'വാശിക്ക് കളിച്ചത് ലക്ഷ്മിപ്രിയയും വിനയ്യിയും, മറ്റുള്ളവർ പുത്തരിക്കണ്ടം മൈതാനം പോലെ, റോൺസണെ സൂക്ഷിക്കണം'

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് നോമിനേഷൻ പ്രക്രിയ കാണാൻ വേണ്ടിയാണ്. വളരെ രസകരവും ബുദ്ധിപരവുമായി പ്രവർത്തിച്ചാൽ മാത്രമെ നോമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ മത്സരാർഥികൾക്ക് സാധിക്കൂ.

പതിവിൽ നിന്ന് വ്യത്യസ്‍തമായ രീതിയിലായിരുന്നു ഇത്തവണത്തെ നോമിനേഷൻ. രണ്ടു‌പേർ ചേർന്ന് ചർച്ച് ചെയ്‍ത് ഒരാൾ നോമിനേഷനിലേക്ക് വരുന്ന രീതിയിലായിരുന്നു ഇക്കുറി.

ചില മത്സരാർഥികൾ വാശിയോടെ പങ്കെടുത്തപ്പോൾ ചിലർ ഒപ്പമുള്ള ആൾക്കായി വിട്ടുവീഴ്‍ച ചെയ്തു. തിങ്കളാഴ്ച നടന്ന നോമിനേഷൻ പ്രക്രിയയെ കുറിച്ച് സീരിയൽ താരം അശ്വതി എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

നന്മമരം ചമ‍ഞ്ഞ് ​ബി​ഗ് ബോസ് നൽകിയ നിർദേശം പാലിക്കാതെ നോമിനേഷൻ പ്രക്രിയയുടെ ഹരം നഷ്ടപ്പെടുത്തിയവരേയും അശ്വതി കുറിപ്പിലൂടെ വിമർശിച്ചിട്ടുണ്ട്.

'ഇന്നത്തെ നോമിനേഷൻ ഡിബേറ്റിൽ ഒരുപൊടിക്ക് പോലും വിട്ടുകൊടുക്കാതെ സംസാരിച്ച് മുന്നേറിയത് ലക്ഷ്മി പ്രിയയും വിനയ്യുമാണ്. ഒരു വല്യ കൈയ്യടി ലക്ഷ്മിപ്രിയയും വിനയിയും അർഹിക്കുന്നു.'

വിശാലമായ മനസുകളുടെ ഉടമകൾ

'ബാക്കി എല്ലാരും പുത്തരിക്കണ്ടം മൈതാനം പോലെ വളരെ വിശാലമായ മനസുകളുടെ ഉടമകളാണെന്ന് മനസിലായി. റോൺസൺ വിൻസെന്റ്, ഇദ്ദേഹത്തിന്റെ ഗെയിം രീതി കാണുമ്പോഴെല്ലാം എനിക്ക് മനസിൽ വരുന്നത് മുയലുമായി ഓട്ട പന്തയത്തിന് പോയ ആമയെയാണ്.'

'ഒന്ന് നോക്കി വെച്ചോളൂ മെല്ലെയാണ് പോക്ക് പക്ഷേ എത്തേണ്ടിടത്ത് ആദ്യം എത്തി നിൽക്കുന്നുണ്ടാകും. ടോപ് ഫൈവിൽ വരാൻ സാധ്യതയുള്ള കണ്ടസ്റ്റന്റാണ്' എന്നാണ് അശ്വതി കുറിച്ചത്.

അപർണ, ധന്യ, ലക്ഷ്‍മി പ്രിയ, വിനയ്, റോബിൻ, ദിൽഷ, ബ്ലസ്ലി എന്നിവരാണ് അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. റോൺസണും ഈ ലിസ്റ്റിൽ ഉൾപ്പെടേണ്ടതായിരുന്നു.

എന്നാൽ ജാസ്മിൻ സൗഹൃദത്തിന്റെ പുറത്ത് നോമിനേഷൻ ഫ്രീ കാർഡ് റോൺസണിന് നൽകി അദ്ദേഹത്തെ രക്ഷിച്ചു.

