സ്നേഹിച്ചവർ ചതിച്ചതിലെ പ്രതികാരം, പട്ടിണി കിടന്ന് ലക്ഷ്മിപ്രിയ, പട്ടി ഷോയാണെന്ന് കുറ്റപ്പെടുത്തി നിമിഷ!

അ‍ഞ്ചാം വാരത്തിലൂടെയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ സഞ്ചരിക്കുന്നത്. മറ്റ് സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സീസൺ കൂടിയാണ് നാലാം സീസൺ. ബി​ഗ് ബോസ് ഹൗസിൽ ഇപ്പോൾ‌ പതിനാല് മത്സരാർഥികളാണ് അവശേഷിക്കുന്നത്.

അഞ്ചാം ആഴ്ചയും മറ്റ് നാല് ആഴ്ചകളേയും പോലെ സംഭവബഹുലമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയിൽ നോമിനേഷനും തുടർന്നുള്ള ടാസ്കും ജയിൽ വാസവുമെല്ലാമായിരുന്നു വിഷയം.

കുറച്ച് ദിവസങ്ങളായി വീട്ടിൽ താൻ അതിയായി സ്നേഹിച്ചവരിൽ നിന്നെല്ലാം ചതികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ. സുചിത്ര, ധന്യ, റോൺസൺ, നവീൻ, നിമിഷ തുടങ്ങിയവർ ലക്ഷ്മിക്കൊപ്പം നിൽക്കുകയോ അവരെ ഒരു കാര്യങ്ങളിലും പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. കഴിഞ്ഞ ആഴ്ച ലക്ഷ്മി പറഞ്ഞ നുണ കാരണം ബ്ലസ്ലിയെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു.

ശേഷം മോഹൻലാൽ വന്ന് ​ഗ്യാസ് വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് വീഡിയോ പ്ലെ ചെയ്ത് കാണിച്ചപ്പോഴാണ് തെറ്റ് ബ്ലസ്ലിയുടെ ഭാ​​ഗത്തല്ലെന്നും ലക്ഷ്മിപ്രിയ നുണ പറഞ്ഞതാണെന്നും വീട്ടിലെ മറ്റുള്ളവർ മനസിലാക്കിയത്.

ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തുന്നു

ഈ സംഭവത്തിന് ശേഷം വീട്ടിലെ മറ്റുള്ളവരെല്ലാം ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. കൂടാതെ ഈ ആഴ്ചയിലെ പൊതുവായ പ്രവർത്തനങ്ങളിലും വീട്ടുജോലികളിലും വീക്കിലി ടാസ്ക്കിലും മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പേരിൽ ലക്ഷ്മിപ്രിയയെ സുഹൃത്തുക്കളടക്കം എല്ലാവരും ജയിൽ നോമിനേഷനിൽ ഉൾപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസമായി തീരെ വയ്യാതിരുന്ന ലക്ഷ്മി പ്രിയ ടോയ്ലെറ്റ് ക്ലീൻ ചെയ്യേണ്ടെന്ന് ഗ്രൂപ്പിലെ മറ്റ് ടീം അംഗമായിരുന്ന റോൺസണും ദിൽഷയും പറഞ്ഞിരുന്നു. എന്നാൽ അനാവശ്യമായി നിമിഷ അത് മീറ്റിങിനിടെ പ്രശ്‌നമാക്കി. ശേഷമാണ് ധന്യയും സുചിത്രയും അടക്കമുള്ളവർ ജയിൽ നേമിനേഷനിലേക്ക് ലക്ഷ്മിയുടെ പേര് നിർദേശിച്ചത്.

നിമിഷ തന്നെ കുറ്റപ്പെടുത്തിയ ശേഷം വലിയ സങ്കടത്തിലായിരുന്ന ലക്ഷ്മി ഭ​ക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. പട്ടിഷോയാണ് ലക്ഷ്മി നടത്തുന്നതെന്ന് നിമിഷ കുറ്റപ്പെടുത്തി.

ഭക്ഷണം കഴിക്കാതെ പ്രതികാരം

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ രാത്രി അത്താഴം കഴിക്കാനോ ലക്ഷ്മി തയ്യാറായില്ല. കട്ടൻ ചായ താൻ ഇട്ടുതരാമെന്ന് ദിൽഷ പറഞ്ഞിട്ടും ലക്ഷ്മി സമ്മതിച്ചില്ല. ആനമുട്ടയുണ്ടെന്ന് പറഞ്ഞാലും ഭക്ഷണം വേണ്ട എന്ന നിലപാടിൽ മാറ്റമില്ലെന്നും ലക്ഷ്മി പറഞ്ഞു.

'ഇഷ്ടമുള്ളവർ ഒറ്റപ്പെടുത്തുമ്പോഴാണ് സങ്കടം. അല്ലാത്തവർ എന്ത് പറഞ്ഞാലും തിരിച്ച് പറയാൻ പറ്റും. പക്ഷെ സാരമില്ല... ഇപ്പോൾ കുറച്ച് പ്രയാസം ഉണ്ടാവും പിന്നെ അവരെ അകറ്റി നിർത്താൻ ശീലിക്കും' എന്നൊക്കെയാണ് ഭക്ഷണം കഴിക്കാത്തതിന്റെ കാരണം തിരക്കി എത്തിയ ദിൽഷയോടും ബ്ലെസ്ലിയോടും ലക്ഷ്മി പറഞ്ഞത്.

നിമിഷയോട് വലിയ സ്നേഹമായിരുന്നു തനിക്കെന്നും എന്നാൽ നിമിഷ തന്നോട് അങ്ങനെയല്ല പെരുമാറുന്നതെന്നുമെല്ലാം സങ്കടം തിരക്കാനെത്തിയവരോട് വിവരിച്ചു.

Recommended Video

അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
സ​ഹായിക്കാൻ പോയി ആപ്പിലായി റോബിൻ

തന്റെ സങ്കടം മുഴുവൻ ഈ ആഴ്ച ലക്ഷ്മി പങ്കുവച്ചത് ബ്ലെസ്ലിയോടും ദിൽഷയോടും റോബിനോടുമായിരുന്നു. ലക്ഷ്മി ജയിലിൽ പോകാതിരിക്കാൻ മനപൂർവം തോറ്റുകൊടുത്ത് റോബിനാണ് ജയിലിലേക്ക് പോയത്. നന്നായി ​ഗെയിം കളിക്കാതെ ടാസ്ക് ഉഴപ്പി ലക്ഷ്മിപ്രിയയ്ക്കൊപ്പം ജയിലിൽ പോകാനായിരുന്നു റോബിൻ തീരുമാനിച്ചിരുന്നത്.

എന്നാൽ സംഭവം മനസിലാക്കിയ ബി​ഗ് ബോസ് റോബിനെ ഒറ്റയ്ക്ക് ട്രാപ്പിലാക്കി ജയിലിലേക്ക് അയച്ചു. ബ്ലസ്ലിയായിരുന്നു റോബിനും ലക്ഷ്മിപ്രിയയ്ക്കും ഒപ്പം ജയിൽ നോമിനേഷൻ ടാസ്കിൽ പങ്കെടുത്തത്.

ടാസ്ക് കഴിഞ്ഞതിന് പിന്നാലെ ലക്ഷ്മി പ്രിയയും ദിൽഷയും ചേർന്ന് റോബിനെ സമാധാനപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഉറങ്ങുന്നതിന് വേണ്ടിയാണ് താൻ ടാസ്ക് നല്ല രീതിയിൽ ചെയ്യാതിരുന്നതെന്നും റോബിൻ പറയുന്നുണ്ടായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X