'സഭ്യമായ ഭാഷ ഉപയോ​ഗിക്കാത്തതിനാൽ റോബിനെ നോമിനേറ്റ് ചെയ്ത് ജാസ്മിൻ'; ചിരി നിർത്താൻ കഴിയുന്നില്ലെന്ന് അശ്വതി!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആവേശകരമായി അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികൾ തമ്മിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഓരോ ആഴ്ച പിന്നിടുമ്പോഴും നോമിനേഷനിൽ അടക്കം നിരവധി സർപ്രൈസുകൾ ബി​ഗ് ബോസ് ഉൾക്കൊള്ളിക്കുന്നുണ്ട്. അഞ്ചാം ആഴ്ചയിലെ എവിക്ഷൻ പ്രക്രിയയിലേക്ക് ഇത്തവണ ഒമ്പത്പേരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാലാം ആഴ്ച വീട്ടിൽ നിന്നും പുറത്തായത് അശ്വിൻ വിജയ് ആയിരുന്നു. പതിനേഴ് പേരുമായിട്ടാണ് നാലാം സീസൺ ആരംഭിച്ചത്.

അഞ്ചാം ആഴ്ചയിലേക്ക് കടന്നിട്ടും പ്രേക്ഷക പ്രീതി വലിയ രീതിയിൽ നേടിയെടുക്കാൻ ഇതുവരെ വീട്ടിലുള്ള ഒരു മത്സരാർഥിക്കും സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് സീസണിലും പക്ഷെ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ഫാൻ ഫോളോയിങ് നേടിയെടുത്ത മത്സരാർഥികൾ ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു തരം​ഗം പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കാൻ മത്സരാർഥികൾക്ക് സാധിക്കാത്തത് അവരുടെ ബി​ഗ് ബോസ് സ്ട്രാറ്റജി പലപ്പോഴും വ്യക്തി വൈരാ​ഗ്യത്തിലേക്ക് മാറുന്നതിനാലാണ്. അ‍ഞ്ചാം ആഴ്ചയിൽ പത്ത് പേർക്കാണ് ആകെ നേമിനേഷനുകൾ ലഭിച്ചത്.

ധന്യയെ മാത്രം ബിഗ് ബോസ് ഒഴിവാക്കി

ഇതിൽ ഒരു വോട്ട് ലഭിച്ച ധന്യയെ മാത്രം ബിഗ് ബോസ് ഒഴിവാക്കി. ബാക്കി വരുന്ന റോബിൻ, ബ്ലെസ്‍ലി, ലക്ഷ്മിപ്രിയ, അപർണ, ദിൽഷ, ജാസ്മിൻ, ഡെയ്സി, റോൺസൺ, നവീൻ എന്നിവരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചത്. അതിൽ നോമിനേഷൻ സമയത്ത് ഡോ.റോബിനെ നോമിനേറ്റ് ചെയ്യാനുള്ള കാരണമായി ജാസ്മിനും ബ്ലസ്ലിയെ നോമിനേറ്റ് ചെയ്യാനുള്ള കാരണമായി ഡെയ്സിയും പറ‍ഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കൂടാതെ സീരിയൽ‌ താരം അശ്വതിയും ജാസ്മിനേയും ഡെയ്സിയേയും കുറിച്ചും അവരുടെ നിലപാടുകളെ കുറിച്ചും രസകരമായ പോസ്റ്റും സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Recommended Video

അവിടെ ശോകമാ .. ബാത്റൂം കഴുകാനും ഭക്ഷണം ഉണ്ടാക്കാനും നടിമാർ.. Ashwin Bigg Boss Exclusive Interview
സഭ്യമായ ഭാഷ ഉപ​യോ​ഗിച്ചില്ല

