twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അന്ന് റോബിൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ നിമിഷ പുറത്താകുമായിരുന്നില്ല, ലക്ഷ്മിപ്രിയ അതിനുള്ള ഉദാഹരണം'

    |

    ബി​ഗ് ബോസ് സീസൺ ഫോർ‌ വാശിയോടെ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇനി അങ്ങോട്ട് കളികൾ കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്. വീട്ടിൽ അവശേഷിക്കുന്ന പതിനാല് മത്സരാർഥികളിൽ ഇത്തവണ നിമിഷയാണ് പുറത്താകുന്നത് എന്നാണ് റിപ്പോർട്ട്.

    ബി​ഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാർഥിയാണെങ്കിലും ജനപിന്തുണ നിമിഷയ്ക്ക് നന്നേ കുറവാണ്. കൂടാതെ വീട്ടിലെ മത്സാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിമിഷ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയവും വോട്ട് കുറയുന്നതിന് കാരണമായിട്ടുണ്ട്.

    ആദ്യത്തെ രണ്ടാഴ്ച വലിയ പ്രകടനമൊന്നും കാഴ്ചവെക്കാതെ മുന്നോട്ട് പോവുകയായിരുന്നു നിമിഷ.

    'ബാലനും ദേവിയും മാത്രമല്ല ഞങ്ങളും പടിയിറങ്ങുന്നു'; കണ്ണീർ ട്രാക്ക് മാറ്റിപിടിക്കാൻ സാന്ത്വനത്തോട് പ്രേക്ഷകർ!'ബാലനും ദേവിയും മാത്രമല്ല ഞങ്ങളും പടിയിറങ്ങുന്നു'; കണ്ണീർ ട്രാക്ക് മാറ്റിപിടിക്കാൻ സാന്ത്വനത്തോട് പ്രേക്ഷകർ!

    ശേഷം മൂന്നാം ആഴ്ചയിലേക്ക് കടക്കും മുമ്പ് നിമിഷ വീട്ടിൽ നിന്നും പുറത്തായി. എന്നാൽ ​ഗെയിമിൽ നിന്നും നിമിഷയെ ബി​ഗ് ബോസ് പൂർണ്ണമായും പുറത്താക്കിയിരുന്നില്ല. പകരം സീക്രട്ട് റൂമിൽ എല്ലാവിധ സജീകരണങ്ങളോടെയും നിമിഷയെ രണ്ട് ദിവസം താമസിപ്പിച്ചു.

    വീട്ടിലുള്ളവരെ കണ്ട് മനസിലാക്കാനുള്ള അവസരം കൂടിയാണ് സീക്രട്ട് റൂമിൽ രണ്ട് ദിവസം കഴിഞ്ഞതിലൂടെ നിമിഷയ്ക്ക് ലഭിച്ചത്. സീക്രട്ട് റൂമിൽ നിന്നും പുറത്ത് വന്ന നിമിഷ പൂർവാധികം ശക്തിയോടെ ​ഗെയിം കളിക്കാൻ തുടങ്ങി.

    നിമിഷയെടുക്കുന്ന തീരുമാനങ്ങളും പ്രവൃത്തികളുമെല്ലാം ഉറ്റ സുഹൃത്ത് ജാസ്മിനെ പോലും അതിശയിപ്പിച്ചു.

    'ധ്യാനിന്റെ വീമ്പുപറച്ചിലിനെതിരെ ഇരകൾ‌ക്ക് സംസാരിക്കാനുള്ള സമയമാണിത്'; വിമർശനവുമായി എൻ.എസ് മാധവൻ!'ധ്യാനിന്റെ വീമ്പുപറച്ചിലിനെതിരെ ഇരകൾ‌ക്ക് സംസാരിക്കാനുള്ള സമയമാണിത്'; വിമർശനവുമായി എൻ.എസ് മാധവൻ!

    ജനങ്ങളുടെ മനസ് അറിഞ്ഞ് കളിച്ചില്ല

    എന്നാൽ രണ്ടാമത് വീട്ടിലേക്ക് തിരികെ വന്നപ്പോഴും ജനങ്ങളുടെ മനസ് അറിഞ്ഞ് കളിക്കുന്നതിൽ നിമിഷ പരാജയപ്പെട്ടു. അതാണ് വോട്ടിന്റെ പിൻബലം നിമിഷയ്ക്ക് കുറയാൻ കാരണമായത്.

