India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ആഴ്ച അവന്‍ പുറത്ത് പോകും; ബ്ലെസ്ലിയെ കുറിച്ചുള്ള കുറ്റം പറഞ്ഞ് റോണ്‍സനും അഖിലുമടക്കമുള്ള താരങ്ങള്‍

  |

  പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മുകളിലാണ് ഈ സീസണിലെ ബിഗ് ബോസ്. മത്സരാര്‍ഥികളെ കുറിച്ച് മുന്‍വിധികള്‍ക്ക് നിന്നിട്ട് കാര്യമില്ലെന്നാണ് ഇതുവരെ കഴിഞ്ഞ എപ്പിസോഡുകളില്‍ നിന്നും വ്യക്തമാവുന്നത്. ഓരോ ദിവസം കഴിയുംതോറും രസകരമായ കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പുറത്ത് എന്തായിരിക്കും നടക്കുക എന്നതും അടുത്ത ആഴ്ച ആരൊക്കെ പുറത്ത് പോവും എന്നൊക്കെയുള്ള തരത്തിലുള്ള പ്രവചനങ്ങള്‍ വീടിനുള്ളില്‍ നടന്നിരിക്കുകയാണ്.

  റോണ്‍സന്‍, നവീന്‍, അഖില്‍, ധന്യ മേരി വര്‍ഗീസ്, സുചിത്ര നായര്‍ എന്നിവര്‍ ചേര്‍ന്നിരുന്ന് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രകടനങ്ങളും മറ്റുമൊക്കെ വിലയിരുത്തി കൊണ്ട് ബ്ലെസ്ലി പുറത്ത് പോവുമെന്നാണ് ഇവര്‍ പറയുന്നത്. പുറത്ത് നെഗറ്റീവ് റിവ്യൂ ആണോ എന്നതടക്കമുള്ള കാര്യങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ ആണ് ഫേസ്ബുക്കിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

  അടുത്ത ആഴ്ച ഇവിടെ നിന്ന് ഓടിക്കാനുള്ള ഒരുത്തനെ കൂടി കിട്ടി എന്നാണ് അഖില്‍ പറയുന്നത്. അതാരാണെന്ന് ധന്യ ചോദിക്കുമ്പോള്‍ ബ്ലെസ്ലിയാണോന്ന് സുചിത്ര തിരിച്ച് ചോദിച്ചു. ഈ ആഴ്ച അവന്റെ ആയിരിക്കുമെന്ന റോണ്‍സനും സൂചിപ്പിച്ചു. അവന്‍ പുറത്ത് നെഗറ്റീവ് ആണെന്ന് തനിക്ക് തോന്നുന്നതായി ധന്യ പറഞ്ഞു. എന്നാല്‍ അത് കണ്‍ഫ്യൂഷന്‍ ആണെന്നും അവന്‍ നെഗറ്റീവ് ആയിരിക്കില്ലെന്നും സുചിത്ര വ്യക്തമാക്കി. ബ്ലെസ്ലിയ്ക്ക് എന്തായാലും നെഗറ്റീവ് ഇമേജ് ആയിരിക്കില്ല പുറത്ത്. ആദ്യമൊക്കെ അവന്‍ നല്ലതായിട്ടാണ് തോന്നിയത് എന്ന് ധന്യയും പറയുന്നു.

  ഇതോടെ ഇനിയുള്ള നോമിനേഷനുകളിലും ജയിലിലേക്ക് പോവാനുള്ളതിലും ഒക്കെ ബ്ലെസ്ലിയുടെ പേര് വന്നേക്കുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. എല്ലാവരും ചേര്‍ന്ന് ബ്ലെസ്ലിയെ മനഃപൂര്‍വ്വം ഒറ്റപ്പെടുത്തുകയാണ് ഇതിലൂടെ. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. 'ഇത് ശരിക്കും കഴിഞ്ഞ സീസണില്‍ സായി വിഷ്ണുവിനെ പറ്റി റംസാനും, നോബിയും കിടിലന്‍ ഫിറോസും, ഋതുവും കൂടി ഇരുന്ന് ചര്‍ച്ച ചെയ്യുന്നത് പോലുണ്ട്. ഇവറ്റകള്‍ക്കൊന്നും ഇത്രക്ക് ബുദ്ധി ഇല്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

  അഖില്‍ എങ്ങനെ എങ്കിലും നോമിനേഷനില്‍ വരികയാണെങ്കില്‍ എത്രയും വേഗം അദ്ദേഹത്തെ പുറത്ത് എത്തിച്ച് കാണിക്കാം. മറ്റുള്ളവരുടെ പുറത്തെ ഇമേജിനെ കുറിച്ച് സംസാരിക്കുന്ന ഇവര്‍ക്ക് സ്വന്തം ഇമേജിനെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്നാണ് ഫാന്‍സ് തിരിച്ച് ചോദിക്കുന്നത്. ഈ ഇരിക്കുന്നതില്‍ റോണ്‍സന്‍ ഒഴികെ ആര് ലിസ്റ്റില്‍ വന്നാലും വീട്ടിലേക്കുള്ള വഴി തുറന്ന് കിടക്കുകയാണ് എന്ന് വാഴകള്‍ അറിയുന്നില്ല.

  സീരിയല്‍ നടനും മിസ് കേരളയും ചേര്‍ന്ന് കക്കൂസ് കഴുകുന്നു; ബിഗ് ബോസിലെ സുഖ ജീവിതത്തെ കുറിച്ച് അശ്വിന്‍ പറഞ്ഞത്

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  അഖിലിന്റെ വിചാരം ഏറ്റവും സപ്പോര്‍ട്ട് നവീന്‍, ലക്ഷ്മി പിന്നെ അവനും സൂരജിനും ഒക്കെ ആണെന്നാണ്. എന്നാല്‍ ഈ ആഴ്ച സൂരജോ അല്ലെങ്കില്‍ അശ്വിനോ ആണ് പുറത്ത് പോവാന്‍ ചാന്‍സ്. ഈ വീക്ക് ആ സൂരജ് പോയാല്‍ അഖിലിന്റെ എല്ലാം പ്ലാന്‍ തെറ്റും. അവന്റെ വിചാരം ബിഗ് ബോസ് കോമഡി സ്റ്റാര്‍സ് പോലെ ആണെന്നാണ്. എല്ലാ മുന്‍വിധികളും ഈ ആഴ്ചത്തെ എവിക്ഷനിലൂടെ മാറിയേക്കും' എന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

  പ്രസവം അത്ര എളുപ്പമല്ല; ചര്‍മ്മം വലിഞ്ഞു, രാവിലെ ബ്ലീഡിങ്ങായി; ആശുപത്രിയില്‍ നടന്നതിനെ കുറിച്ച് കാജല്‍

  English summary
  Bigg Boss Malayalam Season 4: Akhil And Ronson Says Blesslee Will Evict Next Week
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X