സഭ്യമായ ഭാഷ ഉപ​യോ​ഗിക്കാത്തതിനാലാണ് ജാസമിൻ റോബിനെ നോമിനേറ്റ് ചെയ്തത്. ബ്ലസ്ലിക്ക് പെൺകുട്ടികളെ ബഹുമാനിക്കാൻ അറിയില്ലെന്ന കാരണം പറ‍ഞ്ഞാണ് ഡെയ്സി നോമിനേറ്റ് ചെയ്തത്. ഇരുവരുടേയും നോമിനേഷൻ‌ കഴിഞ്ഞതോടെ ജാസ്മിനേയും ഡെയ്സിയയേും ട്രോളി നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിൽ അശ്വതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. 'ഡെയ്സിയുടെ നോമിനേഷൻ : ബ്ലസ്ലിക്ക് പെൺകുട്ടികളെ ബഹുമാനിക്കാൻ അറിയില്ലാത്തകൊണ്ടും കുബുദ്ധി കാണിക്കുന്നത് കൊണ്ടും നോമിനേറ്റ് ചെയ്യുന്നു, ജാസ്മിന്റെ നോമിനേഷൻ : ‍ഡോ.റോബിൻ സഭ്യമായ ഭാഷ ഉപയോഗിക്കാത്തത് കൊണ്ട് നോമിനേറ്റ് ചെയ്യുന്നു.... ഇതാരാ ഈ പറയുന്നതൊക്കെ എന്നാലോചിക്കുമ്പോൾ ചിരി നിർത്താൻ കഴിയണില്ല എന്റെ തമ്പുരാനെ.....' എന്നായിരുന്നു അശ്വതി കുറിച്ചത്.

റോബിനോട് വ്യക്തി വൈരാ​ഗ്യം

ബി​ഗ് ബോസ് വീട്ടിൽ സഭ്യമല്ലാത്ത ഭാഷ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചിട്ടുള്ള മത്സരാർഥിയാണ് ജാസ്മിൻ. ജാസ്മിന്റെ ​ഗെയിം ഇഷ്ടപ്പെടുന്നവർ പോലും അവളുടെ ഭാഷാ പ്രയോ​ഗം വളരെ തരതാഴ്ന്ന തരത്തിലാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത്തവണ മോഹൻലാൽ‌ വീക്കെൻഡ് എപ്പിസോ‍ഡിൽ വന്നപ്പോഴും ഇതേ കുറിച്ച് സംസാരിച്ചിരുന്നു. റോബിനോട് വ്യക്തി വൈരാ​ഗ്യം വെച്ചാണ് പലപ്പോഴും ജാസ്മിൻ പെരുമാറാറുള്ളത്. ഇത്തവണ ഡിബേറ്റ് ടാസ്ക് വെച്ചപ്പോഴും അത് വ്യക്തമായിരുന്നു. ‍അതേപോലെ തന്നെ ‍ഡെയ്സി ഏറ്റവും കൂടുതൽ വഴക്കിടുന്നത് ബ്ലസ്ലിയുമായിട്ടാണ്. പലപ്പോഴും ബ്ലസ്ലിയെ അപമാനിക്കുന്ന തരത്തിൽ ഡെയ്സി സംസാരിച്ചിട്ടുമുണ്ട്.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

അങ്ങനെയുള്ള സാഹചര്യത്തിൽ റോബിനേയും ബ്ലസ്ലിയേയും നോമിനേറ്റ് ചെയ്യുന്ന ജാസ്മിനും ഡെയ്സിയും നിലപാടില്ലാത്ത മത്സാരാർഥികളാണെന്നും പ്രേക്ഷകർ സോഷ്യൽമീഡിയയിലും അശ്വതിയുടെ പോസ്റ്റിന് കമന്റായും കുറിച്ചിട്ടുണ്ട്. പാപികളല്ലാത്തവർ കല്ലെറിയട്ടെ... എന്നതടക്കമുള്ള കമന്റുകളാണ് പ്രേക്ഷകർ കുറിക്കുന്നത്. വീട്ടിൽ ഏറ്റവും കൂടുതൽ ടാ​ർ​ഗെറ്റ് ചെയ്യപ്പെടുന്ന ഒരു മത്സരാർഥിയാണ് റോബിൻ. അദ്ദേഹം വന്നപ്പോൾ പഠിച്ച് വന്ന എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് വീട്ടിൽ നടപ്പിലാക്കാൻ നോക്കിയതോടെയാണ് വീട്ടിലുള്ളവരെല്ലാം റോബിനെ കുറ്റപ്പെടുത്താനും ടാർ​ഗെറ്റ് ചെയ്യാനും തുടങ്ങിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X