For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനും ലക്ഷ്മിപ്രിയയും തമ്മിൽ ചില സാമ്യതകളുണ്ട്, എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലാണ്'; പൊന്നമ്മ ബാബു!

  |

  രസകരമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് പൊന്നമ്മ ബാബു. വർഷങ്ങളായി പൊന്നമ്മ ബാബു സിനിമാ രംഗത്ത് സജീവമാണ്. നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമയിലേക്ക് എത്തിയത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  നിസാർ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയിൽ തുടക്കം കുറിച്ചത്. ദൈവം അനുഗ്രഹിച്ച് തനിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും പൊന്നമ്മ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  ബി​​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തിലേക്ക് എത്തുമ്പോൾ ലക്ഷ്മിപ്രിയ തനിക്ക് പ്രിയപ്പെട്ട മത്സരാർഥിയാണെന്ന് പറയുകയാണ് പൊന്നമ്മ ബാബു.

  Also Read: 'ഏറ്റവും കൂളസ്റ്റ് കണ്ടസ്റ്റന്റ്, പ്രതീക്ഷയുള്ള മത്സരാർഥി, ധന്യ ഫൈനൽ ഫൈവിലുണ്ടാകും'; ധന്യയെ കുറിച്ച് അശ്വതി!

  താനും ലക്ഷ്മിപ്രിയയും തമ്മിൽ ചില സാമ്യതകളുണ്ടെന്നും പൊന്നമ്മ ബാബു സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. 'നമ്മുടെയെല്ലാവരുടേയും ലക്ഷ്മിപ്രിയ ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്.'

  'ലക്ഷ്മിപ്രിയയെ എനിക്ക് വർഷങ്ങളായി പരിചയമുണ്ട്. നല്ലൊരു കലാകാരിയാണ്. കൂടാതെ ബി​ഗ് ബോസ് പോലുള്ള ഒരു ഷോയിൽ വന്ന് മത്സരിച്ച് ഇത്രയും നാൾ പിടിച്ച് നിന്ന് ഫൈനൽ വരെ എത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ വിഷമകരമായ ഒന്നാണ്. ഒരുപാട് ടാസ്ക്കുകളും പ്രതിസന്ധികളുമെല്ലാം ലക്ഷ്മിപ്രിയ കടന്നു.'

  Also Read: 'ആദ്യമായി നായികയെ കിട്ടിയപ്പോൾ ചമ്മലായി, സൗന്ദര്യം ശ്രദ്ധിക്കണമെന്ന് അമ്മ പറയും'; സാന്ത്വനം താരം അച്ചു സുഗന്ധ്

  'വളരെ കഷ്ടപ്പെട്ടാണ് ഫിനാലെ വരെ എത്തിനിൽക്കുന്നത്. ലക്ഷ്മിപ്രിയയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ലക്ഷ്മി എല്ലാം തുറന്ന് സംസാരിക്കുന്ന സ്വഭാവക്കാരിയാണ് എന്നതാണ്.'

  'ജീവിതത്തിൽ ഞാനും ലക്ഷ്മിപ്രിയയെപ്പോലെ എല്ലാം വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. ലക്ഷ്മിയുടെ ആ സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്. ദേഷ്യമായാലും സ്നേഹമായാലും കരച്ചിലായാലും ലക്ഷ്മിപ്രിയ തുറന്ന് കാണിക്കും.'

  'ലക്ഷ്മി പുറത്ത് എന്താണോ അത് തന്നെയാണ് ഹൗസിനുള്ളിലും ഞാൻ കണ്ടത്. മറ്റൊരു ലക്ഷ്മിയായി അഭിനയിക്കാനും ലക്ഷ്മി ശ്രമിച്ചിട്ടില്ല. ലക്ഷ്മിപ്രിയ ഫൈനലിൽ എത്തിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.'

  'ലക്ഷ്മിപ്രിയ ജയിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. അതുകൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് എല്ലാവിധ ആശംസകളും പ്രാർഥനകളും നേരുന്നു' എന്നാണ് പൊന്നമ്മ ബാബു പറഞ്ഞത്.

