റോബിന്‍ പോയതോടെ എല്ലാം അവസാനിച്ചെന്ന് പറഞ്ഞു; ബിഗ് ബോസ് ഗെയിമിന് ഇപ്പോള്‍ എന്താ സംഭവിച്ചതെന്ന് ആരാധകര്‍

ബിഗ് ബോസ് ഷോ തുടങ്ങിയതിന് പിന്നാലെ വിജയസാധ്യതയുള്ള മത്സരാര്‍ഥികളെ കുറിച്ച് പ്രവനചങ്ങള്‍ നടന്നു. ഇപ്പോള്‍ പുറത്തായ മത്സരാര്‍ഥികളെ പറ്റിയുള്ള കഥകളാണ് പ്രചരിക്കുന്നത്. പുറത്ത് ഏറ്റവുമധികം ഫാന്‍സ് പിന്തുണ ഉണ്ടായിരുന്ന റോബിന്‍ ഔട്ട് ആയതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.

ആരും ഷോ കാണില്ലെന്നും ഇതോടെ ബിഗ് ബോസ് നാലാം സീസണ്‍ അവസാനിച്ചെന്നും ഓക്കെ വാര്‍ത്തകള്‍ വന്നു. പക്ഷേ അവിടെ സംഭവിച്ചതൊന്നും അതല്ലെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. റോബിന്‍ പോയിട്ട് ആഴ്ചകള്‍ ആയെങ്കിലും റോബിന്റെ ആരാധകര്‍ പറഞ്ഞത് പോലെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പേജിലെ പുതിയ ചര്‍ച്ച.

ഇതോട് കൂടി ബിഗ് ബോസ് എന്നാ ഗെയിം അവസാനിച്ചെന്നാണ്

റോബിന്‍ ഔട്ട് ആയപ്പോള്‍ അദ്ദേഹത്തിന്റെ ഫാന്‍സ് പറഞ്ഞത്, ഇതോട് കൂടി ബിഗ് ബോസ് എന്നാ ഗെയിം അവസാനിച്ചെന്നാണ്. റോബിന്‍ എന്ന മത്സരാര്‍ഥിയുടെ ഗെയിം കാണാനാണ് 99% ആള്‍ക്കാരും ബിഗ് ബോസ് കാണുന്നതെന്ന്. ഏഷ്യാനെറ്റിന്റെ ടിആര്‍പി റേറ്റ് കുറയും. അവര്‍ ഈ ഗെയിം തുടര്‍ന്ന് കൊണ്ടു പോകില്ല, തിരിച്ചു റോബിനെ കൊണ്ടു വന്നാല്‍ മാത്രമേ ഇനിയും ഈ ഗെയിം മുന്നോട്ട് പോവുകയള്ളു എന്നും പറഞ്ഞിരുന്നു.

നേരത്തെ ഇതുപോലെ ഒരു അനുഭവം സീസണ്‍ 2 വില്‍ ഉണ്ടായിരുന്നു. അന്ന് രജിത് പോയതിന് പിന്നാലെ കൊവിഡ് കാരണം ഷോ അവസാനിപ്പിച്ചെന്നും ആരാധകര്‍ ചൂണ്ടി കാണിച്ചു. ഇതോടെ നാലാം സീസണും അവസാനിച്ചെന്ന് തന്നെയായിരുന്നു ആരാധകരുടെ അഭിപ്രായം.

റോബിന്‍ പോയത് കൊണ്ട് ആള്‍ക്കാര്‍ ബിഗ് ബോസ് കാണുന്നില്ലേ

റോബിന്‍ പോയി ഒരാഴ്ച കഴിഞ്ഞതിന് ശേഷം പിന്നെ എന്താണ് സംഭവിച്ചതെന്നാണ് ബിഗ് ബോസ് ആരാധകരിപ്പോള്‍ ചൂണ്ടി കാണിക്കുന്നത്.

