'ജെനുവിനിറ്റിക്ക് ബി​ഗ് ബോസിൽ പ്രസക്തിയില്ല... എത്ര തയ്യാറെടുപ്പ് നടത്തിയാലും ചിലപ്പോൾ പൊളിയും'; മോഹൻലാൽ

ബി​ഗ് ബോസ് മലയാളം സീസൺ 4 രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യത്തെ ആഴ്ചയിൽ ജാനകി സുധീർ എന്ന മത്സരാർഥിയാണ് പുറത്തായത്. എന്നാൽ ആ പുറത്താക്കൽ ന്യായമുള്ളതായിരുന്നില്ലെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഏറെയും പറഞ്ഞത്. വന്നപ്പോൾ മുതൽ വീട്ടിൽ നിറഞ്ഞ് നിന്ന് കളിച്ച മത്സരാർഥിയായിരുന്നു ജാനകിയെന്നും അവരെ പുറത്താക്കി യാതൊരു കാര്യത്തിലും ഇടപെടാതെ സേഫ് ​ഗെയിം കളിക്കുന്നവരെ വീട്ടിൽ പിടിച്ച് നിർത്തുകയുമാണ് ബി​ഗ് ബോസ് ചെയ്തതെന്നും അഭിപ്രായങ്ങൾ വന്നിരുന്നു.

നടൻ മോഹൻലാൽ ആണ് കഴിഞ്ഞ മൂന്ന് സീസണിലേയും പോലെ തന്നെ നാലാം സീസണിലും പരിപാടിയുടെ അവതാരകൻ. ഇപ്പോൾ പുതിയ മത്സരാർത്ഥികളോട് ലാലേട്ടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ജെനുവിനിറ്റി എന്നതിൽ മത്സരാർഥികൾ പിടിച്ച് നിൽക്കുന്നത് എന്തിനാണ് എന്ന് തനിക്ക് മനസിലായിട്ടില്ലെന്നും അത്തരം ചിന്താ​ഗതികൾ ആ വീട്ടിൽ ആവശ്യമില്ലെന്നുമാണ് മോഹൻലാൽ പറയുന്നത്. ഇവിടെ ജെനുവിൻ എന്നൊരു വാക്കില്ല. ജെനുവിനായിട്ട് നിൽക്കുക എന്ന് മത്സരാർഥികൾ ഇടയ്ക്കിടെ പറയുന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.'

മത്സരാർഥികളും ജെനുവിനിറ്റിയും

'ഞാൻ ജെനുവിനാണെന്ന് ഞാനല്ല പറയേണ്ടത് മറ്റൊരാളാണ്. പിന്നെ ഒരു ​ഗെ‌യിമിലേക്ക് വരുമ്പോൾ ഭയങ്കരമായ സ്ട്രാറ്റജികൾ ഉണ്ടാകും. ഉദാഹരണത്തിന് സ്പോർട്സിൽ മത്സരിക്കാൻ ഇറങ്ങുമ്പോൾ നാളുകളുടെ പരിശീലനവും പ്രയത്നവും ഉണ്ടാകും. അതുപോലെ തന്നെ മത്സരാർഥികളും വളരെ തയ്യാറെടുപ്പുകളോടെയാണ് വന്നിരിക്കുന്നത്. പക്ഷെ അവയെല്ലാം ഇവിടെ പൊളിഞ്ഞ് പോകാൻ‌ സാധ്യതയുണ്ട്. ഇവിടെ നടക്കുന്നത് അത്തരത്തിൽ ഒരു ​ഗെയിമാണ്. സ്പോർട്സ് പോലുള്ളവയാണെങ്കിൽ എല്ലാത്തിലും ധാരണയുണ്ടാക്കി വെച്ചിട്ട് കളി തുടങ്ങാം. പക്ഷെ ഇവിടെ അത്തരം സ്ട്രാറ്റർജിക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവുണ്ടാകുന്ന നിമിഷങ്ങളുണ്ടാകും.'

