'ഭാ​ഗ്യലക്ഷ്മിയേയും വീണയേയും പോലെയാണ് ലക്ഷ്മിയെന്നാണ് കരുതിയത്, തെറ്റിദ്ധാരണ മാറി'; പ്രേക്ഷകർ പറയുന്നു!

ബി​ഗ് ബോസ് നാലാം സീസൺ‌ മികച്ച അഭിപ്രായവും പ്രേക്ഷക പിന്തുണയുമായി സംപ്രേഷണം തുടരുകയാണ്. ഇത്തവണ പതിനേഴ് മത്സരാർഥികളാണ് ബി​ഗ് ബോസ് നാലാം സീസണിൽ കപ്പിന് വേണ്ടി മത്സരിക്കുന്നത്. തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോഴേക്കും അടി‌യും വഴക്കും തർക്കവും ചേരി തിരിവുമെല്ലാം ബി​ഗ് ബോസിൽ ആരംഭിച്ചിട്ടുണ്ട്. പതിനേഴ് മത്സരാർഥികളിൽ ഒരാൾ സീരിയൽ സിനിമാ തീരം ലക്ഷ്മി പ്രിയയാണ്. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെയാണ് ലക്ഷ്മി പ്രിയ ജനപ്രിയ മിനി സ്ക്രീൻ താരമായി മാറിയത്.

ബി​ഗ് ബോസ് സീസൺ 4ന്റെ പുതിയ പ്രമോയിൽ വീട്ടിലെ സംഘർഷാവസ്ഥയും കുറ്റപ്പെടുത്തലും സഹിക്കാനാവാതെ കരയുന്ന ലക്ഷ്മി പ്രിയയെയാണ് കാണിക്കുന്നത്. മറ്റൊരു മത്സരാർഥിയായ ഡോ.റോബിനോട് സങ്കടം പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പ്രിയ കരയുന്നത്. ലക്ഷ്മിപ്രിയയും ഡോക്ടർ റോബിനും തനിച്ച് ഇരിക്കുകയാണ്. ഇതിനിടെ കരച്ചിൽ അടക്കാനാകാതെ പൊട്ടിക്കരയുന്ന ലക്ഷ്മിപ്രിയയേയും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന റോബിനേയുമാണ് കാണാൻ സാധിക്കുന്നത്. 'എനിക്ക് ഒരാൾ വിഷമിച്ച് കാണുന്നത് ഇഷ്ടമല്ല' എന്നാണ് റോബിൻ ലക്ഷ്മി പ്രിയയോട് പറയുന്നത്.

റോബിനോട് സങ്കടങ്ങൾ പങ്കുവെച്ച് ലക്ഷ്മി പ്രിയ

റോബിന്റെ വാക്കുകൾ കേട്ടതിന് പിന്നാലെ ഇന്നത്തെ സംഭവം എനിക്ക് ശരിക്കും വിഷമമായി എന്ന് പറഞ്ഞാണ് ലക്ഷ്മി പ്രിയ കരയാൻ തുടങ്ങിയത്. ബി​ഗ് ബോസിലേക്ക് വരുന്ന സമയത്ത് ഞാൻ കരയരുത് എന്ന് വിചാരിച്ചാണ് വന്നത് എന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. അതേസമയം ആരാണ് തന്റെ സങ്കടത്തിന് കാരണമെന്ന് വ്യക്തമായി പ്രമോയിൽ ലക്ഷ്മി പ്രിയ പറയുന്നില്ല. വന്ന ദിവസം മുതൽ സ്ട്രോങ്ങായി നിന്ന് മത്സരിക്കുന്ന വ്യക്തിയാണ് ലക്ഷ്മി പ്രിയ. പുതിയ പ്രമോ വന്നതോടെ ലക്ഷ്മിയെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ലക്ഷ്മിയെ കുറിച്ചുള്ള മുൻ‌ദ്ധാരണകൾ ബി​ഗ് ബോസിൽ വന്ന ശേഷം മാറി എന്നാണ് ചിലർ കമന്റായി കുറിച്ചത്.

