലിയുടെയും സ്ഥാനത്തെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് റിയാസിന്റെ ഈ മുന്നേറ്റം. റോബിനും ജാസ്മിനും നിമിഷയും ഏഷ്യാനെറ്റ് പ്രോഗ്രാമിന് വേണ്ടി ഒന്നിച്ചതിന്റെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്തത് ദില്‍റോബ് ആര്‍മിയുടെ റിയാസിനെതിരെ വോട്ടു ചെയ്യാനുള്ള ആഹ്വാനത്തിന് മങ്ങലേല്‍പിച്ചിട്ടുണ്ട്. ഒപ്പം ദില്‍ഷയും റിയാസും തമ്മിലുള്ള മഞ്ഞുരുകലും പരസ്പര ധാരണയും കൂടുതല്‍ പേരെ റിയസിലേക്ക് അടുപ്പിച്ചിട്ടുണ്ട്'.

റിയാസിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം വന്ന് കഴിഞ്ഞു..

റിയാസിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം വന്ന് കഴിഞ്ഞു..

'സെലിബ്രിറ്റികളായ ധാരാളം പേരുടെ തുറന്ന പിന്തുണയും റിയാസിന്റെ വിജയത്തിന് സഹായിക്കും. റിയാസിനെതിരെയുള്ള ഡീഗ്രേഡിങ് ഈ ആഴ്ച വളരെ കുറവായിരുന്നു. എല്‍പി - ബ്ലെസ്ലി ഡീഗ്രേഡിങ്ങും ദില്‍ഷ-ബ്ലെസ്ലി ഡീഗ്രേഡിങ്ങും ആയിരുന്നു കൂടുതല്‍. റിയാസിനെ പുറത്താക്കുക എന്ന ക്യാംപെയിന്‍ ഒരു വാശിയായി തുടങ്ങിയെങ്കിലും ഇപ്പോള്‍ അത് വളരെ വളരെ തണുത്ത അവസ്ഥയിലാണ്. അവരുടെ തന്നെ ഫേസ്ബുക്ക് -വാട്‌സാപ്പ് -ടെലിഗ്രാം-ഇന്‍സ്റ്റാഗ്രാം ആര്‍മികള്‍ തമ്മില്‍ വ്യക്തമായ ധാരണയെ കോര്‍ഡിനേഷനോ അവര്‍ക്കില്ല'.

ശരിക്കുള്ള റിയാസിന്റെ ഫാന്‍ ബേസോ ഒഫീഷ്യല്‍ പോള്‍ ട്രെന്‍ഡോ ആര്‍ക്കും അറിയില്ല

അതുകൊണ്ട് തന്നെ പലപ്പോഴും പരസ്പര വിരുദ്ധമായ ആഹ്വാനങ്ങളാണ് അവര്‍ അംഗങ്ങള്‍ക്ക് കൊടുക്കുന്നത്. അണ്‍ ഒഫീഷ്യല്‍ വോട്ടിംഗ് സൈറ്റുകളും യൂട്യൂബ് ചാനലുകളും ഇവരെ ശരിക്കും മുതലെടുക്കുകയും കുഴയ്ക്കുകയും ചെയ്യുന്നുണ്ട്. അവര്‍ പറയുന്ന ട്രെന്‍ഡിനനുസരിച്ചു ഓരോ ദിവസവും വോട്ടിങ് പാറ്റേണ്‍ മാറ്റാനോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനാണ് അവര്‍ക്കുള്ളത്. എന്നാല്‍ ശരിക്കുള്ള റിയാസിന്റെ ഫാന്‍ ബേസോ ഒഫീഷ്യല്‍ പോള്‍ ട്രെന്‍ഡോ ആര്‍ക്കും അറിയില്ല എന്നതാണ് സത്യം.

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
 നന്നായി കളിക്കുന്ന ഒരാള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ് കൂടുതലും

നന്നായി കളിക്കുന്ന ഒരാള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ് കൂടുതലും. അവരാരും ഒരു നല്ല മത്സരാര്‍ത്ഥിയെ പുറത്തക്കാനായി, അര്‍ഹതയില്ലാത്തവര്‍ക്കു വോട്ട് കൊടുക്കുന്ന അധാര്‍മ്മിക നിലപാട് സ്വീകരിക്കില്ല. ഇത്തരം അധാര്‍മികതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കു കാലം മറുപടി നല്‍കട്ടെ. സത്യവും ധര്‍മ്മവും വിജയിക്കട്ടെ.. എന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X