നമ്മൾ പിരിയണമെന്ന് പലരും ആഗ്രഹിച്ചു; സുചിത്ര പോയശേഷം ദുഃഖം അടക്കാനാവാതെ അഖിൽ

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആയി മാറിയിരിക്കുകയാണ് ബിഗ്ബോസ്. കഴിഞ്ഞ മൂന്നു സീസണുകളെ പോലെ അത്യുഗ്രൻ ആയി തന്നെ ബിഗ്ബോസ് സീസൺ ഫോറും മുന്നോട്ടുപോകുന്നത്.

കരുത്തരായ മത്സരാർഥികൾ തന്നെയാണ് ബിഗ് ബോസ് ഫോറിലും ഉള്ളത്. വളരെയധികം വാശിയോടെയാണ് മത്സരാർഥികൾ ഷോയിൽ പങ്കെടുക്കുന്നത്.

17 മത്സരാർഥികളുടെ ആരംഭിച്ച ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് 11 പേർ മാത്രമാണ്. ഷോയുടെ 63 ദിവസം സുചിത്രയും ബിഗ്ബോസ് വീട്ടിൽ നിന്നും പടി ഇറങ്ങി. ബിഗ് ബോസ് സീസൺ ഫോറിൽ കമൽഹാസൻ എത്തിയ സ്‌പെഷ്യൽ എപ്പിസോഡിലാണ് സുചിത്രയും പുറത്തായത്.

ക്യാപ്റ്റൻ പദവി  സൂരജിനു കൈമാറി

ബിഗ്ബോസിൽ തുടക്കത്തിൽ സെയിഫ് ഗെയിം കളിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് സുചിത്ര. എന്നാൽ കളിയുടെ സ്വഭാവം മാറുന്നത് മനസ്സിലാക്കിയ താരം ശക്തമായി കളിക്കാൻ ആരംഭിച്ചിരുന്നു.

കഴിഞ്ഞയാഴ്ചത്തെ എവിക്ഷൻ നോമിനേഷനിൽ സുചിത്ര, വിനയ് മാധവ്, സൂരജ്, അഖിൽ എന്നിവരാണ് വന്നത്. ഇതിൽ ഏറ്റവും കുറവുണ്ട് ലഭിച്ച സുചിത്ര പുറത്തുപോവുകയായിരുന്നു.

ഈ ആഴ്ചത്തെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപെട്ടതും സുചിത്ര ആയിരുന്നു. അതിനുശേഷമാണ് സുചിത്ര ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായത്. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ പദവി തന്റെ പ്രിയ സുഹൃത്തായ സൂരജിനു കൈമാറിയ ശേഷമാണ് സുചിത്ര ബിഗ്ബോസ് വീടുവിട്ടിറങ്ങിയത്.

പിരിയണം എന്ന് ബിഗ്ബോസ് വീട്ടിനുള്ളിൽ പലരും ആഗ്രഹിച്ചു

ബിഗ്ബോസ് വീട്ടിൽ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു സൂരജും സുചിത്രയും അഖിലും. സുചിത്ര ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായ ശേഷം ആകെ തകർന്ന മട്ടിലാണ് സൂരജും അഖിലും.

ഇരുവരും തങ്ങളുടെ വിഷമം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്.

തങ്ങൾക്കിടയിലെ സൗഹൃദം പിരിയണം എന്ന് ബിഗ്ബോസ് വീട്ടിനുള്ളിൽ പലരും ആഗ്രഹിച്ചിരുന്നതായി അഖിൽ സൂരജിനോട് പറഞ്ഞു. സുചിത്ര പോയ സമയത്ത് താൻ വളരെ കഷ്ടപ്പെട്ടാണ് സങ്കടം പിടിച്ചു വച്ചിരുന്നത് എന്നും അഖിൽ വ്യക്തമാക്കി.

ദിവസങ്ങൾ കഴിയുന്തോറും വീട്ടിൽ നിന്നും കൂടുതൽ ആളുകൾ പുറത്ത് പോകുമെന്നും ഇനി ഒരാൾ വീട്ടിൽ നിന്നും പുറത്ത് പോയാൽ ഇത്രത്തോളം വിഷമം ഒരുപക്ഷെ ഉണ്ടാവില്ല എന്നും എങ്കിലും സങ്കടം ഉണ്ടാവുമെന്നും ഇരുവരും പറഞ്ഞു.

Recommended Video

റിയാസിനെ സഹായിച്ച് ഞാൻ പുറത്തായി. അപർണ പറയുന്നു #AparnaMulberry #BiggBossMalayalam
അഖിലിനെയും സൂരജിനെയും പിരിഞ്ഞതിൽ വളരെയധികം സങ്കടമാണ് ഉള്ളത്

സുചിത്ര ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയ ശേഷം അഖിൽ പൊട്ടി കരയുന്നത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടതാണ്. താൻ ഇതാദ്യമായാണ് ഒരു ക്യാമറയ്ക്കുമുന്നിൽ യഥാർത്ഥമായി പൊട്ടിക്കരയുന്നതെന്ന് അഖിൽ സൂരജിനോട് പറഞ്ഞു.

സുചിത്ര പോകുമ്പോൾ താൻ കരയാതിരിക്കാൻ കഴിവതും ശ്രമിച്ചതാണെന്നും എന്നാൽ കഴിഞ്ഞില്ലെന്നും അഖിൽ പറഞ്ഞു. താൻ കരഞ്ഞ ദൃശ്യങ്ങൾ വീട്ടിലെത്തി ടിവിയിൽ ആകും സുചിത്ര കാണുകയെന്നും അഖിൽ പറഞ്ഞു.

അഖിലിനെയും സൂരജിനെയും പിരിഞ്ഞതിൽ വളരെയധികം സങ്കടമാണ് ഉള്ളത്. ഇത് സുചിത്ര പ്രേക്ഷകരോട് തുറന്ന് പറയുകയും ചെയ്തിരുന്നു.

ബിഗ്ബോസ് വീട്ടിൽ നിന്നും തനിക്ക് ലഭിച്ച രണ്ട് കസിൻ ബ്രദേഴ്‌സ് ആണ് അഖിലും സൂരജും എന്നാണ് സുചിത്ര പറഞ്ഞത്.

തനിക്ക് എന്തും പങ്കുവയ്ക്കാൻ കഴിയുന്ന രണ്ട് സഹോദരങ്ങളാണ് അവരെന്നും ഇരുവരെയും പിരിയുന്നത് ഏറ്റവും വിഷമം ഉള്ള കാര്യമാണെന്നും സുചിത്ര പറയുകയുണ്ടായി .

ബിഗ്ബോസ് വീട്ടിനുള്ളിൽ ജെനുവിൻ ആയി കളിക്കുന്ന രണ്ട് വ്യക്തികളാണ് അഖിലും സൂരജും എന്നാണ് സുചിത്ര പറയുന്നത്.

More from Filmibeat

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X