For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹം കഴിഞ്ഞ് പ്രണയം തോന്നുന്നത് തെറ്റല്ല, അമ്മയെ ഓർത്ത് കരയരുതെന്ന് പറഞ്ഞിരുന്നു'; വിനയിയെ കുറിച്ച് പാർവതി!

  |

  രണ്ട് പുതിയ വൈൽഡ് കാർഡുകൾ വീട്ടിലേക്ക് വന്നതോടെ ബി​ഗ് ബോസ് വീട് മൊത്തത്തിൽ ഇളകിയിരിക്കുകയാണ്. ഇതുവരെ ഉണ്ടാകാത്ത സംഘർഷങ്ങളും തെറിവിളികളും മുട്ടിന് മുട്ടിന് വഴക്കുമാണ് ഇപ്പോൾ ബി​ഗ് ബോസ് വീട്ടിലുണ്ടാകുന്നത്.

  പുതിയതായി വന്ന വൈൽഡ് കാർഡിൽ ഒരാൾ നടി പാർവതി നമ്പ്യാരുടെ സഹോദരൻ വിനയ് മാധവാണ്. ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളിൽ വിനയ്ക്കും നല്ല ജനപിന്തുണയുണ്ട്.

  സ്വാഭാവികമായ സംസാര രീതിയും പാട്ടും എല്ലാവരോടും തുറന്ന് പ്രതികരിക്കാനും വിനയ് കാണിക്കുന്ന ചങ്കൂറ്റമാണ് ചുരുങ്ങിയ ദിവസത്തിൽ ബി​ഗ് ബോസ് പ്രേക്ഷകരുടെ മനസിൽ‌ ഇടം നേടാൻ‌ വിനയിയെ സഹായിച്ചത്.

  Also Read: 'അത് സീബ്ര ക്രോസിങ് ചിഹ്നമല്ല'; സൗബിൻ ഷാഹിറിന്റെ ടാറ്റുവിന് പിന്നിലെ രഹസ്യം ഇതാണ്!

  ആദ്യ ദിവസം മുതൽ വിനയ് ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ഫാൻ ബേസ് വിനയ്ക്ക് നിഷ്പ്രയാസം ഉണ്ടാക്കാൻ സാധിക്കുമായിരുന്നുവെന്ന് പ്രേക്ഷകരിൽ നിരവധിപേർ സോഷ്യൽമീഡിയയിൽ‌ കുറിച്ചിരുന്നു.

  സീക്രട്ട് റൂമിൽ രണ്ട് ദിവസത്തോളം താമസിപ്പിച്ച ശേഷമാണ് വിനയിയും റിയാസ് സലീമും വീട്ടിലേക്ക് പ്രവേശിച്ചത്. ഷോ പകുതിയായപ്പോഴാണ് വീട്ടിലേക്ക് കളിക്കാനായി വന്നത് എന്നതിൽ സങ്കടമുണ്ടെന്നും കഴിവിന്റെ പരമാവധി ഉപയോ​ഗിച്ച് ആളുകളെ എന്റർടെയ്ൻ ചെയ്യിച്ച് വോട്ട് സമ്പാദിച്ച് കപ്പ് ഉയർത്തണമെന്നാണ് ആ​ഗ്രഹമെന്നും വിനയ് പറഞ്ഞിരുന്നു.

  ഇത്രയും നാൾ ബ്ലസ്ലിയായിരുന്നു വീട്ടിലുള്ളവരുടെ പാട്ടുപെട്ടി.

  Also Read: 'ലക്ഷകണക്കിന് ആരാധകരുണ്ട്, റോബിനെ കണ്ടതും പരിചയപ്പെട്ടതും അവിടെ വെച്ചാണ്'; ഡയാന ഹമീദ്

  വിനയ് കൂടി വന്നതോടെ ഇരുവരും ചേർന്നാണ് വൈകുന്നേരങ്ങളിൽ ​ഗാനസദ്യ പ്രേക്ഷകർക്കും വീട്ടിലെ മറ്റ് മത്സരാർഥികൾക്കും വിളമ്പുന്നത്. സഹോദരൻ ബി​ഗ് ബോസിലേക്ക് മത്സരാർഥിയായി പോയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി പാർവതി ഇപ്പോൾ.

  ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പാർവതി സഹോദരൻ വിനയിയെ കുറിച്ച് മനസ് തുറന്നത്. 'ഞാനും വിനയിയും ഒരുമിച്ചാണ് മമ്മൂട്ടി ദി ബെസ്റ്റ് ആക്ടറിൽ പങ്കെടുത്തത്. അതിൽ അവൻ മൂന്നാം സ്ഥാനവും ഞാൻ നാലാം സ്ഥാനവുമാണ് നേടിയത്. അവൻ എന്നെക്കാൾ നല്ല അഭിനേതാവാണ്.'

  'പക്ഷെ അവസരം അവന് കിട്ടിയില്ല എന്നതാണ് ചുരുക്കം. അവൻ പോകുന്നതിന് തൊട്ടുമുമ്പാണ് ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. ഉറപ്പില്ലാത്ത കാര്യമായതിനാലാണ് ആ കോൾ വന്നപ്പോൾ അവൻ പറയാതിരുന്നത്.'

  'സെലക്ടായിയെന്ന് പറഞ്ഞപ്പോഴെ ഞാൻ‌ അവനോട് പറഞ്ഞിരുന്നു. ബി​ഗ് ബോസാണ് ഒന്നുകൂടി ആലോചിക്കൂവെന്ന്. പക്ഷെ അവന് നല്ല താൽപര്യമുണ്ടായിരുന്നു പോകാൻ.'

  'ഞങ്ങൾ കൊച്ചുവെന്നാണ് വിനയിയെ വിളിക്കുന്നത്. അവൻ ദേഷ്യപ്പെടുമെങ്കിലും മനസിൽ കൊണ്ട് നടക്കില്ല. വൈരാ​ഗ്യം സൂക്ഷിക്കുന്ന വ്യക്തിയല്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുനടക്കാനാണ് അവനിഷ്ടം.'

  'നിമിഷയോട് അവൻ ക്രഷുണ്ടെന്ന് വെളിപ്പെടുത്തിയപ്പോൾ അവൻ നല്ല ഭർത്താവല്ല... എന്നൊക്കെ ഞാൻ വിമർശനങ്ങൾ കണ്ടിരുന്നു.'

  'വിവാഹം കഴിയുന്നതോടെ പ്രണയം അവസാനിക്കുന്നില്ലല്ലോ... ആർക്കും എപ്പോൾ വേണമെങ്കിലും ആരോടും പ്രണയം തോന്നാം. അവൻ എല്ലാത്തിനും ലിമിറ്റ് വെച്ചിട്ടുള്ള വ്യക്തിയാണ്.'

  'വിനയ് അമ്മയുടെ വല്ലാത്ത അടുപ്പമുള്ള ആളാണ്. പോകുമ്പോഴെ പറഞ്ഞാണ് വിട്ടത്. അമ്മയെ കുറിച്ച് ഓർത്ത് അവിടെ പോയി കരയരുതെന്ന്.'

  'പ​ക്ഷെ അവന് മനസിൽ എല്ലാം പിടിച്ച് നിർത്തി സംസാരിക്കാൻ അറിയില്ല. കപ്പുയർത്തണം വിനയ് എന്നാണ് ആ​​ഗ്രഹം. വിനയ് മത്സരിക്കാൻ പോയ ശേഷമാണ് ബി​ഗ് ബോസ് കണ്ട് തുടങ്ങിയത്.'

  'ആദ്യത്തെ സീസണും കണ്ടിരുന്നു. മറ്റ് സീസണുകളൊന്നും കണ്ടിട്ടില്ല. എനിക്കൊരു ഫേവറേറ്റ് മത്സരാർഥിയില്ല. എല്ലാവരർക്കും ദേഷ്യവും സങ്കടവും സന്തോഷവും ആ വീടിനുള്ളിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്.'

  'പക്ഷെ തെറികൾ പറയുന്നതിനോട് എനിക്കും യോജിപ്പില്ല' പാർവതി നമ്പ്യാർ വിശദീകരിച്ചു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: actress Parvathy Nambiar open up about brother vinay madhav character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X