For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിർബന്ധമായും മലയാളം പറയണമെങ്കിൽ അതറിയുന്നവരെ വീട്ടിലേക്ക് കയറ്റിയാൽ പോരെ'; ബി​ഗ് ബോസ് ടീമിനോട് അശ്വതി

  |

  ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ മത്സരാർഥികൾക്കായി വെച്ചിട്ടുള്ള നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലയാള ഭാഷയുടെ നിർബന്ധിത ഉപയോഗം. ആദ്യ സീസണിൽ ഈ നിയമം അവതാരകനായ മോഹൻലാൽ പലകുറി ഓർമ്മിപ്പിച്ചിരുന്നെങ്കിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ഈ നിയമം അത്രയധികം പ്രേക്ഷക ശ്രദ്ധയിലേക്ക് എത്തിയിരുന്നില്ല. എന്നാൽ പുതിയ സീസണിലെ മത്സരാർഥികൾക്കിടയിൽ ഇംഗ്ലീഷിലും മറ്റുമുള്ള സംസാരം കൂടിയിരുന്നു.

  'ഫോൺ ഒളിപ്പിച്ച് കടത്തിയോ?'; റോൻസണിന്റെ വസ്ത്രങ്ങൾ ബി​ഗ് ബോസ് പിടിച്ചുവെച്ചതിന്റെ കാരണം തിരക്കി പ്രേക്ഷകർ

  വീട്ടിലെ പകുതിയിലേറെ ആളുകളും കൂടുതലും സംസാരിക്കുന്നത് ഇം​ഗ്ലീഷിലാണ്. ഇത് പ്രേക്ഷകരും ആദ്യ എപ്പിസോഡ് മുതൽ കമന്റുകളിലൂടെ ബി​ഗ് ബോസ് ടീമിനെ അറിയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം വളരെ പ്രാധാന്യത്തോടെ അവതാരകനായ മോഹൻലാൽ കഴിഞ്ഞ ​ദിവസത്തെ എപ്പിസോഡിൽ അവതരിപ്പിക്കുകയും ചെയ്തു. മത്സരാർഥികളെ മലയാളം പഠിപ്പിച്ച് വന്നപ്പോഴേക്കും മോഹൻലാലിനേയും പ്രേക്ഷകർ ട്രോളുന്ന അവസ്ഥയുണ്ടായി. അദ്ദേഹം എഴുതിയതിലെ ചെറിയൊരു തെറ്റായിരുന്നു കാരണം.

  'ആത്മാർഥമായി പ്രേമിക്കാമെന്ന് റോബിൻ തീരുമാനിച്ചാലും, ജാസ്മിൻ പൊളിച്ച് കൈയ്യിൽ കൊടുക്കും'; ആരാധകർ പറയുന്നു

  ചെറിയൊരു കേട്ടെഴുത്ത് മത്സരമെല്ലാം കഴിഞ്ഞ ദിവസം മത്സരാർഥികൾക്ക് വേണ്ടിയും അവരുടെ മലയാള ഭാഷയോടുള്ള സ്നേഹം വർധിപ്പിക്കാനും വേണ്ടിയും മോഹൻലാൽ നടത്തിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സീരിയൽ നടി അശ്വതി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 'ബിഗ്‌ ബോസ് വീക്കെൻഡ് എപ്പിസോഡ് ഞാൻ യുട്യൂബിൽ ഓടിച്ചിട്ടൊന്ന് കണ്ടു. മുഖ്യ വിഷയം മലയാളം പറയുന്നതും വായിക്കുന്നതും ആയിരുന്നു. ലാലേട്ടൻ ഓരോരുത്തരെ കൊണ്ട് മലയാളം എഴുതിക്കുന്നു. ഞാൻ അതിശയിച്ചത് ലക്ഷ്മി ചേച്ചി ധൃതരാഷ്ട്രർ എന്ന് എഴുതിയത് കണ്ടിട്ടാണ്. ചേച്ചി എത്ര നന്നായി മലയാളം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. എന്നിട്ട് സാധിച്ചില്ല എന്ന് കണ്ടപ്പോൾ അതിശയിച്ചുപോയി.'

