'സുചിത്രയും ജാസ്മിനും പുറത്തായിട്ട് മാത്രമെ ഞാൻ ഇവിടുന്ന് പോകൂ'; വെല്ലുവിളിച്ച് റോബിൻ, കലിയിളകി സുചിത്ര!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അറുപതാം ദിവസത്തോട് അടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും വീറും വാശിയും നിറഞ്ഞ മത്സരങ്ങളും സംഭവങ്ങളുമാണ് ഹൗസിനുള്ളിൽ നടക്കുന്നത്.

ഏത് വിധേനയും എല്ലാ ടാസ്ക്കുകളും ജയിച്ച് കപ്പ് സ്വന്തമാക്കുക മാത്രമാണ് എല്ലാ മത്സരാർഥികളും ലക്ഷ്യം വെക്കുന്നത്. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്.

കഴിഞ്ഞ ദിവസം ആരംഭിച്ച വീക്കിലി ടാസ്ക്ക് വീട്ടിൽ പുതിയ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും തുടക്കമിട്ടിരിക്കുകയാണ്. നാണയവേട്ട എന്ന ടാസ്‍ക്കാണ് ഇപ്രാവശ്യം മത്സരാർഥികൾക്കായി ബി​ഗ് ബോസ് നൽകിയത്.

ഓരോ കളറുകളിലുള്ള നാണയം സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കുക എന്നതായിരുന്നു വീക്ക്‍ലി ടാസ്‍ക്. ഓരോ ഘട്ടത്തിലും ഏറ്റവും പോയിന്റുകൾ സ്വന്തമാക്കുന്ന ആളെ തെരഞ്ഞെടുക്കും.

അറിയിപ്പ് കിട്ടുമ്പോൾ ഏറ്റവും പോയിന്റുകൾ കൈവശമുള്ളയാളാകും വിജയി. അയാൾക്ക് മത്സരത്തിൽ നിന്ന് ഒരാളെ പുറത്താക്കാൻ അവസരമുണ്ടാകും. പുറത്തായ ആൾക്ക് തന്റെ കോയിനുകൾ മറ്റൊരാൾക്ക് നൽകാം.

ആ ആളെ അല്ലാതെ മറ്റൊരാളെ പിന്തുണയ്‍ക്കുകയും ചെയ്യാമെന്നുമായിരുന്നു ടാസ്‍ക്. ടാസ്‍കിന്റെ രണ്ട് ഘട്ടത്തിലും ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ചത് ജാസ്മിനായിരുന്നു.

വീക്കിലി ടാസ്ക്കും പ്രശ്നങ്ങളും

ബ്ലെസ്ലി, റോബിൻ എന്നിവരാണ് പുറത്തായത്. രണ്ടാം ഘട്ടത്തിൽ ജാസ്‍മിൻ റോബിനെ ടാസ്‍കിൽ നിന്ന് പുറത്താക്കിയ ശേഷമാണ് ഈ ആഴ്ചയിലെ വലിയ പ്രശ്നങ്ങൾ ആരംഭിച്ചത്.

ടാസ്ക്കിലെ ലൂപ്ഹോളുകളെ കുറിച്ചും ലോജിക്കുകളെ കുറിച്ചും ബ്ലെസ്ലി സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്ന ജാസ്മിനും റിയാസും പ്രശ്നങ്ങൾ സൃഷ്ടിച്ച് തുടങ്ങി. അത് വലിയ തർക്കത്തിലേക്ക് നീങ്ങി.

വഴക്കിനിടയിൽ ജാസ്മിനോടും റിയാസിനോടും മലയാളത്തിൽ സംസാരിക്കാൻ ക്യാപ്റ്റൻ ബ്ലെസ്ലി ആവശ്യപ്പെട്ടു. വാക്ക തർക്കത്തിനിടെ അമിതമായി ദേഷ്യപ്പെട്ട റോബിനോട് ജാസ്മിനും റിയാസും സുചിത്രയുമെല്ലാം തർക്കിക്കാൻ തുടങ്ങി. ഇതോടെയാണ് റോബിൻ വെല്ലുവിളിക്കാൻ തുടങ്ങിയത്.