    എന്നാൽ ടോപ്പ് ഫൈവ് വരെ പിടിച്ച് നിൽക്കാനുള്ള മാർ​ഗങ്ങൾ ഒരിക്കൽ നിമിഷയ്ക്ക് റോബിൻ ഉപദേശിച്ച് കൊടുത്തിരുന്നു. പക്ഷെ നിമിഷ അത് ചിരിച്ച് തള്ളുക മാത്രമാണ് ചെയ്തത്. അന്ന് അത് ശ്രദ്ധയോടെ കേട്ട് കളിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നിമിഷയ്ക്ക് നൂറ് ദിവസം ബി​ഗ് ബോസ് ഹൗസിൽ പൂർത്തിയാക്കാൻ കഴിയുമായിരുന്നു.

    ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച വീഡിയോയിലാണ് നിമിഷയും റോബിനും തമ്മിലുള്ള പഴയ സംഭാഷണങ്ങളുള്ളത്. ജനങ്ങളുടെ മനസിൽ ഇടം നേടാനുള്ള മാർ​ഗങ്ങളാണ് റോബിൻ നിമിഷയ്ക്ക് പറഞ്ഞ് കൊടുക്കുന്നത്.

    റോബിന്റെ ഉപദേശം

    അന്ന് റോബിൻ നിമിഷയ്ക്ക് പറഞ്ഞ് കൊടുത്ത പൊടികൈകൾ ഇതായിരുന്നു. നീ നിന്റെ മാതാപിതാക്കളെ കുറിച്ച് ഇവിടെ പറഞ്ഞ കാര്യങ്ങൾ നിരവധിയാണ്. ഇപ്പോൾ അവരെ നിനക്ക് മിസ് ചെയ്യുന്നുണ്ടാവും.

    'അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അവർ നിന്നോട് ചെയ്ത ദ്രോഹങ്ങളെല്ലാം ക്ഷമിച്ചുവെന്ന് ക്യാപ്റ്റൻസി തീരുന്ന ദിവസം ലോകത്തേയും മറ്റ് മത്സരാർഥികളേയും സാക്ഷിയാക്കി പറയുക, മാതാപിതാക്കളോട് നീ ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയും ചെയ്യുക'

    'അങ്ങനെ ചെയ്താൽ പുറത്തുള്ള നിന്റെ റെയ്ഞ്ച് മാറും, പ്രേക്ഷക പിന്തുണയും ലഭിക്കും, പക്ഷെ ഇത് നീ പറയും മുമ്പ് വീട്ടിൽ ആരോടും ഇതേ കുറിച്ച് സംസാരിക്കുകയോ ഉപദേശം തേടുകയോ ചെയ്യരുത്.'

    ടോപ്പ് ഫൈവിൽ എത്തേണ്ടിയിരുന്ന മത്സരാർഥി

    'അങ്ങനെ ചെയ്താൽ നിന്നെ അവർ തെറ്റിദ്ധരിപ്പിക്കുകയും മാപ്പ് പറയാൻ കഴിയാതെ വരികയും ചെയ്യും' എന്നാണ് റോബിൻ നിമിഷയ്ക്ക് നൽകിയ ഉപദേശം. എല്ലാം ചിരിച്ചോണ്ട് കേട്ടിരുന്ന നിമിഷ അവയെല്ലാം പുച്ഛിച്ച് തള്ളുകയും വീട്ടിലെ ധന്യ, സുചിത്ര, റോൺസൺ തുടങ്ങിയവരുടെ അടുത്ത് ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തു.

    റോബിന്റെ ഉപദേശം അന്ന് നിമിഷ കേട്ടിരുന്നെങ്കിൽ ജാസ്മിനെക്കാൾ ജനപിന്തുണ നിമിഷയ്ക്ക് ലഭിക്കുമായിരുന്നു. റോബിൻ ഇത്തരത്തിൽ സംസാരിച്ചവരിൽ അവയെല്ലാം ഉൾക്കൊണ്ട് അറിഞ്ഞ് കളിച്ച് തുടങ്ങിയത് ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ തുടങ്ങിയവരാണ്.

    അതിൽ ഏറ്റവും കൂടുതൽ വീട്ടിലിപ്പോൾ‌ ഒറ്റയ്ക്ക് നിന്ന് കളിച്ച് സ്കോർ ചെയ്യുന്നത് ലക്ഷ്മിപ്രിയയാണ്. ലക്ഷ്മിയെപ്പോലെ ഉയർന്ന് വരേണ്ടിയിരുന്ന നിമിഷയാണ് ഇപ്പോൾ വീടിനോട് വിട പറയാൻ പോകുന്നത്.

    Read more about: bigg boss
    English summary
    bigg boss malayalam season 4: after nimisha eviction rumours robin-nimisha old conversation goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X