'അസൂയയും അഹങ്കാരവും ഹോൾ സെയിലായി വിൽക്കുന്ന ഷോപ്പ്'; കൂട്ട ആക്രമണം നേരിട്ട ലക്ഷ്മിപ്രിയ ജയിച്ച് കാണിച്ചു!
പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ മൂന്ന് പോയിന്റുമായി ലക്ഷ്മിപ്രിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. എല്ലവരും വളഞ്ഞിട്ട് ആക്രമിച്ചത് ലക്ഷ്മിപ്രിയയെ ആയിരുന്നു.
ബിഗ് ബോസ് വീട്ടിലെ ടാസ്‌ക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വീക്കിലി ടാസ്‌ക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരാർഥികൾക്കുള്ള ലക്ഷ്വറി ബജറ്റും ക്യാപ്റ്റനേയും തെരഞ്ഞെടുക്കുന്നത്.
അതുകൊണ്ടുതന്നെ വലിയ പ്രാധാന്യത്തിലാണ് മത്സരാർഥികൾ വീക്കിലി ടാസ്‌ക്കിനെ കാണുന്നത്. ഈ ആഴ്ച്ചയിലെ വീക്കിലി ടാസ്‌ക്ക് ഹലോ മൈ ഡിയർ റോങ് നമ്പർ എന്നതായിരുന്നു.
കോൾസെന്റർ ജീവനക്കാരായും ഉപഭോക്താക്കളായും മത്സരാർത്ഥികൾ തന്നെ എത്തുകയും വീട്ടിലുള്ള എന്ത് വിഷയത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്യുന്നതായിരുന്നു ടാസക്ക്. ഗംഭീര പ്രകടനമാണ് ഒമ്പത് മത്സരാർഥികളും കാഴ്ചവെച്ചത്.
ചെയ്യാവുന്നതിന്റേയും പറയാവുന്നതിന്റേയും അതിര് കടന്ന് വരെ മത്സരാർഥികൾ പരസ്പരം പ്രകോപിപ്പിക്കാൻ വേണ്ടി സംസാരിച്ചു. കരച്ചിലും ദേഷ്യവും പെട്ടന്ന് മിന്നിമറയുന്ന മുഖമാണ് ലക്ഷ്മിപ്രിയയുടേത്.
അതിനാൽ തന്നെ എല്ലാവരും പ്രവോക്ക് ചെയ്യേണ്ട സമയം വന്നപ്പോൾ തെരഞ്ഞെടുത്തതും ലക്ഷ്മിപ്രിയയെ ആയിരുന്നു. പക്ഷെ ടാസ്ക്ക് മനസിലാക്കി കളിച്ച് ലക്ഷ്മിപ്രിയ പിടിച്ച് നിന്നു.

റിയാസ്, അഖിൽ, വിനയ് എന്നിവരാണ് ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. പക്ഷെ മൂന്ന് കോളുകൾക്കും സമച്ചിത്തതയോടെ മറുപടി നൽകി ലക്ഷ്മിപ്രിയ ഗെയിം നന്നായി കളിച്ചു.
കുലസ്ത്രീ ചമഞ്ഞ് നടന്ന് എല്ലാവരുടേയും പ്രീതി പറ്റി ഫൈനലിൽ എത്താനാണ് ലക്ഷ്മിപ്രിയ ശ്രമിക്കുന്നത് എന്നാണ് റിയാസ് പറഞ്ഞത്. കൂടാതെ താരത്തിന്റെ ഭർത്താവിന്റെ പേരടക്കം ടാസ്ക്കിലേക്ക് വലിച്ചിഴച്ചാണ് റിയാസ് ലക്ഷ്മിപ്രിയയെ പ്രവോക്ക് ചെയ്തത്.
റിയാസ് പല കടുത്ത പദങ്ങളും ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ഘട്ടത്തിൽ റിയാസിനെ ലക്ഷ്മിപ്രിയ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു.
അതിനുള്ള പകരം വീട്ടൽ എന്നപോലെയാണ് രണ്ടാം ഘട്ടത്തിൽ ഉപഭോക്താവായി നിന്ന് റിയാസ് ലക്ഷ്മിപ്രിയയോട് തർക്കിച്ചത്.