വീടിനുള്ളിൽ വന്നാൽ പ്ലാൻ പൊളിയും

'എന്തൊക്കെ സ്ട്രാറ്റർജി കൊണ്ട് വന്നാലും തന്ത്രപരമായി കളിച്ചാൽ മാത്രമെ ജയിക്കാൻ സാധിക്കൂ. കൂടാതെ ആ നീക്കങ്ങൾക്ക് വേണ്ടി സ്വീകരിക്കുന്ന വഴി തെരഞ്ഞെടുക്കുമ്പോഴും വ്യക്തമായ ചിന്തയും ധാരണയും വേണം. അങ്ങനെ വേണം മത്സരാർഥി ഏറ്റുമുട്ടാൻ' മോഹൻലാൽ പറഞ്ഞു. കഴിഞ്ഞ ദിവസം മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തിയപ്പോൾ ഏറ്റവും കൂടുതൽ മത്സരാർഥികൾ പറഞ്ഞ വാക്കുകളിൽ ഒന്നായിരുന്നു ജെനുവിനിറ്റി. ​ഗെയിം കളിക്കുമ്പോഴും അല്ലാതെ ചിലവഴിക്കുന്ന സമയങ്ങളിലും പലരും മുഖം മൂടി അണിഞ്ഞ് പെരുമാറുന്നുവെന്നും മത്സരാർഥികൾ പരാതിപ്പെട്ടിരുന്നു.

നോമിനേഷനിൽ ഉൾപ്പെട്ടവർ

രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നവീൻ ആണ്. രണ്ടാം ആഴ്ച തുടങ്ങി രണ്ട് ദിവസമെ ആയുള്ളൂവെങ്കിലും പരസ്പരം വാക്ക് തർക്കങ്ങൾ വർധിക്കുന്നുണ്ട്. ഇന്ന് മുതലാണ് വീക്ക്ലി ടാസ്ക് ആരംഭിക്കുക. മോഹൻലാലിന്റെ പുതിയ വീഡിയോ പുറത്തുവന്നതോടെ ആരുടേയും പക്ഷം ചേർന്ന് സംസാരിക്കരുതെന്നും തെറ്റ് ആര് ചെയ്താലും ചോദിക്കണമെന്നുമെല്ലാമുള്ള നിർദേശങ്ങൾ ആരാധകർ ബി​ഗ് ബോസ് അവതാരകനായ മോഹൻലാലിന് നൽകുന്നുണ്ട്. ബിഗ് ബോസ് മലയാളം നാലാം സീസണിലെ രണ്ടാമത്തെ ആഴ്‍ചയിലെ എവിക്ഷൻ പട്ടിക കഴിഞ്ഞ ദിവസം തയ്യാറായി.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
വീക്ക്ലി ടാസ്ക്ക്

ബിഗ് ബോസ് വീട്ടിൽ നിന്ന് ആരാണ് ഇനി പുറത്തുപോകേണ്ടത് എന്ന് നിർദ്ദേശിക്കാൻ മത്സാർഥികളോട് ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ കാരണം പറയാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് അനുസരിച്ച് ദിൽഷ, ബ്ലസ്‍ലി, അശ്വിൻ, ജാസ്‍മിൻ, റോൺസൺ, റോബിൻ, നിമിഷ, ഡെയ്‍സി എന്നിവർ എവിക്ഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. ഭാഗ്യപേടകം എന്ന ഒരു അത്യുഗ്രൻ വീക്കിലി ടാസ്ക്കാണ് ഇനി വീട്ടിൽ നടക്കാൻ പോകുന്നത്. വീക്ക്ലി ടാസ്കിന്റെ പുതിയ പ്രമോ വന്നതോടെ പ്രക്ഷകരും ആവേശത്തിലാണ്. വ്യത്യസ്തമായ ​ഗെയിമുകളാണ് എല്ലാമെന്നതിനാൽ എപ്പിസോഡുകൾ മനോഹരമാകുന്നുണ്ട് എന്നാണ് പ്രേക്ഷകർ കുറിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X