  'ഓരോരുത്തരുടെ ടാസ്ക് വായന കണ്ട് ചിരി വന്നെങ്കിലും മലയാളം ബിഗ്‌ബോസ് മലയാളം പറയണം മലയാളം വായിക്കണം എന്നൊക്കെ ഉണ്ടെങ്കിൽ അതറിയുന്നവരെ ആ വീട്ടിലേക്കു കയറ്റിയാൽ പോരെ. ഇനി എനിക്ക് കുലച്ചു കുലച്ചു മലയാളം അരിയുള്ളു എന്ന് കാണിക്കുവാണോ എന്ന് പോലും തോന്നി. അങ്ങനെ നോക്കുമ്പോൾ അപർണ പൊളി ആണ്. സാധാരണ രണ്ട് ആഴ്ച കഴിഞ്ഞാണ് എവിക്ഷൻ പ്രക്രിയ. ഇപ്പ്രാവശ്യം ആദ്യത്തെ ആഴ്ചയിൽ തന്നെ ഉണ്ട്. ആരാണ് പോയത് എന്ന് കേട്ടറിഞ്ഞു. പക്ഷേ ഞാനായിട്ട് സസ്പെൻസ് പൊളിക്കുന്നില്ല. അറിയാത്തവർക്ക് അതൊരു സസ്പെൻസ് ആയിക്കോട്ടെ. ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ എന്നും അറിയില്ല. കോമഡി ഇതൊന്നുമല്ല രാത്രി ഞാൻ ബിഗ്‌ബോസ് കണ്ടുകൊണ്ട് ഉറങ്ങിയത് കൊണ്ടാണോ എന്നറിയില്ല അടുത്ത വൈൽഡ് കാർഡ് എൻട്രി വരുന്നതായി സ്വപ്നം കണ്ടത് നമ്മടെ പൊളി ഫിറോസ്ക്കയും സജ്‌നയും എന്നാണ്. എന്താല്ലേ....! ആരും പൊങ്കാല ഇടല്ലേ.. ഉവ്വ..പറഞ്ഞാ ഉടനെ പൊങ്കാല ഇടാത്തവർ....' അശ്വതി കുറിച്ചു.

  അശ്വതി പറഞ്ഞത് ഏറെ കുറെ ശരിയാണെന്ന പക്ഷക്കാരാണ് കമന്റുമായി എത്തിയവരിൽ ഏറെയും. കേട്ടെഴുത് മത്സരം വെച്ചപ്പോൾ നവീൻ അറയ്ക്കൽ, ജാനകി സുധീർ, ലക്ഷ്മിപ്രിയ, നിമിഷ, ദിൽഷ പ്രസന്നൻ എന്നിവർ മോഹൻലാൽ ആവശ്യപ്പെട്ട വാക്കുകൾ തെറ്റിച്ചാണ് ബോർഡിൽ എഴുതിയത്. ശാലിനി നായർ, ബ്ലെസ്‍ലി എന്നിവർ ശരിയായ രീതിയിലും വാക്കുകൾ എഴുതി. ബ്ലെസ്‍ലിയെക്കുറിച്ചുള്ള തൻറെ ധാരണകൾ മാറിയെന്നും പിന്നീട് മോഹൻലാൽ അഭിപ്രായപ്പെട്ടു. ശേഷം ഒരു കഥ വായിക്കാനുള്ള അവസരവും അദ്ദേഹം ബ്ലെസ്‍ലിക്കാണ് നൽകിയത്. ആകെയുള്ള 17 മത്സരാർഥികളിൽ 16 പേരും ഈ വാരം നോമിനേഷൻ ലിസ്റ്റിൽ ഉണ്ട്. ആദ്യ ക്യാപ്റ്റൻ അശ്വിൻ വിജയ് മാത്രമാണ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Actress Aswathy's post about Bigg Boss contestants Malayalam language usage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X