Don't Miss!
- News
ദിലീപിന് കുരുക്ക് മുറക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
'ഞങ്ങളെ പൊട്ടന്മാരക്കണ്ട, ഇതൊക്കെ സ്ക്രിപ്റ്റഡല്ലേ?'; നിമിഷ-റോബിൻ-ജാസ്മിൻ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. ഫൈനലിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന പലരും നേരത്തെ കളം വിട്ടുപോയി. പ്രേക്ഷകരുടെ ചിന്തയിൽ പോലും ഇല്ലാത്തവരാണ് ഇപ്പോൾ നന്നായി കളിച്ച് മുന്നേറുന്നത്.
വീട്ടിലിപ്പോൾ ഏഴ് പേരാണ് നാലാം സീസണിന്റെ ട്രോഫിക്ക് വേണ്ടി മത്സരിക്കുന്നത്. അതേസമയം ഇപ്പോൾ ഫൈനൽ കളിക്കാൻ വീട്ടിലുണ്ടാകുമെന്ന് പ്രതീക്ഷിച്ച രണ്ടുപേരായിരുന്നു റോബിൻ രാധാകൃഷ്ണനും ജാസ്മിനും.
ഇരുവരും പക്ഷെ പത്താം ആഴ്ചയിൽ ഹൗസ് വിട്ട് പുറത്തേക്ക് പോയി. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിലാണ് റോബിൻ പുറത്താക്കപ്പെട്ടത്.
Also Read: 'നിന്റെ പല്ല് അടിച്ച് താഴെ ഇടു'മെന്ന് റിയാസിനോട് ധന്യ തമാശയ്ക്ക് പറഞ്ഞതോ? അവസാനം കളി കാര്യമായി!
പുറത്താക്കപ്പെട്ട റോബിൻ തിരിച്ചുവരുമെന്നും അത് തനിക്ക് വലിയ മാനക്കേടുണ്ടാകുമെന്നും കരുതിയാണ് ജാസ്മിൻ സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയത്. ഇരുവരും വീട്ടിലെ വലിയ ശത്രുക്കളായിരുന്നു. നേരിൽ കണ്ടാൽ വഴക്കും വാക്ക് തർക്കവും മാത്രമായിരുന്നു. രണ്ടുപേരും പരസംപരം ടാർഗെറ്റ് ചെയ്താണ് കളിച്ചിരുന്നത്.
ഇരുവർക്കും തമ്മിൽ തമ്മിൽ ഉണ്ടായിരുന്ന വഴക്ക് മൂർച്ഛിച്ചപ്പോഴാണ് റിയാസിനെതിരെ റോബിന്റെ ഭാഗത്ത് നിന്നും കൈയ്യേറ്റ ശ്രമമുണ്ടായത്. കുറച്ചൊക്കെ വിട്ടുവീഴ്ചയോടെയും ക്ഷമിച്ചും കളിച്ചിരുന്നെങ്കിൽ റോബിനും ജാസ്മിനും ഇപ്പോഴും ഫിനാലെ കളിക്കാൻ വീട്ടിൽ കാണുമായിരുന്നു.

ഇരുവരും വീട്ടിൽ വെച്ച് വലിയ വഴക്കുകൾ ഉണ്ടാക്കിയവരായതിനാൽ ഇനി പരസ്പരം രണ്ടുപേരും മിണ്ടാനും കൂട്ടുകൂടാനും സാധ്യതയില്ലെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ കരുതിയിരുന്നത്.
എന്നാൽ ആ ചിന്തകളെല്ലാം കാറ്റിൽ പറത്തി ഹൗസിൽ നിന്നും പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോൾ പിണക്കം മറന്ന് ഒരുമിച്ചിരിക്കുകയാണ് റോബിനും ജാസ്മിനും. നിമിഷയാണ് റോബിനും ജാസ്മിനും പിണക്കം മറന്ന് ഒന്നായതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ബാംഗ്ലൂരിൽ നിന്നും നിമിഷയും ജാസ്മിനും റോബിനെ കാണാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. റോബിനെ കൈയ്യിൽ കിട്ടിയിൽ അരച്ച് കലക്കി കുടിക്കുമെന്ന് പറഞ്ഞ് നടന്നിരുന്ന ആളാണ് ജാസ്മിൻ.

