For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരതിയോടുള്ള പ്രണയം പരസ്യപ്പെടുത്തി റോബിൻ, 'ട്രൂ ലബ്' എന്ന് സൂരജ് — 'കോട്ട് ഊരാൻ’ ഡോക്ടർ, കലിപ്പ്!

  |

  കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ താനൊരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താനിപ്പോൾ കമ്മിറ്റടാണെന്നും വരുന്ന ഫെബ്രുവരിയിൽ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും അറിയിച്ചത്.

  Recommended Video

  റോബിന്റെ ട്രൂ ലബ്ബെണ് സൂരജ് | *Mollywood

  മാത്രമല്ല ആരാണ് തന്റെ ഭാവി വധുവെന്നും റോബിൻ പരസ്യപ്പെടുത്തിയിരുന്നു. റോബിനെ ഇന്റർവ്യൂ ചെയ്ത് വൈറലായ ആരതി പൊടിയെയാണ് താൻ വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ് റോബിൻ വെളിപ്പെടുത്തിയത്.

  Also Read: 'സുഹൃത്ത്, മാനേജർ, വഴികാട്ടി, അമ്മ'; പെർഫെക്ട് അമ്മ-മകൻ കോമ്പോ, വൈറലായി ഷെയ്ന്റേയും ഉമ്മയുടേയും വീഡിയോ!

  കുറച്ച് മാസങ്ങളായി റോബിന്റെ പേരിനൊപ്പം സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന പേരാണ് ആരതി പൊടി. നടിയും മോഡലുമായ ആരതിയും റോബിനും കട്ടൻ വിത്ത് ഇമ്മട്ടിയെന്ന പരിപാടിയിലൂടെയാണ് സൗഹൃദത്തിലാകുന്നത്. അന്ന് ടോം ഇമ്മട്ടിക്കൊപ്പം ആരതി പൊടിയായിരുന്നു റോബിനെ ഇന്റർവ്യൂ ചെയ്തത്.

  തുടക്കം മുതൽ അവസാനം വരെ റോബിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഇരിക്കുന്ന ആരതിയുടെ വീഡിയോ വൈറലായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞ ശേഷം ഇരുവരും നല്ല സൗഹൃദത്തിലാവുകയും വൈകാതെ പ്രണയത്തിലാവുകയുമായിരുന്നു.

  Also Read: 'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!

  ഇപ്പോൾ ആരതിയാണ് റോബിന്റെ സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞഅ നിൽക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉദ്ഘാടന വേദിയിൽ വിവാഹത്തെ കുറിച്ചും ഭാവി വധുവിനെ കുറിച്ചും റോബിൻ പറഞ്ഞത് ഇങ്ങനെയാണ്... 'പലരും പറയുന്നുണ്ട് എന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞുവെന്ന്.'

  'എന്നാൽ ഇതുവരെ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡാണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ? ആരതി പൊടി...' എന്നാണ് റോബിൻ പറഞ്ഞത്. കഴിഞ്ഞ ദിവസം പാതിരാത്രി ആരതിയുടെ സ്ഥാപനത്തിലെത്തി റോബിൻ സർപ്രൈസ് ഒരുക്കിയതിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

  ഡിസൈനറും സംരഭകയും കൂടിയായ ആരതിയുടെ പൊടീസ് ബൊട്ടീക്കിന്റെ പ്രൊഡക്ഷൻ യൂണിറ്റിലാണ് സർപ്രൈസുമായി റോബിൻ എത്തിയത്. ആരതി തന്നെയാണ് റോബിൻ പ്രൊഡക്ഷൻ യൂണിറ്റിലെത്തിയ വീഡിയോ ഷെയർ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീലും റോബിൻ ഷെയർ ചെയ്തിരുന്നു.

  'ഇവൾ എന്റേതാണ്.... ഇറ്റ്സ് ഒഫീഷ്യൽ' എന്നാണ് കഴിഞ്ഞ ദിവസം ആരതിക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച് റോബിൻ കുറിച്ചത്. അതേസമയം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും റോബിൻ പരസ്യപ്പെടുത്തിയതോടെ ബി​ഗ് ബോസ് സീസൺ ഫോർ വിജയി ദിൽഷ പ്രസന്നന്റെ സുഹൃത്ത് സൂരജ് പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ‌'ട്രൂ ലബ്... മൈ ഫൂട്ട്' എന്നാണ് സൂരജ് കുറിച്ചത്. സ്റ്റോറി പ്രത്യക്ഷപ്പെട്ടതോടെ റോബിൻ ആരാധകർ രോഷാകുലരായി രം​ഗത്തെത്തി.

  സൂരജിന്റെ വാക്കുകൾ റോബിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് ആരാധകർ പറയുന്നത്. ബി​ഗ് ബോസിലായിരിക്കുമ്പോൾ ദിൽഷയോട് റോബിന് പ്രണയമുണ്ടായിരുന്നു. ഇരുവരും സീസൺ ഫോറിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട കോമ്പോയുമായിരുന്നു.

  പക്ഷെ വിവാഹം എന്നതിനോട് ഇപ്പോൾ താൽപര്യമില്ലെന്ന് പറഞ്ഞതോടെയാണ് ദിൽഷയും റോബിനും പിരിഞ്ഞത്. അതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ അറ്റാക്ക് ദിൽഷയ്ക്ക് നേരെയുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും തനിക്കെതിരെ സൂരജ് രം​ഗത്തെത്തിയതോടെ റോബിനും മറുപടി നൽകി സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

  'കോട്ട് ഊരണോ'യെന്നാണ് സൂരജിനുള്ള മറുപടിയെന്നോണം റോബിൻ കുറിച്ചിരിക്കുന്നത്. ഇപ്പൊ വേണ്ട എല്ലാ കുരുവും പൊട്ടി തീരട്ടെ.... എന്നിട്ട് തീരുമാനിക്കാം തുടങ്ങി നിരവധി കമന്റുകളാണ് റോബിനെ ‌സപ്പോർട്ട് ചെയ്ത് വന്നത്. ബിഗ് ബോസിൽ എത്തും മുമ്പ് തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ.

  ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: again Robin Radhakrishnan and sooraj fight started?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X