For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരാളെ തേജോവധം ചെയ്തുകൊണ്ടല്ല വോട്ട് വാങ്ങേണ്ടത്, ജനുവിനായി കളിച്ച് വിജയിക്കൂ'; ഫൈനലിസ്റ്റുകളോട് അശ്വതി!

  |

  അങ്ങനെ മറ്റൊരു ബി​ഗ് ബോസ് സീസൺ‌ കൂടി മലയാളത്തിൽ അവസാനിക്കാൻ പോവുകയാണ്. ബി​ഗ് ബോസ് മലയാളത്തിന്റെ നാലാം സീസണാണ് അവസാനത്തിൽ എത്തി നിൽക്കുന്നത്. ആറ് മത്സരാർഥികളാണ് ഫൈനൽ സിക്സായി ഫിനാലെ സ്റ്റേജിലേക്ക് കയറാൻ പോകുന്നത്.

  ഇനി മണിക്കൂറുകൾ മാത്രമാണ് നാലാം സീസണിന്റെ കപ്പ് ആര് ഉയർത്തുമെന്ന് അറിയാനായി അവശേഷിക്കുന്നത്. ദിൽഷ, ധന്യ, സൂരജ്, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, റിയാസ് എന്നിവരാണ് ആ ആറുപേർ.

  Also Read: 'യഥാർഥ വിവാഹ ജീവിതം കെജിഎഫ് പോലെയാണ്, തെറ്റിദ്ധാരണ പരത്തുന്നത് നിങ്ങളാണ്'; കരണിനെ ശകാരിച്ച് സാമന്ത! ​

  ഗ്രാന്റ് ഫിനാലെയ്ക്കായി ഒരുങ്ങുന്ന മത്സരാർഥികൾക്ക് പരമാവധി വോട്ട് സമ്പാദിക്കാനുള്ള തിരക്കിലാണ് പ്രേക്ഷകരും. ഈ സീസണിൽ നേരത്തെ തന്നെ പുറത്തായ മത്സരാർഥികളും ഇപ്പോൾ വീട്ടിലുള്ള ഫൈനലിസ്റ്റുകൾ‌ക്ക് വേണ്ടി വോട്ട് ചോദിക്കുന്നുണ്ട്.

  അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഹമത്സരാർഥികളെ തേജോവധം ചെയ്ത് കൊണ്ട് വോട്ട് അഭ്യർഥിക്കുന്ന രീതി വർധിച്ചിട്ടുണ്ട്. മത്സരാർഥികളിൽ ഒരാളായ ബ്ലെസ്ലിയ മോശക്കാരനായി ചിത്രീകരിച്ചാണ് മറ്റുള്ള മത്സരാർഥികൾക്ക് വേണ്ടി അവരുടെ ആരാധകർ വോട്ട് ചോദിക്കുന്നത്.

  Also Read: 'ഒറ്റപ്പെടുന്നവനെ വിജയിച്ചിട്ടുള്ളൂ... അതാണ് ചരിത്രം'; കിടിലം ഫിറോസിന്റെ പിന്തുണ ബ്ലെസ്ലിക്കോ?

  ഇതിനെതിരെ സിനിമാ-സീരിയൽ‌ രം​ഗത്ത് പ്രവർത്തിക്കുന്നവരും മുൻ ബി​ഗ് ബോസ് മത്സരാർഥികളും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷക‌യും സീരിയൽ താരവുമായ അശ്വതി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

  'ഒരാളെ തേജോവധം ചെയ്തുകൊണ്ടല്ല വോട്ട് വാങ്ങേണ്ടത്, ജനുവിനായി കളിച്ച് വിജയിക്കൂ' എന്നാണ് അശ്വതി സോഷ്യൽമീഡിയയിൽ‌ കുറിച്ചത്. നടി ആര്യയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അശ്വതിയുടെ പോസ്റ്റ്.
  'ആര്യ വളരെ ‌മനോഹരമായി സംസാരിച്ചു.'

  'ഒരാളെ തേജോവധം ചെയ്ത് കൊണ്ടല്ലവോട്ട് നേടി ജയിക്കേണ്ടത്. ജനുവിനായി കളിക്കൂ.. വിജയിക്കൂ.. അതിപ്പോ ബ്ലെസ്ലിയായാലും റിയാസായാലും ലക്ഷ്മിപ്രിയയായാലും ധന്യയായാലും ദിൽഷയായാലും സൂരജായാലും ഇനീപ്പോ ആരായാലും....ജനാവിധിക്കായി ഞാനും കാത്തിരിക്കുന്നു' എന്നാണ് അശ്വതി കുറിച്ചത്.

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിലും പുറത്തും ഏറ്റവും കൂടുതൽ വ്യക്തിഹത്യയ്ക്ക് പാത്രമായികൊണ്ടിരിക്കുന്ന മത്സരാർഥിയാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി. ഹൗസിലെ സഹമത്സരാർഥിയായ ദിൽഷയുടെ ശരീരത്തിൽ അവരകുടെ അനുവാദമില്ലാത പലപ്പോഴായി ബ്ലെസ്ലി സ്പർശിച്ചുവെന്ന് ആരോപിച്ചാണ് വിമർശനം നടക്കുന്നത്.

  കഴിഞ്ഞ രണ്ടാഴ്ചയായി അതിന്റെ പേരിൽ സോഷ്യൽമീ‍ഡിയയിലും ബ്ലെസ്ലി അപമാനിക്കപ്പെടുകയായിരുന്നു. ശേഷം ആര്യ അടക്കമുള്ളവർ ഇതിനെതിരെ രം​ഗത്ത് വന്ന് സംസാരിച്ചു.

  മാത്രമല്ല മുൻ മത്സരാർഥികൾ ഫൈനലിസ്റ്റുകളെ വീട്ടിൽ പോയി കാണാൻ ബി​ഗ് ബോസ് അവസരം കൊടുത്തിരുന്നു. ആ സമയത്ത് ഹൗസിലേക്ക് പോയവരുടെ കതൂട്ടത്തിൽ റോബിനുമുണ്ടായിരുന്നു. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പുറത്തായത്.

  തിരികെ ഹൗസിലേക്ക് ഫൈനലിസ്റ്റുകളെ കാണാൻ വന്ന റോബിനും ബ്ലെസ്ലിയുടേത് മോശം സ്വഭാവമാണെന്നും സൂക്ഷിച്ച് നിൽക്കണമെന്നും മുന്നറിയിപ്പ് നൽകി.

  മാത്രമല്ല ബ്ലെസ്ലി പുറത്തിറങ്ങിയാൽ മർദ്ദിക്കുമെന്ന തരത്തിലും റോബിൻ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ റോബിന്റെ ഭീഷണി വീഡിയോ പുറത്ത് വന്നതോടെ ബ്ലെസ്ലിയെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.

  അതേസമയം ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് റോബിൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ റിയാസ്, ദിൽഷ, ബ്ലെസ്ലി എന്നിവർ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.

  ഇവരിൽ ഒരാളായിരിരക്കും വിജയി. ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി ഏഴ് മണിമുതൽ പ്രേക്ഷകർക്ക് കാണാനാകും.

  50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. രാത്രി 8 മണിവരെ പ്രിയ മത്സരാർത്ഥികൾക്കായി പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താനാകും.

  Read more about: bigg boss
  English summary
  bigg boss malayalam season 4: actress aswathy social media post about character assassination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X