For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി റോബിനെ ബി​ഗ് സ്ക്രീനിൽ കാണാം, ചിത്രം പ്രഖ്യാപിച്ച് സാക്ഷാൽ മോഹൻലാൽ ഒപ്പം ആശംസകളും!

  |

  ബി​ഗ് ബോസ് സീസൺ ഫോർ അവസാനിക്കാൻ ഇനി ഏഴ് ദിവസങ്ങൾ‌ മാത്രമാണ് അവശേഷിക്കുന്നത്. ആരാകും ടൈറ്റിൽ വിന്നറെന്ന് അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. അതേസമയം ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷക പിന്തുണ നേടിയതുമായ മത്സരാർഥി ഡോ.റോബിൻ രാധാകൃഷ്ണൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹങ്ങളിലൊന്ന് സാധിച്ചെടുത്തിരിക്കുകയാണ്.

  Recommended Video

  റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss

  അത് മറ്റൊന്നുമല്ല സിനിമയിൽ‌ അഭിനയിക്കാൻ പോകുന്നുവെന്നതാണ്. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നതിനെ കുറിച്ച് റോബിൻ വെളിപ്പെടുത്തിയിരുന്നു.

  Also Read: 'അവനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയതിൽ സന്തോഷിക്കുന്നു, ലക്ഷ്മിപ്രിയയായി കലക്കി'; റിയാസിന്റെ ബന്ധുക്കൾ

  പക്ഷെ അതെ കുറിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ‌ സാക്ഷാൻ മോഹൻലാൽ തന്നെ പോസ്റ്ററടക്കം ഉൾപ്പെടുത്തി റോബിന് ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽമീഡിയ വഴി റോബിന്റെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

  റോബിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ സന്തോഷ്.ടി.കുരുവിളയാണ് നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും സൗബിനും കേന്ദ്രകഥാപാത്രങ്ങളായ ആൻഡ്രോയിഡ് കുഞ്ഞപ്പനടക്കം നിർമ്മിച്ചത് സന്തോഷ്.ടി.കുരുവിളയായിരുന്നു. സന്തോഷ്.ടി.കുരുവിളയുടെ എസ്ടികെ ഫ്രെയിംസാണ് നിർമാണം.

  Also Read: 'ഞെട്ടിക്കുന്ന മേക്കോവർ, ആളെ മനസിലാകുന്നില്ലല്ലോ...'; ​ഗായകൻ അദ്നാൻ സമിയുടെ രൂപമാറ്റത്തെ പ്രശംസിച്ച് ആരാധകർ!

  അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ പതിനാലാം നിർമാണ സംരംഭം കൂടിയാണ് ഈ സിനിമ. സിനിമാ പ്രവേശനം സ്വപ്നം കണ്ടുകൂടിയാണ് റോബിൻ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത്.

  ഫിനാലെ വരെ റോബിനുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. പക്ഷെ പത്താം ആഴ്ചയിൽ എത്തിയപ്പോഴേക്കും റോബിൻ പുറത്തായി. പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് നടക്കുന്നതിനിടെ സഹമത്സരാർഥി റിയാസിനെ റോബിന് തല്ലേണ്ടി വന്നിരുന്നു.

  മത്സരാർഥികൾ തമ്മിൽ നടത്തുന്ന ശാരീരികമായ വഴക്ക് വീട്ടിലെ നിയമങ്ങൾക്ക് എതിരാണ്. അതിനാൽ‌ തന്നെ റിയാസിന്റെ പരാതിയിൽ റോബിനെ വീട്ടിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.

  നാലാം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റോബിനെ ജനങ്ങൾ സ്വീകരിച്ചിരുന്നു. മാത്രമല്ല വലിയ രീതിയിൽ റോബിന് ജനപിന്തുണയും ലഭിക്കാൻ തുടങ്ങി. റോബിൻ ടൈറ്റിൽ വിന്നറാകണമെന്നാണ് പ്രേക്ഷകരിൽ ഏറെയും ആ​ഗ്രഹിച്ചിരുന്നത്.

  അതിനാൽ‌ തന്നെ റോബിൻ പുറത്തായ സമയത്ത് ബി​ഗ് ബോസ് ഷോയ്ക്കെതിരെ വലിയ പ്രതിഷേധവുമുണ്ടായി. പലരും ഷോ കാണുന്നത് പോലും അവസാനിപ്പിച്ചിരുന്നു.

  റിയാസുമായി പ്രശ്നങ്ങളുണ്ടായ ശേഷം റോബിനെ അ‍ഞ്ച് ദിവസത്തോളം സീക്രട്ട് റൂമിൽ താമസിപ്പിച്ചു. ശേഷമാണ് മോഹൻലാൽ വന്ന് ബി​ഗ് ബോസ് തീരുമാനം അറിയിച്ച് പുറത്താക്കിയത്.

  ഹൗസിൽ നിന്നും പുറത്തായി തിരികെ കേരളത്തിലെത്തിയ റോബിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് വിമാനത്താവളത്തിൽ കാത്ത് നിന്നത്. ഷോയിൽ നിന്നും വന്ന ശേഷം ഉ​ദ്ഘാടനവും മീറ്റപ്പുമെല്ലാമായി തിരക്കിലാണ് റോബിൻ‌.

  മോട്ടിവേഷണൽ സ്‍പീക്കറെന്ന നിലയിൽ ആയിരക്കണക്കിന് ആരാധകരുള്ള ഡോ.റോബിൻ രാധാകൃഷ്‍ണൻ സോഷ്യൽ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ.മച്ചാൻ എന്ന പേരിൽ പ്രശസ്‍തനായ അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ആയിരങ്ങൾക്ക് പ്രതീക്ഷയുടെ കിരണങ്ങളേകുന്നുണ്ട്.

  തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്ന റോബിൻ രാധാകൃഷ്‍ണൻ‍‍ സോഷ്യൽ മീഡിയയിലൂടെയാണ് ഡോക്ടർ മച്ചാൻ എന്ന പേരിൽ താരമായത്.

  പിന്നീട് കൗമുദി ടെലിവിഷനിൽ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും പ്രേക്ഷകർക്ക് മുന്നിലുമെത്തി. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിദംബരം ഗവ. മെഡിക്കൽ കോളജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.

  നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡിനും അദ്ദേഹം അർഹനായിരുന്നു.

  അയ്യായിരത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടിങിലൂടെയും വിധികർത്താക്കളുടെ തീരുമാനപ്രകാരവും തെരഞ്ഞെടുത്ത 25 പേരിൽ ഉൾപ്പെട്ട ഒരേയൊരു മലയാളിയായിരുന്നു അദ്ദേഹം.

  Read more about: bigg boss
  English summary
  bigg boss malayalam season 4: actor Mohanlal announced dr.robin's debut movie details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X