റിയാസിന് ശേഷം അഖിലാണ് ടാസ്ക്കിൽ പങ്കെടുക്കാനെത്തിയത്. അഖിലും ലക്ഷ്മിപ്രിയയെ പ്രവോക്ക് ചെയ്യാൻ പരമാവധി ശ്രമിച്ചു. പക്ഷെ എല്ലാം ചിരിയോടെ ലക്ഷ്മിപ്രിയ കേട്ടുനിന്നു. പിന്നീടെത്തിയ വിനയ് വളരെ ടോക്സിക്കായ രീതിയിൽ സംസാരിച്ചാണ് ലക്ഷ്മിപ്രിയയെ പ്രകോപിച്ചത്.
പക്ഷെ ഇനി മൂന്ന് പോയിന്റുകളോടെ മാത്രമെ മടങ്ങുവെന്ന് ഉറപ്പിച്ചിരുന്നതിനാൽ ലക്ഷ്മിപ്രിയയെ തളർത്താൻ വിനയിക്കും ആയില്ല. ഉളുപ്പില്ലാത്ത സ്ത്രീയാണ് ലക്ഷ്മിപ്രിയയെന്നും പലപ്പോഴും അസൂയയും അഹങ്കാരവും പരദൂഷണവും വിൽക്കുന്ന കടയായി ലക്ഷ്മപ്രിയ മാറിയെന്നുമെല്ലാം വിനയ് പറയുന്നുണ്ടായിരുന്നു.
ടാസ്ക്കിലെ രണ്ട് ഘട്ടത്തിലുമായി മൂന്ന് പോയിന്റുകൾ ലഭിച്ചതിനാൽ മത്സരാർഥികളിൽ ഒന്നാം സ്ഥാനത്ത് ലക്ഷ്മിപ്രിയയാണ്. ബിഗ് ബോസ് വാഗ്ദാനം ചെയ്ത നോമിനേഷൻ ഫ്രീ കാർഡ് അതിനാൽ തന്നെ ലക്ഷ്മിപ്രിയയ്ക്ക് ലഭിച്ചേക്കും.

പക്ഷെ ടാസ്ക്ക് പൂർത്തിയായിട്ടില്ല. ഒരു ദിവസം കൂടി ഉണ്ടാകുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. അതിൽ എന്ത് ട്വിസ്റ്റാണ് ബിഗ് ബോസ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ട് തന്നെ അറിയണം.
തുടക്കത്തിൽ വീക്ക് കണ്ടസ്റ്റന്റായി പലരും വിലയിരുത്തിയത് ലക്ഷ്മിപ്രിയയെ ആയിരുന്നു. പക്ഷെ ഇപ്പോൾ എല്ലാവർക്കൊപ്പവും കളിച്ച് ഫൈനൽ ഫൈവിൽ എത്താൻ പറ്റുന്ന തരത്തിലാണ് ലക്ഷ്മിപ്രിയ മുന്നേറുന്നത്.
മൂന്ന് ആഴ്ച കഴിയുമ്പോൾ പുറത്ത് പോയേക്കുമെന്ന് പലരും കരുതിയിരുന്ന ലക്ഷ്മി പ്രിയ ഇപ്പോൾ വീട്ടിൽ എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
ജനപിന്തുണയുടെ കാര്യത്തിലും ലക്ഷ്മിപ്രിയ മുന്നോട്ട് പോയിട്ടുണ്ട്. ഇപ്രാവശ്യത്തെ എവിക്ഷൻ പട്ടികയിലും ലക്ഷ്മിപ്രിയ ഉൾപ്പെട്ടിട്ടുണ്ട്. വിനയിയോ റോൺസണോ പുറത്ത് പോകാനാണ് സാധ്യത കൂടുതൽ.


Click it and Unblock the Notifications