ജാസ്മിനെ സ്വാധീനിച്ച് റോൺസൺ

ജാസ്മിനെ സ്വാധീനിക്കാനും സ്നേഹം പിടിച്ച് പറ്റാനും റോൺസണിന് സാധിച്ചതാണ് നോമിനേഷൻ ഫ്രീ കാർഡ് ലഭിക്കാൻ കാരണമായത്. എപ്പിസോഡ് സംപ്രേഷണം ചെയ്തോടെ റോൺസണിലെ സ്മാർട്ട് ​ഗെയിമറിനെ അഭിനന്ദിച്ച് നിരവധി പ്രേക്ഷകരാണ് എത്തുന്നത്.

തന്നെക്കാൾ കൂടുതൽ നോമിനേഷൻ വന്നത് ജാസ്‍മിനാണെന്നും എന്നിട്ടും പ്രേക്ഷകർക്ക് ഇഷ്‍ടപ്പെട്ടതുകൊണ്ടാണ് അവൾ ഇപ്പോഴും ഇവിടെ നിൽക്കുന്നതെന്നാണ് റോൺസൺ ജാസ്മിനെ കുറിച്ച് പറഞ്ഞത്.

ലക്ഷ്‍മി പ്രിയ-വിനയ് എന്നിവർ നടത്തിയ ചർച്ച ചെറിയ വാക്ക് തർക്കത്തിലേക്ക് എത്തിയിരുന്നു. മുൻവിധികളില്ലാതെ വന്ന തനിക്ക് ചെറിയ സമയത്തിനുള്ളിൽ ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞാണ് വിനയ് ലക്ഷ്മിപ്രിയയോട് തർക്കിച്ചത്.

കട്ടക്ക് നിന്ന് തർക്കിച്ച് ലക്ഷ്മിപ്രിയയും വിനയിയും

വിനയ് നിലപാടിൽ ഉറച്ചുനിൽക്കാനാകുന്നില്ലെന്നും താൻ ഒറ്റയാൾ പോരാളിയാണെന്നും പറഞ്ഞാണ് ലക്ഷ്‍മി പ്രിയ വാദിച്ചത്.

പറഞ്ഞ സമയത്തിനുള്ളിൽ ഐക്യകണ്ഠേന തീരുമാനം ആയില്ലെങ്കിൽ രണ്ടുപേരും നോമിനേഷനിൽ വരുമെന്ന് ബിഗ് ബോസ് ഓർമിപ്പിച്ചു.

ഇരുവരും പരസ്‍പരം പഴിചാരുകയാണ് ചെയ്‍തത് എന്നതിനാൽ സമയം അവസാനിച്ചതായി ബിഗ് ബോസ് അറിയിക്കുകയും ഇരുവരേയും നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തുകയുമായിരുന്നു.

Recommended Video

ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam
സുചിത്രയെ സേഫാക്കി ബ്ലസ്ലി

നോമിനേഷൻ പ്രക്രിയയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിമർശനം പ്രേക്ഷകരിൽ നിന്നും നേരിടുന്ന വ്യക്തി ബ്ലസ്ലിയാണ്. തർക്കിച്ച് ജയിക്കാൻ നിൽക്കാതെ സേഫ് ​ഗെയിം കളിക്കുന്ന സുചിത്രയ്ക്ക് മുന്നിൽ ഡിബേറ്റിൽ അടിയറവ് പറഞ്ഞുവെന്നതാണ് കാരണം.

ഒരിക്കൽ പോലും നോമിനേഷനിൽ വീട്ടിലുള്ളവരുടെ മേലുള്ള സ്വാധീനം മൂലം സുചിത്ര വന്നിട്ടില്ല. സുചിത്ര സേഫ് ​ഗെയിം കളിക്കുന്നതിനാൽ നന്നായി കളിക്കുകയും വീട്ടിൽ ഇടപെടുകയും ചെയ്യുന്ന മത്സരാർഥികൾ പുറത്താകുന്ന സ്ഥിതിയുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X