For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂരജ് തേലക്കാടിന് കല്യാണം?, അലീന പടിക്കലിനോട് സംസാരിക്കവെ ഗോൾഫ്രണ്ടിനെ കുറിച്ച് ബിഗ് ബോസ് താരം പറഞ്ഞത്!

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടനും മിമിക്രി താരവുമെല്ലാമായ സൂരജ് തേലക്കാടിന്റേത്. സ്വന്തം പ്രയത്‌നത്തിലൂടെ ജീവിതത്തിലും കരിയറിലും ഉയരങ്ങളിലേക്ക് എത്തിയ താരമാണ് സൂരജ് തേലക്കാട്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തില്‍ നിന്ന് പല വെല്ലുവിളികളെയും അതിജീവിച്ചാണ് സൂരജ് മുന്നോട്ടുവന്നത്. കലോത്സവ വേദികളിലൂടെ ആസ്വാദക മനസില്‍ ഇടം നേടിയ സൂരജ് പിന്നീട് ടെലിവിഷന്‍ ഷോകളുടേയും സിനിമകളുടേയും ഭാഗമായി.

  Also Read: ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തരുമായി കല്യാണം കഴിയും; ഗോസിപ്പുകൾ ആസ്വദിക്കാറുണ്ടെന്ന് സ്വാസിക

  ആളുകളെ ചിരിച്ചും ചിന്തിപ്പിച്ചും സൂരജ് എപ്പോഴും പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ബിഗ് ബോസ് മലയാളം നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ കുടുംബ പ്രേക്ഷകര്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും വലിയ ആരാധകരെ സമ്പാദിച്ചു സൂരജ്. ബിഗ് ബോസില്‍ അവസാന റൗണ്ട് വരെയും സൂരജ് മത്സരാര്‍ത്ഥിയായി ഉണ്ടായിരുന്നു. നാലാം സീസണിൽ ഫൈനലിസ്റ്റുകളായ ആറ് പേരിൽ ഒരാൾ സൂരജ് തേലക്കാടായിരുന്നു.

  സൂരജ് തേലക്കാടിന് കല്യാണം?

  സൂരജ് തേലക്കാടിന് കല്യാണം?

  നോമിനേഷനിൽ പോലും വളരെ ചുരുക്കം തവണ മാത്രമാണ് ബി ഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് സൂരജ് തേലക്കാട് എത്തിയത്. അതേസമയം സൂരജിനോട് മറ്റുള്ളവർ സോഫ്റ്റ് കോർ‌ണർ കാണിച്ചതുകൊണ്ടാണ് രക്ഷപ്പെട്ട് ഫൈനൽ വരെ എത്തിയതെന്നും സൂരജ് തയ്യാറായിട്ടും മറ്റുള്ളവർ സൂരജിനോട് മത്സരിക്കാൻ തയ്യാറായിരുന്നില്ലെന്നും ബി ഗ് ബോസ് സീസൺ ഫോർ കണ്ടവർ അഭിപ്രായപ്പെട്ടിരുന്നു. ബി ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം വിദേശ ഷോകളും ഷൂട്ടിങുമായി സൂരജ് തിരക്കിലാണ്.

  Also Read: 'നടി ദേവി ചന്ദന ആഫ്രിക്കയിലേക്ക് ഡ്രഗ്‌സ് കടത്തുന്നു', ഭ്രാന്തനായ ആരാധകന്‍ വട്ടം കറക്കിയതിനെ കുറിച്ച് നടി ദേവി

  മലപ്പുറംകാരനായ സൂരജിന് ബി ഗ് ബോസിൽ വന്നശേഷം ആരാധകരും വർധിച്ചിട്ടുണ്ട്. ഇപ്പോഴിത കൗമുദി ടിവിയിലെ എ ഡെ വിത്ത് എ സ്റ്റാർ പരിപാടിയിൽ അതിഥിയായി വന്നപ്പോൾ സൂരജ് പങ്കുവെച്ച വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുൻ‌ ബി ഗ് ബോസ് താരം അലീന പടിക്കലാണ് ഡെ വിത്ത് എ സ്റ്റാറിന്റെ അവ‌താരക. കല്യാണത്തെ കുറിച്ചും സൂരജിനോട് അലീന ചോദിക്കുന്നുണ്ട്. സൂരജിന്റെ നാടും വീടും സുഹൃത്തുക്കളേയും സൂരജ് പഠിച്ച വിദ്യാഭ്യാസ സ്ഥാപനവുമെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