ലക്ഷ്മിപ്രിയ നല്ല പ്ലയറാണ്

'ആദ്യം കരുതിയത് ഭാഗ്യലക്ഷ്‌മി, വീണ ആ ഒരു കാറ്റഗറിയാണ് ലക്ഷ്മി എന്നാണ്. എന്നാൽ അതല്ല എന്ന് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ലക്ഷ്മി ബോധ്യപ്പെടുത്തി തന്നു. നല്ലൊരു പ്ലയറാണ് ലക്ഷ്‌മി പ്രിയ. നല്ലൊരു വ്യക്തിയാണ്. ശകത്മായി കളിക്കുക' തുടങ്ങിയ കമന്റുകളും ലക്ഷ്മിയെ അനുകൂലിച്ച് പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വീട്ടിൽ സംഘം തിരിഞ്ഞ് ചേരിപ്പോരുകളും തുടങ്ങിയിട്ടുണ്ട്. വീട്ടിലെ അം​ഗങ്ങളായ ഡെയ്സി, നിമിഷ, ജാസ്മിൻ എന്നിവർ കൂട്ടായി നിന്ന് ലക്ഷ്മിപ്രിയയ്ക്കെതിരെയാണ് കളിക്കുന്നത്. ലക്ഷ്മിപ്രിയയുടെ സ്വഭാവവും പെരുമാറ്റവും മോശമാണെന്ന രീതിയിൽ സംസാരിച്ച് കൊണ്ടാണ് മൂവരും ഒരുമിച്ച് നിന്ന് ലക്ഷ്മിപ്രിയയെ പുറത്താക്കാൻ ശ്രമിക്കുന്നത്. എല്ലാ മത്സരാർഥികളേയും ലക്ഷ്മിപ്രിയ അടിമകളായി വെച്ചിരിക്കുകയാണ് എന്ന തരത്തിലും അടുത്തിടെ ഡെയ്സിക്കും നിമിഷയ്ക്കും ജാസ്മിനുമിടയിൽ ചർച്ചയും വന്നിരുന്നു.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
ലക്ഷ്മിക്കെതിരെ മൂവർസംഘം

എല്ലാവർക്കും ലക്ഷ്മിയെ പേടിയാണെന്നും അവർ ഗെയിം പ്ലാനർ ആണെന്നും മൂവരും സംസാരിക്കുന്നതിനിടെ അഭിപ്രായമുണ്ടായി. എൻറെ മക്കളെ എന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ അമ്മയുടെ റോൾ ഏറ്റെടുത്തെന്നും ജാസ്മിൻ പറഞ്ഞു. ആ ചെറുതിനെ പിടിച്ച് തറയിൽ അടിക്കേണ്ട സമയമായെന്ന് ഡെയ്സിയുടെ പേര് പറയാതെ ലക്ഷ്മിപ്രിയയും സുചിത്രയുമായുള്ള ചർച്ചയ്ക്കിടെ റോൺസണും പറഞ്ഞിരുന്നു. ഡെയ്സി വിഷമാണെന്നായിരുന്നു പേര് പറയാതെ തന്നെയുള്ള ലക്ഷ്മി പ്രിയയുടെ പ്രതികരണം. നാടക കലാകാരിയായാണ് ലക്ഷ്‍മി പ്രിയ തന്റെ കരിയർ ആരംഭിച്ചത്. ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ ഹിഡുംബി എന്ന താരത്തിന്റെ കഥാപാത്രം നാടക മേഖലയിൽ ലക്ഷ്‍മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു. ശേഷം മിനിസ്ക്രീൻ പരിപാടികളിൽ ലക്ഷ്‍മി തന്റെ സാന്നിധ്യം അറിയിച്ചു. 2005ൽ ജോഷി-മോഹൻലാൽ ചിത്രമായ നരൻ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ സിനിമയിലേയ്ക്കെത്തിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X