ഏറ്റുമുട്ടി റോബിനും ജാസ്മിനും

റോബിൻ ടാസ്ക്കിൽ പരാജയമാണെന്ന് പറഞ്ഞാണ് ജാസ്മിനും റിയാസും കളിയാക്കിയത്. കളിച്ച് ജയിക്കാൻ കഴിയില്ലെങ്കിൽ ഷോ ക്വിറ്റ് ചെയ്ത് വീട്ടിൽ പോയി ഇരിക്കാനും റോബിനോട് ജാസ്മിനും സുചിത്രയും റിയാസും പറഞ്ഞു.

അപ്പോഴാണ് സുചിത്രയും ജാസ്മിനും പുറത്താകാതെ താൻ ഈ വീട്ടിൽ നിന്നും പോകില്ലെന്ന് റോബിൻ പറഞ്ഞത്. ഇതുകൂടി കേട്ടതോടെ കലിപൂണ്ട സുചിത്ര റോബിനോട് കയർക്കാൻ തുടങ്ങി. റോബിനല്ല ആ രാണ് പുറത്താകേണ്ടത്, ആരാണ് വീട്ടിൽ തുടരേണ്ടതെന്ന് തീരുമാനിക്കുന്നതെന്ന് സുചിത്ര റോബിനുള്ള മറുപടിയായി പറഞ്ഞു.

ഇടയിൽ റോബിന്റെ ശരീരത്തിലും വസ്ത്രത്തിലും പിടിച്ച് തള്ളുകയും ചെയ്യുന്നുണ്ടായിരുന്നു സുചിത്ര. നേരത്തെ ഇതേ രീതിയിൽ റോബിൻ വെല്ലുവിളിച്ച ഡെയ്സി, നിമിഷ എന്നിവർ ഷോയിൽ നിന്നും വിവിധ ആഴ്ചകളിലായി പുറത്തായിരുന്നു

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
വെല്ലുവിളിച്ച് റോബിൻ

ഇക്കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിന് ശേഷം റിയാസിനേയും സമാനമായ രീതിയിൽ റോബിൻ വെല്ലുവിളിച്ചിരുന്നു. ​ധൈര്യമുണ്ടെങ്കിൽ എലിമിനേഷനിൽ വന്ന് നോക്കാനും വന്നാൽ റിയാസിനെ പുഷ്പം പോലെ പുറത്താകുമെന്നുമാണ് റോബിൻ അന്ന് പറഞ്ഞത്.

ശേഷം നോമിനേഷൻ വന്ന സമയത്തും ജാസ്മിനെ സ്വാധീനിച്ച് സൂരജിനെ എലിമിനേഷനിൽ ഉൾപ്പെടുത്തി റിയാസ് തലയൂരിയിരുന്നു. ഈ ആഴ്ച സുചിത്ര പുറത്ത് പോകാനുള്ള സാധ്യതയാണ് കൂടുതൽ. അഖിൽ, സൂരജ്, വിനയ് എന്നിവരാണ് നോമിനേഷൻ പട്ടികയിൽ വന്ന മറ്റുള്ള മത്സരാർഥികൾ.

എല്ലാ വീക്കിലി ടാസ്ക്കിലും പുത്തൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഇത്തവണയും വാക്ക് തർക്കവും പ്രതിഷേധങ്ങളും കടുത്തുപോയിയെന്ന് മാത്രം. ബ്ലെസ്ലി ക്യാപ്റ്റൻസി സ്വന്തമാക്കിയപ്പോൾ മുതൽ വീട്ടിൽ പലവിധ പ്രശ്നങ്ങൾ അടിക്കടി ഉണ്ടാകുന്നുണ്ടായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X