  തുടക്കത്തിൽ അലീന സൂരജിനോട് ചോദിച്ച ചില കാര്യങ്ങളും അതിന് സൂരജ് നൽകിയ മറുപടിയുമാണ് പ്രേക്ഷകരെ ആകാംഷയിലാക്കിയിരിക്കുന്നത്. പേഴ്‌സണല്‍ ലൈഫിലെ ചില കാര്യങ്ങളൊക്കെ അറിയണം ഗേള്‍ഫ്രണ്ടിനെ കാണാന്‍ പോകണം എന്നൊക്കെ അലീന സൂരജിനോട് പറഞ്ഞപ്പോൾ ഒന്നും തിരുത്താനോ മറുത്ത് പറയാനോ തയ്യാറാവാതെ പോവാമെന്ന് പറയുകയാണ് സൂരജ് ചെയ്തത്. ഇതോടെ സൂരജ് പ്രണയത്തിലാണോയെന്ന സംശയവും പ്രേക്ഷകരിൽ ഉണ്ടായി. പക്ഷെ പുറത്തിറങ്ങിയ എപ്പിസോഡിൽ ഗേൾഫ്രണ്ടിനെ കാണാൻ പോകുന്ന ഭാ ഗം കാണിച്ചിരുന്നില്ല.

  ഡ്രൈവ് ചെയ്യാന്‍ ശാരീരികമായി കഴിയില്ല

  ഡ്രൈവ് ചെയ്യാന്‍ ശാരീരികമായി കഴിയില്ല

  സ്ഥിരം പോയി ഇരിക്കുന്ന ക്ലബ്ബും താന്‍ പഠിച്ച സ്‌കൂളുകളും അവിടെയുള്ള അധ്യാപകരേയും എല്ലാം സൂരജ് പരിപാടിയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. അതിനിടയിൽ ഡ്രൈവിങ് പഠിക്കാനുണ്ടായ സാഹചര്യവും കാർ വാങ്ങിയതിനെ കുറിച്ചുമെല്ലാം സൂരജ് വാചാലനായി. ഒരു ബൈക്ക് എടുക്കണം എന്നതായിരുന്നു ആഗ്രഹം. എന്നാല്‍ അത് ഡ്രൈവ് ചെയ്യാന്‍ ശാരീരികമായി കഴിയില്ലെന്ന് മനസിലായപ്പോള്‍ കാര്‍ എടുത്തു. കാര്‍ എടുത്തതിന് ശേഷമാണ് ഡ്രൈവിങ് പഠിച്ചത് സൂരജ് വിശദീകരിച്ചു. സൂരജിന്റെ സുഹൃത്തുക്കൾക്കും താരത്തെ കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളൂ.

  സ്ത്രീകള്‍ ഉള്ളിടത്ത് നില്‍ക്കാന്‍ പ്രത്യേക താൽപര്യം

  സ്ത്രീകള്‍ ഉള്ളിടത്ത് നില്‍ക്കാന്‍ പ്രത്യേക താൽപര്യം

  അതിനിടയിൽ സൂരജിന്റെ ആർക്കുമറിയാത്ത ചില കുസൃതികളെ കുറിച്ചും സുഹൃത്തുക്കൾ വിശദീകരിച്ചു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും അംഗീകരിക്കാന്‍ ഉള്ള മനസുള്ളയാളാണ് സൂരജ്. അതേ സമയം സ്ത്രീകള്‍ ഉള്ളിടത്ത് നില്‍ക്കാന്‍ പ്രത്യേക താൽപര്യം സൂരജിനുണ്ട്. കുറച്ച് സുന്ദരികള്‍ കൂടി നില്‍ക്കുന്ന ഇടത്ത് സൂരജിന് പ്രത്യേക ആകര്‍ഷണമാണ്. അവര്‍ സൂരജ് ക്യൂട്ടാണെന്നൊക്കെ പറഞ്ഞ് കേള്‍ക്കുന്നതും വലിയ സന്തോഷമാണെന്നാണ് സൂരജിന് എന്നാണ് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞത്.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4: Actor Sooraj Thelakkad Open Up About His Girl Friend Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X