'എന്നോട് അഞ്ച് മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല'; പരാതിയുമായി റോബിൻ, ദിൽഷയുടെ മറുപടി ഇങ്ങനെ!

മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിൽ ഏറ്റവും പ്രചാരമുള്ള ഷോയാണ് ബി​ഗ് ബോസ് മലയാളം. അതിന്റെ നാലാമത്തെ സീസണിനും കഴിഞ്ഞ ദിവസം തിരശ്ശീല വീണു. വിജയിയായത് നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ദിൽഷ പ്രസന്നനായിരുന്നു.

Recommended Video

Dilsha Bigg Boss Interview | കല്യാണത്തെക്കുറിച്ച് ദിലു, റോബിൻ ഫാൻസിനെ കണ്ട് ഞെട്ടി

ഒന്നാം സ്ഥാനം ദിൽഷയ്ക്കും രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമാണ് ലഭിച്ചത്. മത്സരം അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ എല്ലാവരും വളരെ ആകാംഷയോടെയാണ് വിജയിയെ അറിയാൻ കാത്തിരുന്നത്.

മൂവരും തമ്മിൽ അത്രത്തോളം കടുത്ത മത്സരമായിരുന്നു നടന്നത്. വിജയിയായും റണ്ണറപ്പേഴ്സായും പുറത്തെത്തിയ മത്സരാർഥികൾക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ഒരു പക്ഷെ ഇതുവരെയുള്ള ബി​ഗ് ബോസ് സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷകർ സ്വീകരിച്ചതുമായ ഒരു സീസൺ ഇപ്പോൾ അവസാനിച്ച നാലാമത്തെ സീസൺ തന്നെയായിരിക്കും. മൂന്ന് വൈൽഡ് കാർഡുകൾ ഉൾപ്പടെ ഇരുപത് പേരാണ് നാലാം സീസണിൽ മത്സരിക്കാനെത്തിയത്.

സീസൺ ഫോറിലെ കോമ്പോ

ഒരോ സീസൺ അവസാനിക്കുമ്പോഴും മത്സരാർഥികൾക്ക് പ്രിയപ്പെട്ട ചില മത്സരാർഥികളുണ്ടാകും. അക്കൂട്ടത്തിൽ‌ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച കോമ്പോയായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ളത്.

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ​ഗ്രാന്റ് ഫിനാലെയിൽ വെച്ച് വിജയിയായ ശേഷം നന്ദി പ്രസം​ഗം ന‍ടത്തിയപ്പോഴും ദിൽഷ ഏറ്റവും കൂടുതൽ ആവർത്തിച്ച് പറഞ്ഞതും റോബിനെ കുറിച്ചായിരുന്നു. 'എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി.'

ദിൽ‌റോബ് വിശേഷങ്ങൾ

'എന്ത് പറയണം എന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടിൽ 100 ദിവസം നിൽക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എനിക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നിൽക്കുമെന്ന്.'

'ഒരുപാട് സ്‍ട്രാറ്റർജിയുള്ള ആൾക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാമെന്ന്.'

'എന്റെ ആഗ്രഹങ്ങൾ പിന്തുണച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‍ ഡോ.റോബിൻ രാധാകൃഷ്‍ണൻ.'

റോബിന്റെ പരാതി

'ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോ എന്ന് പറയുന്നത് ഡോ.റോബിൻ ആണെന്നാണ്' എന്നാണ് ദിൽഷ പറഞ്ഞത്. ഇപ്പോഴും ഇരുവരും തങ്ങളുടെ സൗഹൃദം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

ആ സൗഹൃദം വിവാഹത്തിലെത്തുമോ എന്നത് ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണെന്നും എടുത്ത് ചാടി തീരുമാനം പറയില്ലെന്നുമാണ് ദിൽഷ പറഞ്ഞത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ദിൽഷയ്ക്കൊപ്പം റോബിനും വീഡിയോ കോളിലൂടെ ഭാ​ഗമായിരുന്നു.

ആ അഭിമുഖത്തിനിടെ ദിൽഷയെ കുറിച്ച് റോബിൻ പറഞ്ഞ പരാതിയാണ് ഇപ്പോൾ വൈറലാകുന്നത്. താൻ വിളിക്കുമ്പോൾ ദിൽഷയ്ക്ക് സംസാരിക്കാൻ സമയമില്ലെന്നാണ് റോബിൻ പറയുന്നത്.

ദിൽഷയുടെ മറുപടി

'ദിൽഷ എന്നോട് അഞ്ച് മിനിറ്റ് പോലും സംസാരിക്കാറില്ല. ഫോണെടുത്ത് അ‍ഞ്ച് സെക്കന്റ് കഴിയുമ്പോൾ പറയും ഞാൻ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാമെന്ന്.'

'പിന്നെ ആ ദിവസം വിളക്കത്തേയില്ല' എന്നാണ് റോബിൻ പരാതിപ്പെട്ടത്. ഉടൻ തന്നെ അതിനുള്ള മറുപടി ദിൽഷ നൽകി. 'നൂറ് ദിവസം താങ്കൾക്കൊപ്പം തന്നെയായിരുന്നില്ലേ? ഇപ്പോഴല്ലെ ആ ഹൗസിൽ‌ നിന്നും പുറത്തിറങ്ങാൻ പറ്റിയത്.'

'ഇനി കുറച്ച് ദിവസം പുറത്തുള്ള ആളുകളുമായി സംസാരിച്ച് സമയം ചിലവഴിക്കാമെന്ന് കരുതിയതുകൊണ്ടാണ് വിളിക്കാത്തത്' എന്നാണ്. സൗഹൃദത്തോടെയുള്ള ഇരുവരുടേയും സംസാരം ഇപ്പോൾ വൈറലാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X