  തുടക്കത്തിൽ ലക്ഷ്മിപ്രിയയ്ക്ക് വളരെ അധികം ജനപിന്തുണ കുറവായിരുന്നു. കുലസ്ത്രീ ചമഞ്ഞ് എല്ലാവരുടേയും പ്രശ്നങ്ങളിൽ ലക്ഷ്മിപ്രിയ ഇടപെടുന്നുവെന്നാണ് പലരും കുറ്റപ്പെടുത്തിയത്.

  പക്ഷെ 37ആം വയസിൽ എത്തിയിട്ടും മറ്റുള്ള മത്സരാർഥികൾക്കൊപ്പം നിന്ന് ഫിസിക്കൽ ടാസ്ക്ക് അടക്കം ​ഗംഭീരമാക്കാൻ ലക്ഷ്മിപ്രിയയ്ക്ക് സാധിച്ചിരുന്നു. വന്ന ദിവസം മുതൽ അഭിപ്രായങ്ങൾ‌ തുറന്ന് പറയാനും ലക്ഷ്മിപ്രിയ മടി കാണിച്ചിരുന്നില്ല.

  പലരും ഇമേജ് ഭയന്ന് മുഖംമൂടി ഇട്ട് നല്ലപിള്ള ചമഞ്ഞ് വീട്ടിൽ‌ നിന്നപ്പോഴും ലക്ഷ്മിപ്രിയ താനൊരു നടിയാണ് എന്നതിനെയൊന്നും വലിയ കാര്യമാക്കാതെ എല്ലാവരോടും പറയേണ്ടത് പറഞ്ഞു.

  ഒന്നാം ദിവസം മുതൽ ലക്ഷ്മിപ്രിയ നടത്തിയ കഷ്ടപ്പാടിന്റെ ഫലമായാണ് ഇപ്പോൾ ഫിനാലെയിൽ എത്തിനിൽ‌ക്കുന്നത്. താൻ വീട്ടിൽ പലപ്പോഴായി ചവിട്ടി അരക്കപ്പെട്ട വ്യക്തിയാണെന്നും അതിനാൽ തന്നെ നന്നായി മത്സരിച്ച് ഫിനാലെയിൽ എത്തുക എന്നത് തന്റെ ലക്ഷ്യമാണെന്നും ലക്ഷ്മിപ്രിയ പറയാറുണ്ടായിരുന്നു. 'സ്‍നേഹം എന്ന് പറയുന്ന കാര്യം ചിലരൊക്കെ കൂടുതലായി പ്രകടിപ്പിക്കും.'

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  'ചിലർക്ക് പ്രകടിപ്പിച്ചാൽ അത് സൗഹൃദങ്ങളെ ബാധിക്കുമോയെന്ന് ഭയം തോന്നും. പക്ഷേ എങ്കിലും ഞാൻ വിശ്വസിക്കുന്നു സ്‍നേഹം എന്ന മാജിക് കൊണ്ടാണ് ഞാൻ നിങ്ങൾ ഓരോരുത്തരുടെയും പ്രേക്ഷക ലക്ഷങ്ങളുടെയും ഹൃദയം കീഴടക്കിയത് എന്ന് ഞാൻ വിചാരിക്കുന്നു.'

  'ലക്ഷ്‍മി പ്രിയയെന്ന് പറയുന്ന അഭിനേത്രിയെ ഒരു നിമിഷം പോലും നിങ്ങൾ ഇവിടെ കണ്ടിട്ടുണ്ടാവില്ല. എന്റെ സ്‍നേഹം സത്യമാണോയെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം... ചിലപ്പോൾ.'

  'എന്റെ ചിരിയും കരച്ചിലുമൊക്കെ നാടകമാണോയെന്ന് വിചാരിച്ചിട്ടുണ്ടാകും' എന്നാണ് ഇതുവരെയുള്ള ബി​ഗ് ബോസ് യാത്രയെ കുറിച്ച് ചോദിച്ചപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: actress Ponnamma Babu says Lakshmi Priya's personality was very genuine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X