For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയുടേയും റോബിന്‌റേയും ഉദ്ദേശം വേറെ; ഇപ്പോള്‍ പ്രണയം വെളിപ്പെടുത്താനുള്ള കാരണം ഇതാണ്

  |

  ബിഗ് ബോസ് ഹൗസിലെ പ്രണയങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചയാവാറുണ്ട്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഒന്നോ അതിലധികമോ പ്രണയങ്ങള്‍ മൊട്ടിടാറുണ്ട്. ഇതില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് വിവാഹത്തില്‍ എത്തുന്നത്. മലയാളം ബിഗ് ബോസില്‍ അധികം പ്രണയങ്ങള്‍ സംഭവിച്ചിട്ടില്ല. ഹൗസില്‍ പ്രണയം ചര്‍ച്ചയായിട്ടുണ്ടെങ്കിലും മത്സരം തീരുന്നതിന് മുന്‍പ് തന്നെ ഇതിനും കര്‍ട്ടന്‍ വീഴും. പേളീഷ് ദമ്പതികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് ജീവിതത്തിലേയ്ക്ക് എത്തിയത്. ഇന്നും ഇവരുടെ പ്രണയ കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട റൊമാന്റിക് ലവ് സ്റ്റോറിയായിരുന്നു ഇവരുടേത്.

  ഹിന്ദു-ക്രിസ്ത്യന്‍ അറേഞ്ച്ഡ് മാര്യേജ്; നീരജയുടെ ആലോചന വന്നത് ഇങ്ങനെ... കല്യാണത്തെ കുറിച്ച് റോണ്‍സണ്‍

  ബിഗ് ബോസ് സീസണ്‍4 ആരംഭിച്ചപ്പോള്‍ തന്നെ പ്രണയ ജോഡികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അകത്തും പുറത്തും നടന്നിരുന്നു. ഇക്കുറി വൈവിധ്യമാര്‍ന്ന 17 വ്യക്തിത്വങ്ങളാണ് ഹൗസില്‍ എത്തിയത്. ഡോക്ടര്‍ റോബിന്‍ - ദില്‍ഷ പേര് തുടക്കത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ദില്‍ഷ ആദ്യമേ എല്ലാവരോടും പറഞ്ഞിരുന്നു തനിക്ക് പ്രണയത്തിനോട് താല്‍പര്യമില്ലെന്ന്. ഇപ്പോഴിത ഡോക്ടര്‍- ദില്‍ഷ പേരുകള്‍ വീണ്ടും ബിഗ് ബോസ് ഹൗസിലും പുറത്തും ചര്‍ച്ചയാവുകയാണ്.

  ആലിംഗനം ചെയ്യുമ്പോള്‍ നെഞ്ചിലാണ് സ്ത്രീയുടെ തല വരാനുള്ളത്, അഖിലിന് ഉപദേശവുമായി റോണ്‍സണ്‍

  'ഗേ' ആണെന്ന് വെളിപ്പെടുത്തിയിട്ടും പേടിയുണ്ടായിരുന്നു, തുറന്ന് പറയാനുള്ള കാരണം വെളിപ്പെടുത്തി അശ്വിന്‍

  കഴിഞ്ഞ വാരാന്ത്യം എപ്പിസോഡില്‍ ഡോക്ടറിന് വേണ്ടി ദില്‍ഷ സംസാരിച്ചതോടെയാണ് ഇവരെ ചുറ്റിപ്പറ്റിയുള്ള കഥ ചര്‍ച്ചയാവുന്നത്. അവതാരകനായ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലായിരുന്നു ഡോക്ടറിന് വേണ്ടി സുഹൃത്തായ ജാസ്മിന് നേരെ ശബ്ദം ഉയര്‍ത്തിയത്. ഇത് എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ഇതാദ്യമായിട്ടാണ് ഡോക്ടറിന് വേണ്ടി ദില്‍ഷ സംസരിക്കുന്നത്. ഹൗസില്‍ നിരവധി തവണ ഡോക്ടറിനെതിരെ രംഗത്ത് എത്തിയിരുന്നു. ദില്‍ഷയുടെ പെട്ടെന്നുള്ള മാറ്റം ഹൗസിനുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. പ്രണയത്തിനപ്പുറമുള്ള ഇവരുടെ ഗെയിം പ്ലാനാണെന്നാണ് മത്സരാര്‍ത്ഥികളുടെ നിരീക്ഷണം.

