For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീസൺ ഫോറിലെ എന്റർ‌ടെയ്നർ, ജനപിന്തുണയോടെ നൂറ് ദിവസം, നാലാം സ്ഥാനം ലക്ഷ്മിപ്രിയയ്ക്ക്!

  |

  ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയിൽ മൂന്നാമത്തെ എവിക്ഷനും പൂർത്തിയായി. സീസൺ ഫോറിലെ നാലാം സ്ഥാനം നടി ലക്ഷ്മി പ്രിയയ്ക്കാണ് ലഭിച്ചത്. വ്യത്യസ്തമായ രീതിയിലാണ് മൂന്നാം എവിക്ഷൻ ബി​ഗ് ബോസ് നടത്തിയത്.

  പ്രധാന വാതിലിലൂടെ മുഖം മറച്ച നാലുപേർ ബുള്ളറ്റുകളിൽ എത്തി. വീട്ടിലെ അവശേഷിച്ച നാല് ഫൈനലിസ്റ്റുകളായ ലക്ഷ്മിപ്രിയ, ദിൽഷ, റിയാസ്, ബ്ലെസ്ലി എന്നിവരെ ബൈക്കി‌ൽ ഇരുത്തി ​ഗാർഡൻ ഏരിയയിലൂടെ ഒരു റോഡ് പോയശേഷം ലക്ഷ്മിപ്രിയ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ലക്ഷ്മിപ്രിയയേയും കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു.

  Also Read: നൂറ് ദിവസം പൂർത്തിയാക്കി ‌സൂരജ് തേലക്കാട് പുറത്തേക്ക്, ടോപ്പ് സിക്സിൽ നിന്നും പുറത്താകുന്ന ആദ്യ മത്സരാർഥി!

  ശേഷം മൂന്നുപേർ മാത്രമാണ് ഫിനാലെയിൽ അവശേഷിച്ചത്. ദിൽഷ, റിയാസ്, ബ്ലെസ്ലി എന്നിവർ. 'അതേ ഞാനൊരു കുലസ്ത്രീയാണ്... മടിയില്ലാതെ ഉറക്കെ പറയാൻ ധൈര്യമുള്ള ദേഷ്യം വന്നാൽ മനസിൽ വരുന്നത് വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത....'

  'ഒരുപാട് സ്നേഹവും ഒപ്പം തന്നെ നാടകീയത ആണെന്ന് തോന്നിപ്പിക്കുന്ന പോലത്തെ പെരുമാറ്റവും ഉള്ള ഒരു പുലിക്കുട്ടിയായി എന്റെ ചേച്ചികുട്ടി അങ്ങോട്ട്‌ പോകുമ്പോൾ ഞാൻ അവിടെ 100 ദിനം തികയ്ക്കും എന്ന വാക്ക് പാലിച്ചു. അങ്ങനെ ജനപിന്തുണയോടെ 100 ദിവസം തികച്ചു.'

  Also Read: നാല് സീസണുകളിലേയും ശക്തർ നേർക്കുനേർ, ബി​ഗ് ബോസ് അൾട്ടിമേറ്റ് വരുന്നു, കളത്തിലിറങ്ങുന്നത് ഇവരോ?

  എന്നാണ് ലക്ഷ്മിപ്രിയയുടെ എവിക്ഷന് ശേഷം സീരിയൽ താരം അശ്വതി കുറച്ചത്. 'ഒട്ടും ഈസിയായിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസണ്‍ 4ന്‍റെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാന്‍ വളരെയധികം അഭിമാനിക്കുന്നു എന്നെയോര്‍ത്ത്.'

  'ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു. എന്‍റെ ഗുരുക്കന്മാര്‍ക്ക്, ജയേഷേട്ടന്, എന്‍റെ മോള്‍ക്ക്, എന്‍റെ കൂടെയുണ്ടായിരുന്ന 20 പേര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.'

  'നിങ്ങള്‍ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്. നിങ്ങള്‍ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്.'

  'എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു. എന്‍റെ സങ്കടങ്ങള്‍, എന്‍റെ എല്ലാം...' ലക്ഷ്മി പ്രിയ നന്ദി അറിയിച്ച് പറഞ്ഞ് നിർത്തി. നടിയെന്ന നിലയില്‍ മാത്രമല്ല തന്നെ ഒരു എഴുത്തുകാരിയും സാമൂഹ്യ സാംസ്‍കാരിക കാര്യങ്ങളില്‍ ഉറക്കെ അഭിപ്രായം പറയുന്ന ഒരാളായിട്ടാണ് ലക്ഷ്‍മി പ്രിയ സ്വയം അവതരിപ്പിച്ചിരുന്നത്.

  പക്ഷെ പലപ്പോഴും സാമൂഹ്യക വിഷയങ്ങളില്‍ ലക്ഷ്‍മി പ്രിയ നടത്തുന്ന അഭിപ്രായങ്ങള്‍ കാലോചിതമല്ലെന്ന് മത്സരാര്‍ഥികള്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു.

  പ്രേക്ഷകരും ലക്ഷ്‍മി പ്രിയയുടെ നിലപാടുകള്‍ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു.

  കുലസ്‍ത്രീ, ഫെമിനിസം തുടങ്ങിയ വിഷയങ്ങളില്‍ ലക്ഷ്‍മി പ്രിയയുടെ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വയം ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറാൻ തയ്യാറായില്ല എന്നിടത്താണ് ലക്ഷ്‍മി പ്രിയ ശക്തയായ മത്സരാര്‍ഥിയായി മാറിയതും.

  ഫൈനലിൽ എത്തുകയെന്നത് ലക്ഷ്മിപ്രിയയുടെ വലിയ ആ​ഗ്രഹമായിരുന്നു. നൂറ് ദിവസം തികച്ച് നിൽ‌ക്കണമെന്നത് തന്റെ ആ​ഗ്രഹമാണെന്ന് ലക്ഷ്മിപ്രിയ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

  സീസൺ ഫോറിലെ 19 മത്സരാർഥികളുമായി ശക്തമായി പോരാടി തന്നെയാണ് ലക്ഷ്മിപ്രിയ ​ഗ്രാന്റ് ഫിനാലെ വരെ എത്തിയത്.

  ഒരിക്കല്‍ പോലും ക്യാപ്റ്റനാകാതിരുന്ന ഒരു മത്സരാര്‍ഥിയാണ് ലക്ഷ്‍മി പ്രിയ. കൂടാതെ ഏറ്റവും അധികം തവണ എലിമിനേഷൻ പട്ടികയില്‍ വന്ന മത്സരാര്‍ഥിയും ലക്ഷ്മിപ്രിയ തന്നെയാണ്.

  ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ലക്ഷ്മിപ്രിയ പുറത്താകുമെന്നാണ് പ്രക്ഷകരിൽ ഏറെപ്പേരും കരുതിയിരുന്നത് പക്ഷെ അവസാനം വരെ പിടിച്ച് നിൽക്കാൻ ലക്ഷ്മിപ്രിയയ്ക്ക് സാധിച്ചു. തുടക്കത്തിൽ ഒപ്പമുണ്ടായിരുന്നവർ ഉപേക്ഷിച്ച് പോയപ്പോഴും തന്റെ അഭിപ്രായത്തിൽ ലക്ഷ്മിപ്രിയ ഉറച്ച് നിന്നിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: actress Lakshmi Priya evicted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X