എനിക്കൊരു ആഗ്രഹമുണ്ട്, അത് സാധിച്ചാല്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കാം; വിവാഹത്തെക്കുറിച്ച് സുചിത്ര

ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ നിന്നും ഏറ്റവുമൊടുവില്‍ എവിക്ട് ആയ മത്സരാര്‍ത്ഥിയാണ് സുചിത്ര നായര്‍. ആദ്യമായി നോമിനേഷനിലെത്തി പ്രേക്ഷക പ്രതികരണം അറിയാന്‍ ആഗ്രഹിച്ച സുചിത്ര ആ ആഴ്ചയില്‍ തന്നെ പുറത്താക്കപ്പെടുകയും ചെയ്തു. സ്വയം നോമിനേറ്റ് ചെയ്തായിരുന്നു സുചിത്ര എവിക്ഷന്‍ പ്രക്രിയയെ നേരിട്ടത്.

ബിഗ് ബോസില്‍നിന്നും ഏറെ വികാരനിര്‍ഭരമായ യാത്രയയപ്പായിരുന്നു സുചിത്രയ്ക്ക് ലഭിച്ചത്. ഉറ്റസുഹൃത്തുക്കളായ അഖിലും സൂരജും സുചിത്രയുടെ എലിമിനേഷന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ജയിച്ചുകേറിയ സുചിത്ര ആ ആഴ്ചയില്‍ തന്നെ എവിക്ട് ആയത് പ്രേക്ഷകരിലും അമ്പരപ്പുണ്ടാക്കിയിരുന്നു.

suchithra

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സുചിത്ര അഭിമുഖങ്ങള്‍ക്കോ മറ്റ് പൊതുപരിപാടികളിലോ ഇതുവരെ പങ്കെടുത്തിട്ടില്ല. അതിനിടെ നടിയുടെ ചില പഴയകാല ഇന്റര്‍വ്യൂകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. തന്റെ വിവാഹത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും സംസാരിക്കുന്ന സുചിത്രയാണ് ഇതിലുള്ളത്.

തന്റെ വിവാഹസങ്കല്പങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് സുചിത്ര. എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും ആ ചോദ്യം ഇപ്പോള്‍ ശീലമായി എന്നുമാണ് നടി പറയുന്നത്.

വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യമെന്ന്. അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ല.

suchithra

വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം. കാണുന്ന ഏതൊരാളില്‍ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാന്‍ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളായിരിക്കണം എന്നാണ് സുചിത്ര സൂചിപ്പിച്ചത്.

63 ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ശേഷമാണ് സുചിത്ര പുറത്തേക്ക് വന്നത്. അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്. വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുചിത്ര നായര്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കൂടാതെ ഏഷ്യാനെറ്റിലെ തന്നെ നിരവധി പരിപാടികളില്‍ അവതാരികയായും സുചിത്ര എത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X