'ബിഗ് ബോസ് ഗെയിമിന് ഇപ്പോള്‍ എന്ത് സംഭവിച്ചു. റോബിന്‍ പോയത് കൊണ്ട് ആള്‍ക്കാര്‍ ബിഗ് ബോസ് കാണുന്നില്ലേ? വോട്ട് ചെയ്യുന്നില്ലേ? ഇതെക്കെ അവരുടെ തോന്നലാണെന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും. ബിഗ് ബോസ് എന്ന ഗെയിം ഷോ യില്‍ നിന്നും ആര് പോയാലും ഇ പ്രോഗ്രാമിന് ഒരു കുഴപ്പവും സംഭവിക്കില്ല. വോട്ട് പോലും കുറയില്ല.

 ബിഗ് ബോസാണ് ഇതിന്റെ കിങ് അല്ലാതെ റോബിന്‍ രാധാകൃഷ്ണന്‍ അല്ല.

ബിഗ് ബോസാണ് ഇതിന്റെ കിങ് അല്ലാതെ റോബിന്‍ രാധാകൃഷ്ണന്‍ അല്ല. അതുപോലെ ഇതില്‍ വരുന്നവര്‍ എല്ലാം അവരുടെ നിയമങ്ങള്‍ അനുസരിച്ചു മാത്രം നില്‍ക്കാനനും ബാധിസ്ഥരാണ്. മികച്ച രീതിയില്‍ കളിക്കുന്നത് ആരാണോ അവരെ സപ്പോര്‍ട്ട് ചെയ്യാനുള്ള ആളുകള്‍ എങ്ങും പോകില്ല, അവര്‍ക്ക് ഈ പ്രോഗ്രാം ഇഷ്ടമാകും.

റിയാസ് ആണ് റോബിനെ ഔട്ട് ആക്കിയതെന്ന് പറഞ്ഞു മാക്‌സിമം ഡീഗ്രേഡ് ചെയ്യാന്‍ നോക്കുന്നുണ്ട്

പല റോബിന്‍ ഫാന്‍സും റിയാസ് ആണ് റോബിനെ ഔട്ട് ആക്കിയതെന്ന് പറഞ്ഞു മാക്‌സിമം ഡീഗ്രേഡ് ചെയ്യാന്‍ നോക്കുന്നത് കണ്ടു. റിയാസ് എങ്ങനെ എങ്കിലും റോബിനെ ഔട്ട് ആക്കാന്‍ മാക്‌സിമം നോക്കി എന്നത് സത്യമാണ്. എന്നിട്ട് എന്ത് സംഭവിച്ചു. നല്ല കളിക്കാരനെ മാക്‌സിമം സപ്പോര്‍ട്ട് ചെയുന്നവര്‍ ആണ് മലയാളികള്‍. അവര്‍ അവനെ മാക്‌സിമം സപ്പോര്‍ട്ട് ചെയ്തു മുന്നോട്ട് കൊണ്ടുപോയി.

അവിടെയുള്ള മത്സരാര്‍ഥികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ആളാണ് റിയാസ് സലീം

ഇപ്പോള്‍ അവിടെയുള്ള മത്സരാര്‍ഥികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ആളാണ് റിയാസ് സലീം. അങ്ങനെ ഉള്ളവരെ ആണ് നമ്മള്‍ മലയാളികള്‍ സപ്പോര്‍ട്ട് ചെയേണ്ടത്. റോബിന്‍ ഫാന്‍സ് എന്ത് മാത്രം വ്യക്തിഹത്യയാണ് ചെയ്യുന്നത്. അതൊക്കെ ഒരാളോട് ചെയ്യുന്നതില്‍ വെച്ച് ഏറ്റവും മോശം പ്രവൃത്തിയാണ്. ഇത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അയാള്‍ക്കും ഒരു ജീവിതം ഉണ്ടെന്ന് ഓര്‍ക്കണം. ഗെയിമിനെ ഗെയിം ആയി മാത്രം കാണുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്നും പ്രേക്ഷകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X