ഇതുവരെ കണ്ടതല്ല, ഇത്തവണ നന്നായി വിയര്‍ക്കും, ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ച് മനോജ് കുമാര്‍
ബിഗ് ബോസ് സീസണ്‍ 4ന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാര്‍ച്ച് 27ന് ആണ് ഷോ ആരംഭിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സീസണ്‍ 4 നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഷോ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. 2021ല്‍ സീസണ്‍ 3 അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗത്തിനെ കുറിച്ച് മോഹന്‍ലാല്‍ സൂചന നല്‍കിയിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ ശേഷമാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. ആദ്യത്തെ മൂന്ന് ഭാഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും നാലാം സീസണ്‍ എന്നാണ് പുറത്ത് വരുന്ന സൂചന.
പൂര്‍ണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയായത് കൊണ്ട് തന്നെ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്ന് അറിയാന്‍ 7 മണിവരെ കാത്തിരിക്കണം. സാധ്യത ലിസ്റ്റുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. സിനിമ- സീരിയല്‍ താരങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലയിലും സാഹചര്യത്തിലും ജീവിക്കുന്നവരുമുണ്ട്. കഴിഞ്ഞ സീസണുകള്‍ പോലെ ആയിരിക്കില്ലെന്ന് മോഹന്‍ലാലും ചെറിയ സൂചന നല്‍കിയിട്ടുണ്ട്.

ഇപ്പോഴിത മോഹന്‍ലാലിന്റെ വാക്കുകളെ ശരിവെച്ച് നടന്‍ മനോജ് കുമാറും രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുതിയ സീസണെ കുറിച്ചും മത്സരാര്‍ത്ഥികളെ കുറിച്ചും സൂചന നല്‍കിയിരിക്കുന്നത്. 'ഈ സീസണ്‍ വേറെ ലെവലാകും, ചുമ്മാ അലമ്പുണ്ടാക്കിയിട്ടൊന്നും കാര്യമില്ല, ഇതുവരെ കണ്ടതല്ല' എന്നാണ് മനോജ് കുമാര്‍ പറയുന്നത്. നടന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

മനോജ് കുമാറിന്റെ വാക്കുകളിലൂടെ...'' ഇന്നലെ ബിഗ്‌ബോസ് മത്സരാര്‍ത്ഥികളൊക്കെ വീട്ടിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇന്ന് മുതലാണ് ഷോ സംപ്രേഷണം ചെയ്ത് തുടങ്ങുന്നത്. ആരൊക്കെയാണ് എന്ന് ഇന്ന് അറിയാം. ഷോയില്‍ ഇത്തവണ ജാസി ഗിഫ്റ്റ് ഉണ്ടെന്ന് മനോജ് കുമാര്‍ സ്ഥിരീകരിക്കുന്നുണ്ട്.

സ്ത്രീ സാന്നിധ്യത്തെ കുറിച്ചുള്ള സൂചനയും മനോജ് നല്‍കിയിട്ടുണ്ട്. ബിഗ്‌ബോസ് വീട്ടില്‍ ഇത്തവണ കുറെ പെണ്‍പുലികള്‍ ഉണ്ടാവും.
കുറെ പെണ്‍ചീറ്റപ്പുലികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ചീറ്റപ്പുലികള്‍ക്ക് മുന്‍പില്‍ ആണ്‍പുലികള്‍ പകച്ച് പോകുമോ?. അങ്ങന പ്രത്യേക രീതിയിലാണ് ചാനല്‍ ഈ സീസണ്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും നടന്‍ പറയുന്നു. ധന്യ മേരി വര്‍ഗ്ഗീസും സീസണ്‍ 4 ല്‍ ഉണ്ടാവുമെന്നും
മനോജ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ, ഒരുപാട് ആരാധകരുള്ള നടന്‍ കൃഷ്ണ കുമാറിന്റ കുടുംബത്തില്‍ നിന്നും ഒരാളുണ്ടെന്നും അത് കൃഷ്ണകുമാറിന്റെ പെണ്‍മക്കളില്‍ ഒരാളാണെന്നും അത് ആരാണെന്ന് കണ്ടു തന്നെ അറിയേണ്ടതാണെന്നും മനോജ് പറഞ്ഞു. ബോഡി ബില്‍ഡര്‍ ജാസ്മിന്‍ മൂസയുടെ പേരും പറയുന്നു.കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് അവസാനിച്ചപ്പോള്‍ മുതല്‍ ജാസ്മിന്റെ പേര് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഒരുപാട് തീക്ഷ്ണാനുഭവങ്ങളിലൂടെ വന്ന വനിതാ രത്‌നമാണ് ജാസ്മിനെന്നും മനോജ് പറയുന്നു.മുന്‍പൊക്കെ ഒറ്റ ജിമ്മനേ ഉണ്ടാകുമായിരുന്നുള്ളൂ, ഇത്തവണ രണ്ട് ജിമ്മന്മാരാണ് ഉള്ളത്, റോണ്‍സണും നവീന്‍ അറയ്ക്കലും അതുപോലെ തന്നെ ലക്ഷ്മിപ്രിയയും സുനിതാ നായരുണ്ട്, ലേഡി ബോഡി ബില്‍ഡര്‍ ജാസ്മിനുണ്ട്. അതുകൊണ്ടു തന്നെ നല്ലൊരു സീസണാകുമിതെന്ന് പ്രതീക്ഷിക്കാം' മനോജ് കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ ടാസ്‌ക്കുകളെ കുറിച്ചും മനോജ് പറയുന്നു. അധികം എളുപ്പമാകില്ല എന്നാണ്. കായിക പരമായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രേക്ഷകര്‍ തന്നെ ഞെട്ടിക്കുന്ന ഹെവി ടാസ്‌കാണ് സജ്ജമാക്കിയിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് കിട്ടിയിരിക്കുന്ന വിവരം. ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ നന്നായി വിയര്‍ക്കുമെന്നും അവരെക്കൊണ്ട് പണിയെടുപ്പിക്കുമെന്നും മനോജ് വീഡിയോയില്‍ പറയുന്നു. മോഹന്‍ലാലിന്റെ വാക്കുകളും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്.


Click it and Unblock the Notifications