India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; ബിഗ് ബോസിലെ ആറ് പേര്‍ക്കും സല്യൂട്ടെന്ന് അശ്വതി

  |

  അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ് ബിഗ് ബോസ് മലയാളത്തിന്റെ അവസാന സീസണ്‍. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് മൂന്ന് ദിവസം അവശേഷിക്കേ മത്സരാര്‍ഥികള്‍ക്ക് വലിയൊരു അവസരം കൂടി നല്‍കിയിരുന്നു. രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം, എന്നിങ്ങനെ മൂന്ന് തുക മുന്നോട്ട് വെക്കുകയും അതിലേതെങ്കിലും ഒന്നെടുത്ത് പുറത്തേക്ക് പോവാനുള്ള ചാന്‍സാണ്. എന്നാല്‍ ആരുമത് എടുക്കാന്‍ തയ്യാറായില്ല.

  റിയാസ് എടുക്കുന്നത് പോലെ വന്ന് എല്ലാവരെയും പറ്റിച്ചിട്ട് തിരിച്ച് പോവുകയും ചെയ്തു. എന്തായാലും നൂറ് ദിവസം മത്സരം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച മത്സരാര്‍ഥികളെ അഭിനന്ദിക്കുകയാണ് നടി അശ്വതി. ബിഗ് ബോസിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ നിരന്തരം പറയാറുള്ള നടി കഴിഞ്ഞ എപ്പിസോഡിനെ പറ്റിയും ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണരൂപം വായിക്കാം..

  'പത്തു ലക്ഷം രൂപയും ആറ് പേരും'

  വല്ലാത്തൊരു മാനസികാവസ്ഥയില്‍ കൂടെയാണ് ബിഗ് ബോസ് ഇന്ന് മത്സരാര്‍ത്ഥികളെ കൊണ്ടു പോയത്. ആദ്യം രണ്ട് ലക്ഷം, പിന്നേ അഞ്ചു ലക്ഷം അതിനു ശേഷം പത്തു ലക്ഷം..

  ഇന്നലെ പ്രൊമോയില്‍ കാണിച്ച പോലെ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും, 'പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട' എന്ന് പറയാന്‍ ആയിരുന്നു. പക്ഷെ പൈസക്ക് എല്ലാവര്‍ക്കും ആവശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, 100 ദിനങ്ങള്‍ തികയ്ക്കുക എന്ന മോഹം മാത്രം ആയിരുന്നു എല്ലാവര്‍ക്കും. അതിനു ആറുപേര്‍ക്കും സല്യൂട്ട്.

  Also Read: 18 വയസുള്ളപ്പോൾ കണ്ട പെൺകുട്ടിയാണ് പിന്നീട് ഭാര്യയായി വന്നത്; വരദയെ ആദ്യം കണ്ടതിനെ പറ്റി ബാലചന്ദ്ര മേനോന്‍

  പോകുന്ന പോക്ക് വെച്ചു ആ എമൗണ്ട് വിജയസാധ്യത കുറവുള്ളവര്‍ ആര്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. പക്ഷെ അവര്‍ക്കറിയില്ലല്ലോ സാദ്ധ്യതകള്‍ ആര്‍ക്കാണെന്ന്. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നതിന്റെ തുകയും ചേര്‍ത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു. എന്തായാലും അവര്‍ക്കാര്‍ക്കും എമൗണ്ട് വേണ്ട.


  Also Read: വിന്നറാവാന്‍ ദില്‍ഷയ്ക്കാണ് അര്‍ഹതയുള്ളത്; 95% നീതിപൂര്‍വ്വം കളിച്ചത് ദില്‍ഷ മാത്രം, ഗെയിം വിലയിരുത്തലിങ്ങനെ

  ഗ്രാന്‍ഡ് ഫിനാലെ മാത്രം സ്വപ്നം. അതിലേക്ക് ഇനി 4 ദിനങ്ങള്‍ മാത്രം! ബിഗ് ബോസ് എന്ന ഗെയിം മനസിലാക്കി, യഥാര്‍ത്ഥമായി കളിക്കുന്നവരെ ബുദ്ധിപൂര്‍വം വോട്ട് നല്‍കി വിജയിപ്പിക്കുക എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ..

  ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ? അപ്പോള്‍ എല്ലാവരും നാളത്തെ പ്രോമോ കണ്ടല്ലോ! കാത്തിരിക്കാം നമുക്ക്..' എന്നുമാണ് അശ്വതി പറയുന്നത്.

  Also Read: സൽമാൻ ഖാൻ വീട്ടിൽ വന്ന് പിതാവിനൊപ്പം മദ്യപിച്ചിട്ടുണ്ട്; നടനുമായി പ്രണയമില്ലായിരുന്നെന്ന് ശില്‍പ ഷെട്ടി

  ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX

  നിലവില്‍ ടോപ് 3 എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത് ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിവരാണ്. അതിലാരെങ്കിലും ഒരാള്‍ ടൈറ്റില്‍ വിന്നറാവുമെന്ന കാര്യത്തില്‍ സംശയമില്ല. ലക്ഷ്മിപ്രിയയും ധന്യയും ഫൈനല്‍ ഫൈവിലേക്കും സൂരജ് മിഡ് വീക്ക് എവിക്ഷനിലൂടെയും പുറത്താവാന്‍ സാധ്യതയുള്ളതായിട്ടാണ് വിവരം. എന്തായാലും ബിഗ് ബോസിലേക്ക് പുറത്ത് പോയ മത്സരാര്‍ഥികളെല്ലാം തിരിച്ച് വരുന്നതാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4: Actress Aswathy Wrote Last Episode And Mid Week Eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X