റോബിന്‍ എന്നെയും ചതിച്ചു; അവന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല, ട്വിസ്റ്റുമായി നടന്‍ മനോജ് നായര്‍
ബിഗ് ബോസ് നാലാം സീസണില്‍ നിന്നും വിന്നര്‍ ആവുമെന്ന് തുടക്കം മുതല്‍ പ്രവചനം നടന്ന മത്സരാര്‍ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ റിയാസിനെ കായികമായി ഉപദ്രവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് റോബിന് മത്സരം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. രാജകീയമായൊരു സ്വീകരണമായിരുന്നു പുറത്ത് വന്ന റോബിനെ കാത്തിരുന്നത്.
ഇപ്പോഴിതാ റോബിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടത്തി എത്തിയിരിക്കുകയാണ് നടന്‍ മനോജ് നായര്‍. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് റോബിന്‍ തന്നെ കാണാന്‍ വരാമെന്ന് പറഞ്ഞതിനെ കുറിച്ച് മനോജ് വെളിപ്പെടുത്തിയത്. ഡോ റോബിന്‍ എന്നേയും ചതിച്ചു, നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല അവന്‍ എന്ന തലക്കെട്ടാണ് മനോജ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.. വീഡിയോയിലൂടെ താരം പറയുന്നതിങ്ങനെയാണ്..

എനിക്കിന്ന് ഷൂട്ടിങ്ങ് ഇല്ല. ഇന്ന് രാവിലെ ഒരുപാട് സന്തോഷം ഉള്ള ദിവസമായിരുന്നു. അനിയനും ചേട്ടനും എവിടെ എന്ന് ചോദിച്ച് ഒരുപാട് പേര്‍ മെസേജ് അയച്ചിരുന്നു. അതേ റോബിന്‍ ഇന്ന് വരാമെന്ന് പറഞ്ഞ് ഇരുന്നതാണ്. പതിനൊന്നരയ്ക്ക് വരാമെന്ന് പറഞ്ഞ ആള്‍ അത് കഴിഞ്ഞപ്പോള്‍ അത്യാവശ്യമായി ഒരാളുടെ കൂടെ പോവണമെന്ന് പറഞ്ഞു. ലേറ്റ് ആയാലും വരാം എന്ന് പറഞ്ഞു.

ഒരു മണിയായപ്പോള്‍ പറഞ്ഞു. ചേട്ടാ ഞാനൊരു സ്ഥലത്ത് പെട്ട് കിടക്കുകയാണ്. നമുക്ക് മറ്റൊരു ദിവസത്തേക്ക് ഇത് മാറ്റാമെന്ന്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റോബിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയാം. തിരക്കൊക്കെ ആണ്. പക്ഷേ എനിക്ക് വ്യക്തിപരമായി അത് വിഷമമായി. ആ നിരാശ നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് മനോജ് പറയുന്നു.

റോബിന്‍ നമ്മള്‍ വിചാരിച്ചത് പോലെയല്ല. ഫോണില്‍ കൂടി പറയുന്നത് പോലെയൊന്നുമല്ല. ആയിരുന്നെങ്കില്‍ എന്നെ കാണാന്‍ വരില്ലായിരുന്നോ എന്ന് മനോജ് ചോദിക്കുന്നു.. ഇതിനിടയിലാണ് അപ്രതീക്ഷിതമായി റോബിന്റെ എന്‍ട്രി. എല്ലാവരെയും പറ്റിച്ചേ എന്ന് പറഞ്ഞോണ്ട് റോബിന്‍ മനോജിന്റെ വീഡിയോയിലേക്ക് വന്നു.

എന്നെ കാണാമെന്ന് സമ്മതിച്ചതിന് ശേഷം ഡേറ്റ് മാറ്റി കൊണ്ടിരിക്കുന്നത് മനോജേട്ടനാണെന്നാണ് റോബിന്‍ പറയുന്നത്. ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ തിരക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പിന്നത്തേക്ക് മാറ്റിയെന്നും റോബിന്‍ ആരോപിച്ചു. പരസ്പരം ഉമ്മ വെച്ച് കൊണ്ടാണ് മനോജും റോബിനും സംസാരം തുടങ്ങിയത്. 72- ദിവസം മുന്‍പ് ഒരു പരിചയവും ഇല്ലാത്ത ആളായിരുന്നു. പിന്നെയൊരു വരവ് വന്നത് എന്തായിരുന്നു. എയര്‍ഇന്ത്യയില്‍ വന്ന് എയറിലായിരുന്നു റോബിനെന്ന് മനോജ് പറഞ്ഞു.


Click it and Unblock the Notifications