For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിൽഷയെ കുറ്റപ്പെടുത്തുന്നവർ ക്വിറ്റ് ചെയ്തിട്ട് തിരിച്ച് വന്ന മണിക്കുട്ടനേയും ഡിംപലിനേയും വിമർശിക്കണം'; മിഷേൽ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞപ്പോൾ മുതൽ നിരവധി വിവാ​ദങ്ങളാണ് നടക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിവാ​ദം വിന്നറായ ദിൽഷ ആ ഒന്നാം സ്ഥാനം അർഹിക്കുന്നില്ല എന്നതായിരുന്നു.

  റോബിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ദിൽഷ ജയിക്കില്ലായിരുന്നുവെന്നും റോബിൻ വോട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരാധകർ ദിൽഷയ്ക്ക് വോട്ട് നൽകിയതെന്നും ഷോ കണ്ട പ്രേക്ഷകരിൽ ചിലരും സീസൺ ഫോറിലെ മത്സരാർഥികളിൽ ചിലരും പറഞ്ഞിരുന്നു. ഇപ്പോഴും അതെ ചൊല്ലി സോഷ്യൽമീ‍ഡിയയിൽ തർക്കം നടക്കുന്നുണ്ട്.

  'അമ്മായിയമ്മയും മരുമോനും കണ്ടുമുട്ടിയപ്പോൾ'; ആതിര മാധവിനേയും കു‍ഞ്ഞിനേയും സന്ദർശിച്ച് അമൃത!

  ചർച്ച മുറുകിയതോടെ ചില​ർ ദിൽഷയെ അനുകൂലിച്ചും മറ്റ് ചിലർ പ്രതികൂലിച്ചും രം​ഗത്തെത്തിയിരുന്നു. ഒന്നാം സ്ഥാനം ദിൽഷയ്ക്കും രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമായിരുന്നു.

  റോബിനായിരുന്നു ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർഥി. പക്ഷെ എഴുപത് ദിവസം പിന്നിട്ടപ്പോഴേക്കും സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു. റോബിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിൽഷ.

  'പെൺകുട്ടികൾക്ക് റോബിനിലെ 'കലിപ്പനെ'യാണ് ഇഷ്ടമെന്ന ധാരണ തെറ്റ്'; റോബിന്റെ ദേഷ്യത്തെ കുറിച്ച് നിമിഷ പറയുന്നു!

  വീടിനകത്ത് ഏറ്റവും കൂടുതൽ റോബിന് വേണ്ടി പോരാടിയിട്ടുള്ള വ്യക്തിയാണ് ദിൽഷ. വിജയിയായ ശേഷം കപ്പ് റോബിന് സമ്മാനിക്കുകയും ചെയ്തിരുന്നു ദിൽഷ. വിജയിയായപ്പോൾ ഒട്ടും സന്തോഷിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും താൻ ഈ വിജയം അർഹിക്കുന്നില്ലെന്ന് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും ദിൽഷ അടുത്തിടെ പറഞ്ഞിരുന്നു.

  ദിൽഷയെ വിമർശിക്കുന്നവരെല്ലാം ബ്ലെസ്ലിയോ റിയാസോ വിജയിയാകണമെന്നാണ് പറഞ്ഞിരുന്നത്. പ്രമുഖർ പോലും ദിൽഷയുടെ വിജയത്തെ വിമർ‌ശിച്ചിരുന്നു.

  അതേസമയം ദിൽഷയെ അനുകൂലിച്ച് സംസാരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സീസൺ മൂന്നിലെ മത്സരാർഥിയായിരുന്ന നടി മിഷേൽ ആൻ ഡാനിയൽ.

  ദിൽഷ വിജയം അർഹിക്കുന്നില്ലെന്ന് പറയുന്നവർ കഴിഞ്ഞ സീസണിൽ മത്സരാർഥികളായ മണിക്കുട്ടനേയും ഡിംപലിനേയും എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്നും ചോദിക്കുന്നു.

  'രണ്ട് മൂന്ന് ദിവസമായി കേൾക്കുന്ന ഒന്നാണ് ദിൽഷ വിജയി ആകേണ്ടിയിരുന്നില്ല, ദിൽഷയ്ക്ക് അർഹതയില്ല, റോബിൻ കാരണമാണ് ദിൽഷ വിന്നറായത് എന്നുള്ളതെല്ലാം. ആദ്യം തന്നെ പറയട്ടെ... ആ കുട്ടി ഹൗസിൽ നൂറ് ദിവസം തികച്ച മത്സരാർഥിയാണ്. രണ്ടാമത്തെ കാര്യം അത്രയേറെ ബുദ്ധിമുട്ടുള്ള ടിക്കറ്റ് ടു ഫിനാലെ ദിൽഷ ജയിച്ചു എന്നുള്ളതാണ്.'

  'മൂന്നാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ ആ കുട്ടി ഒരിക്കലും റോബിനോട് പറഞ്ഞിട്ടില്ല എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാനോ... ഫാൻസിനോട് പറഞ്ഞ് വോട്ട് മേടിച്ച് തരാനോ... വോട്ട് ദിൽഷയ്ക്ക് റോബിൻ സ്വന്തം ഇഷ്ടപ്രകാരം മേടിച്ച് കൊടുത്തതാണ്.'

  'അതിൽ ദിൽഷയ്ക്ക് പങ്കില്ല. മാത്രമല്ല റോബിനെ കൂടാതെ ഷോയിൽ നിന്നും പുറത്തായ മറ്റ് മത്സരാർഥികളെല്ലാം തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നുണ്ടായിരുന്നു.'

  'അവർ വോട്ട് ചോദിച്ച് വീഡിയോ ഇട്ടതിന് ഇല്ലാത്ത പ്രശ്നമാണ് റോബിൻ ദിൽഷയ്ക്ക് വേണ്ടി വോട്ട് ചോദിച്ചപ്പോൾ ഉണ്ടായത്. അതിൽ ന്യായമില്ല.'

  'അതുപോലെ തന്നെ കഴിഞ്ഞ സീസണിലെ രണ്ട് മത്സരാർഥികളായിരുന്നു മണിക്കുട്ടനും ഡിംപൽ ഭാലും. അതിൽ മണിക്കുട്ടൻ ഒരിക്കൽ‌ ഷോ ക്വിറ്റ് ചെയ്ത് പോയി തിരികെ വന്ന മത്സരാർഥിയാണ്.'

  'ഡിംപൽ ഒരിക്കൽ പുറത്ത് പോയി വീണ്ടും വന്ന് മത്സരിച്ചു. എന്നിട്ട് അവർ രണ്ടുപേരുമാണ് ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെത്തിയത്. അതിൽ അനീതി നിങ്ങൾക്ക് തോന്നിയില്ലേ?. ക്വിറ്റ് ചെയ്ത് പോയ ആളാണ് തിരികെ വന്ന് ഫസ്റ്റ് നേടിയത്... അന്ന് ആരും ഡിസർവിങ്ങല്ലെന്ന് പറഞ്ഞ് ബഹളം വെക്കുന്നത് കണ്ടില്ലല്ലോ?.'

  'പിന്നെ എന്തിന് നൂറ് ദിവസം വീട്ടിൽ തികച്ച ഡിസർവിങ് ആയിട്ടുള്ള മത്സരാർഥിയെ കുറ്റപ്പെടുത്തുന്നു?. ഇതിന് അസൂയ എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല' എന്നാണ് മിഷേൽ സോഷൽമീ‍ഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: actress Michelle Daniel supproting dilsha victory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X