For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബി​ഗ് ബോസിൽ ഞാനൊരു ഇടനിലക്കാരനാണ്, രസമുള്ള അനുഭവമാണ്, യാത്ര ബുദ്ധിമുട്ടുകളുണ്ട്'; മോഹൻലാൽ

  |

  മിനി സ്ക്രീനിൽ ഏറ്റവും അധികം കാഴ്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോയായി ബി​ഗ് ബോസ് മാറി കഴി‍ഞ്ഞു. വിവിധ ഭാഷകളിൽ നടക്കുന്ന ബി​ഗ് ബോസ് ഷോയുടെ മലയാളം പതിപ്പ് ഇതുവരെ മൂന്ന് സീസണുകൾ‌ പൂർത്തികരിച്ച് കഴിഞ്ഞു. നാലമത്തെ സീസൺ ഇക്കഴിഞ്ഞ മാർച്ച് അവസാനമാണ് സംപ്രേഷണം ആരംഭിച്ചത്. ഹിന്ദിയിൽ സൽമാൻ ഖാനാണ് ഷോയുടെ അവതാരകൻ. അതേപോലെ മലയാളം പതിപ്പ് ആരംഭിച്ചപ്പോൾ മുതൽ മോഹൻലാലാണ് ഷോയുടെ അവതാരകൻ.

  ഇനി ഭാ​ഗ്യം തുണയ്ക്കണം, രണ്ടാം ആഴ്ച പുറത്തുപോവുക ഇവരിൽ ഒരാൾ, സോഷ്യൽമീഡിയ പ്രവചനങ്ങൾ ഇങ്ങനെ!

  നാലാം സീസൺ ആരംഭിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപനം വന്നപ്പോൾ ഏറ്റവും കൂടുതൽ വന്ന വാർത്ത നാലാം സീസണിൽ നടൻ മോഹൻലാൽ അവതാരകനായി ഉണ്ടാകില്ല എന്നതായിരുന്നു. മോഹൻലാലിന് പകരം നാലാം സീസണിൽ‌ സുരേഷ് ​ഗോപി അവതാരകനാകും എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്നാൽ എല്ലാ ​ഗോസിപ്പുകളും തള്ളി കളഞ്ഞ് നാലാം സീസണിലും മോഹൻലാൽ തന്നെ അവതാരകനായി എത്തി. ലാലേട്ടൻ അവതാരകനായതിന്റെ പേരിൽ മാത്രം വലിയ ജനപ്രീതി ഷോയ്ക്ക് പ്രേക്ഷകർക്കിടയിൽ നിന്ന് സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  'ലക്ഷ്മി ചേച്ചി ആസ്ഥാന ബണ്ടാരി, ജാസ്മിൻ മുത്താണ്'; വൈറലായി സീരിയൽ താരം അശ്വതിയുടെ വാക്കുകൾ

  ബി​ഗ് ബോസ് ഷോയ്ക്കൊപ്പമുള്ള യാത്ര നാലാം സീസണിൽ എത്തിനിൽക്കുമ്പോൾ ഷോയെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസിലുള്ള പതിനേഴ് മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഇടനിലക്കാരനായിട്ടാണ് താൻ നിൽക്കുന്നതെന്നാണ് മോഹൻലാൽ പറഞ്ഞതെന്ന് സമയം മലയാളം റിപ്പോർട്ട് ചെയ്യുന്നു. 'ഇത് ബിഗ് ബോസിന്റെ നാലാമത്തെ സീസൺ ആണ്. നാല് സീസണിലും എനിക്ക് അതിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷം ആദ്യം അറിയിക്കുന്നു. കാരണം ഇതൊരു പ്രത്യേക ഷോ ആണ്.'

  'മറ്റ് സ്‌റ്റേജ് ഷോകൾ പോലെ അല്ല. ഇതിന് ഒരുപാട് മുന്നൊരുക്കങ്ങൾ ആവശ്യമാണ്. കഴിഞ്ഞ ഒരാഴ്ചയിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം. മറ്റൊരു കാര്യം ഇതൊരു മൈന്റ് ഗെയിം ആണ്. അവിടെയുള്ള മത്സരാർത്ഥികളെ ശാസിക്കേണ്ട നേരത്ത് ശാസിക്കണം. പ്രോത്സാഹിപ്പിക്കേണ്ട നേരത്ത് പ്രോത്സാഹിപ്പിക്കണം. ബിഗ് ബോസ് ഹൗസിലുള്ള പതിനേഴ് മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഇടനിലക്കാരനായിട്ടാണ് ഞാൻ നിൽക്കുന്നത്. വളരെ രസകരമായിട്ടാണ് ഞാനതിനെ കാണുന്നത്. എല്ലാ ആഴ്ചയിലും അവിടേക്ക് യാത്ര ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട് ഉണ്ട്.'

  'ചെയ്തു കൊണ്ടിരിക്കുന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിട്ടാണ് ബിഗ് ബോസിന്റെ സെറ്റിലെത്തുന്നത്. അത് കഴിഞ്ഞ് പിറ്റേന്ന് രാവിലെ മടങ്ങണം. ശാരീരികമായിട്ടുള്ള അധ്വാനവും ഇതിന് പിന്നിലുണ്ട്. പക്ഷെ ആ ജോലി നല്ല രീതിയിൽ പ്രേക്ഷകർ അംഗീകരിക്കുമ്പോൾ എടുത്ത അധ്വാനം എല്ലാം നിസാരമായി തോന്നും. വളരെ ഇൻട്രസ്റ്റിങ് ആയിട്ടാണ് ഞാൻ ബിഗ്ഗ് ബോസ് ഷോ കാണുന്നത്. എനിക്കും ഒരുപാട് കാര്യങ്ങൾ അതിൽ നിന്നും പഠിക്കാനുണ്ട്. പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എങ്ങിനെയാണ് നടക്കുന്നത്, എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ, നമ്മുടെ ഉള്ളിലും ഒരു റെവല്യൂഷൻ ഉണ്ടാവും. അതുകൊണ്ട് എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഷോ വളരെ പ്രിയപ്പെട്ടതാണ്' മോഹൻലാൽ പറയുന്നു.

  അതേസമയം ദിൽഷയാണ് ബി​ഗ് ബോസ് സീസൺ നാലിലെ മൂന്നാമത്തെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. അശ്വിനും നവീനുമായിരുന്നു നേരത്തെ ക്യാപ്റ്റന്മാരായത്. ദിൽഷ ക്യാപ്റ്റനായതോടെ ഈ സീസണിലെ ആദ്യത്തെ വനിതാ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് താരം. നിമിഷ, ജാസ്മിൻ എന്നിവരോട് ഏറ്റുമുട്ടിയായിരുന്നു ദിൽഷയുടെ വിജയം. ഡോ. റോബിനും ഡെയ്‍സിയും മോശം പ്രകടനത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്നിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss malayalam season 4: actor mohanlal opens up about show hosting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X