  ഇതിനെ കുറിച്ച് ഡെയ്‌സി ജാസ്മിനോടും നിമിഷയോടും പറയുകയും ചെയ്തിട്ടുണ്ട്. സ്‌ക്രീന്‍ സ്പെയിസ് ലഭിക്കാന്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുകയാണെന്നാണ് ഡെയ്സി പറയുന്നത്. ദില്‍ഷയെ തെറ്റിദ്ധരിപ്പിക്കുന്നത് റോബിന്‍ ആണെന്നാണ് പൊതു സംസാരമെങ്കിലും ചിലപ്പോള്‍ അത് നേരെ മറിച്ചാവാമെന്നുള്ള സംശയം പറയുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു നിമിഷയുടെ പ്രതികരണം. ഇപ്പോഴിത ഇതേ കാര്യം പ്രേക്ഷകരുടെ ഇടയിലും ചര്‍ച്ചയാവുകയാണ്. ഗെയിം പ്ലാനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതു സംബന്ധമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പ്രചരിക്കുന്നത്.

  ഡോക്ടറെ കണ്ടാല്‍ ദില്‍ഷ എപ്പോഴും സംസാരിക്കുന്നത് പ്രണയത്തേയും വിവാഹത്തേയും കുറിച്ചാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആരാധികയുടെ വാക്കുകള്‍ ഇങ്ങനെ...' എപ്പോഴും സുഹൃത്ത് അല്ലേ സുഹൃത്തല്ലേ എന്ന് ചോദിച്ചു. ജീവിതം അവസാനം സുഹൃത്തുക്കളായിരിക്കാമെന്നും ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഉറപ്പും വാങ്ങി നല്ല കുട്ടി പട്ടം വാങ്ങിയിട്ടും പിന്നെയും ഡോക്ടറിനെ എപ്പോള്‍ കണ്ടാലും പ്രണയം, വിവാഹം ഭാവി വരന്റെ സങ്കല്‍പ്പങ്ങള്‍ മാത്രം ആണ് പറയുന്നത്. ബുദ്ധി ഉള്ളവര്‍ക്ക് മനസിലാകും ഇത് ഗെയിം പാന്‍ ആണെന്ന്. ഇല്ലെങ്കില്‍ ഇഷ്ടം ഉണ്ടെങ്കില്‍ ദില്‍ഷ ഇനി തുറന്നു പറയട്ടെ അതല്ലെങ്കില്‍ ഈ ട്രാക്ക് വിട്ട് രണ്ടാളും തനിയെ ഗെയിം കളിക്കാന്‍ തുടങ്ങട്ടെ'; ആരാധിക ഫേസ്ബുക്കില്‍ കുറിച്ചു.

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  കഴിഞ്ഞ ദിവസമാണ്( 30ാം ദിവസം) ഡോക്ടര്‍ തന്റെ മനസിലുള്ള ഇഷ്ടം ദില്‍ഷയോട് പറഞ്ഞത്. തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ഒരുത്രികോണ പ്രയണത്തിന് താല്‍പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജീവിതത്തെ അത്യാവശ്യം സീരിയസായി കാണുന്ന ആളാണ്. 32 വയസ്സ് ആയി. വെറുതെ കുട്ടിക്കളി കളിച്ച് കളയാന്‍ താത്പര്യമില്ല. ഇവിടെ വന്നത് ഗെയിം കളിക്കാനാണ്. ഇനി എനിക്ക് അത് മാത്രം മതി' എന്നായിരുന്നു റോബിന്‍ പറഞ്ഞത്. എന്നാല്‍ പ്രണയം സെറ്റാവില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് ദില്‍ഷ. അപര്‍ണ്ണയോട് ഇതിനെ കുറിച്ച് വൈകാരികമായി സംസാരിച്ചിരുന്നു.

  English summary
  Bigg Boss Malayalam Season 4: A Write-up Says Dr Robin And Dilsha's Love Track Is Game Plan,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X