ആ വ്യക്തിയാണ് ഇപ്പോൾ റോബിനെ കെട്ടിപിടിച്ച് നിൽക്കുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. റോബിൻ പുറത്താകാൻ ജാസ്മിനാണ് കാരണക്കാരിയെന്ന് കാണിച്ച് വലിയ രീതിയിൽ ജാസ്മിനെതിരെ റോബിൻ ഫാൻസ് രംഗത്തെത്തിയിരുന്നു.
ജാസ്മിന്റെ സുഹൃത്താണെന്ന പേരിൽ റോബിൻ പുറത്തായ ശേഷം നിമിഷയ്ക്ക് നേരെയും സൈബർ ബുള്ളിയിങ് വരെ നടന്നിരുന്നു.
എന്നാൽ ഇപ്പോൾ മൂന്ന് പേരും ഒരുമിച്ചതിന്റെ വീഡിയോ കാണുമ്പോൾ ജാസ്മിൻ ആർമി, റോബിൻ ആർമി എന്നിവരെല്ലാം അത്ഭുതപ്പെടുകയാണ്. അതേസമയം വീഡിയോ വൈറലായതോടെ പുതിയൊരു ആരോപണം പ്രേക്ഷകരിൽ ചിലർ ഉയർത്തിയിട്ടുണ്ട്.

ബിഗ് ബോസ് ഷോ സ്ക്രിപ്റ്റഡാണെന്നും നിമിഷ-ജാസ്മിൻ-റോബിൻ എന്നിവർ തമ്മിൽ നടത്തിയ വഴക്കുകൾ അണിയറപ്രവർത്തകരുടെ നിർദേശപ്രകാരമാണെന്നത് വ്യക്തമാണെന്നുമാണ് നിമിഷ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റായി ചിലർ കുറിച്ചത്.
ബിഗ് ബോസ് ഷോ കാണുന്ന തങ്ങളെ പൊട്ടന്മാരാക്കുകയാണെന്ന തരത്തിലും കമന്റുകൾ വരുന്നുണ്ട്. അതേസമയം ഷോ സ്ക്രിപ്റ്റഡല്ലെന്ന് വ്യക്തമാക്കി നിമിഷയും രംഗത്തെത്തിയിട്ടുണ്ട്.
റോബിനെ കാണാൻ നിമിഷയും ജാസ്മിനും മാത്രമല്ല നവീൻ, വിനയ്, അഖിൽ തുടങ്ങിയവരും വന്നിരുന്നു. ഏഷ്യാനെറ്റിൽ ആരംഭിക്കാൻ പോകുന്ന പുതിയ പരിപാടിയിലും ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട റോബിനും ജാസ്മിനും അടക്കമുള്ള മത്സരാർഥികളും പങ്കെടുക്കുന്നുണ്ട്.

റോബിനും ജാസ്മിനും ഒന്നായതോടെ സോഷ്യൽമീഡിയയിലെ ഫാൻ ഫൈറ്റിനും ഇനി അയവ് വരും. ജാസ്മിന്റെ സുഹൃത്താണ് എന്നതിന്റെ പേരിൽ ഹൗസിനുള്ളിൽ തുടരുന്ന റിയാസിന് നേരെയും സൈബർ ബുള്ളിയിങ് നടക്കുന്നുണ്ടായിരുന്നു.
നിമിഷ-ജാസ്മിൻ-റോബിൻ എന്നിവർ ഒരുമിച്ചതിലും നിരവധി പ്രേക്ഷകർ സന്തോഷിക്കുന്നുണ്ട്. ടോമും ജെറിയും കൂട്ടായി എന്നാണ് ഭൂരിഭാഗം പേരും മൂവർസംഘത്തിന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചത്.