ജാസ്മിന്‍ പോയതില്‍ ഒരു സങ്കടവുമില്ല, ബ്ലെസ്ലിക്കൊപ്പം നൃത്തം ചെയ്ത് ദില്‍ഷ, ഇത് ആഗ്രഹിച്ചിരുന്നോ...

മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്‌റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് ഷോ. നിലവില്‍ നാലാം ഭാഗമാണ് നടക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നിരവധി നാടകീയ രംഗങ്ങളാണ് വീട്ടില്‍ ദിനംപ്രതി അരങ്ങേറുന്നത്.

സംഭവബഹുലമായിരുന്നു ബിഗ് ബോസ് സീസണ്‍ 4ന്റെ പത്താം ആഴ്ചയില്‍ ഒട്ടും വിചാരിക്കാത്ത സംഭവങ്ങളായിരുന്നു ഹൗസില്‍ നടന്നത്. റിയാസും റോബിനും തമ്മിലുള്ള അടിയും പിന്നീടുളള ജാസ്മിന്റെ പുറത്ത് പോക്കുമെല്ലാം പ്രേക്ഷകരേയും ഹൗസ് അംഗങ്ങളേയും അക്ഷരംപ്രതി ഞട്ടിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി റോബിനെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കുകയാണ്. മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡിലാണ് ഡോക്ടറിന്റെ ഇനിയുള്ള ബിഗ് ബോസ് ജീവിതത്തെ കുറിച്ചുള്ള അന്തിമ തീരുമാനം എടുത്തത്.

jasmin

റോബിന്റെ എവിക്ഷന്‍ പോലെ തന്നെ ഹൗസ് അംഗങ്ങളേയും പ്രേക്ഷകരേയും ഞെട്ടിച്ച മറ്റാരു സംഭവമായിരുന്നു ഷോ വിട്ട് ജാസ്മിന്‍ പോയത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ജാസമിന്‍ ക്വിറ്റ് ചെയ്തത്. തനിക്ക് ഇവിടെ തുടരാന്‍ പറ്റില്ലെന്നും പുറത്ത് പോകണമെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് ബിഗ് ബോസ് ജാസ്മിനെ പുറത്ത് വിട്ടത്. വളരെ സന്തോഷത്തോടെയാണ് താരം യാത്രയായത്. അടുത്ത സുഹൃത്തായിരുന്ന ദില്‍ഷയോടുള്ള പിണക്കം ജാസ്മിന്റെ മുഖത്തും രീതികളിലും പ്രകടമായിരുന്നു. റോണ്‍സണോടും റിയാസിനോടുമാണ് കാര്യമായി യാത്ര പറഞ്ഞത്.

ധന്യയാണ് ജസ്മിന്‍ ക്വിറ്റ് ചെയ്യുന്ന വിവരം ദില്‍ഷയെ അറിയിച്ചത്. കരഞ്ഞു കൊണ്ടായിരുന്നു പെട്ടി പാക്ക് ചെയ്യുന്ന ജാസ്മിന് അരുകിലേയ്ക്ക് ഓടി എത്തിയത്. എന്നാല്‍ സംസാരിക്കാന്‍ ജാസ്മിന്‍ കൂട്ടാക്കിയില്ല. കരഞ്ഞ് കൊണ്ടണ് ദില്‍ഷ യാത്രയാക്കിയതെങ്കിലും ഈ കരച്ചിലിന് അധികം ആയുസ് ഇല്ലായിരുന്നു. തൊട്ട് അടുത്ത ദിവസം ബ്ലെസ്ലിയോടൊപ്പം നൃത്തം ചെയ്യുന്ന ദില്‍ഷയെയായിരുന്നു കണ്ടത്.

മറ്റുള്ള മത്സരാര്‍ത്ഥികള്‍ ആരും ജാസ്മിന്റെ പുറത്ത് പോക്ക് സൃഷ്ടിച്ച ഷോക്കില്‍ നിന്ന് പുറത്ത് വന്നിട്ടില്ലായിരുന്നു. ജാസ്മിന്റെ നിലപാടുകളെ വിമര്‍ശിച്ചിരുന്ന വിനയില്‍ പോലും സന്തോഷമില്ലായിരുന്നു. അഖില്‍. സൂരജ്, റോണ്‍സണ്‍ എന്നിവരും ഏകദേശം ഇതേ അവസ്ഥയിലായിരുന്നു. റോണ്‍സണ്‍ പുറത്തേയ്ക്ക് വന്നിരുന്നില്ല. ദില്‍ഷയുടേയും ബ്ലെസ്ലിയുടേയും നൃത്തത്തെ മറ്റു മത്സരാര്‍ത്ഥികള്‍ നോക്കി നില്‍ക്കുകയായിരുന്നു.

17 പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 9 പേരാണുള്ളത്. ഷോ അവസാനിക്കാന്‍ ഇനിയും ആഴ്ചകളുണ്ട്. ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, വിനയ്, റിയാസ്, അഖില്‍, സൂരജ്, ധന്യ, റോണ്‍സണ്‍ എന്നിവരാണുള്ളത്. ഇതില്‍ ധന്യയും ലക്ഷ്മിയും ക്യാപ്റ്റനായ സൂരജും ഒഴികെ ബാക്കിയെല്ലാവരും എവിക്ഷനിലുണ്ട്. രണ്ട് പേര്‍ പുറത്ത് പോയത് കൊണ്ട് ഈ ആഴ്ച് ഇനിയൊരു എവിക്ഷന്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

സുചിത്രയായിരുന്നു ജനവിധിയിലൂടെ ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. 9ാം വാരമായിരുന്നു പോയത്. നിമിഷ, അപര്‍ണ്ണ മള്‍ബറി, ഡെയ്‌സി,നവീന്‍, ജാനകി, ശാലിനി, അശ്വിന്‍, മണികണ്ഠന്‍ തുടങ്ങിയവരാണ് ഇതിന് മുന്‍പ് ഹൗസില്‍ നിന്ന് യാത്രയായത്. ഡെയ്‌സിയുടെ ഒഴികെ ബാക്കിയെല്ലാവരുടേയും എവിക്ഷന്‍ ഏവരും പ്രതീക്ഷിച്ചതായിരുന്നു. ഏറെ രസകരം സുചിത്ര പോയവാരം പുറത്ത് പോകുമെന്ന് ഡോക്ടര്‍ പ്രവചിച്ചിരുന്നു.

ഡോക്ടറും ജാസ്മിനും പോയതോടെ മറ്റൊരു രീതയിലാവും ഗെയിം മുന്നോട്ട് പോവുക. ഇനി ഹൗസില്‍ ഏറ്റുമുട്ടാന്‍ പോകുന്നത് ബ്ലെസ്ലിയം റിയാസും ദില്‍ഷയുമായിരിക്കും. ഡോക്ടറിനെ പോലെ തന്നെ റിയാസിന്റെ ശത്രു പാളയത്തിലാണ് ദില്‍ഷയും ബ്ലെസ്ലിയും.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X