'സുഖിൽ വിളി ഇഷ്ടപ്പെട്ടു... ഞങ്ങളുടെ മോൻ സൂരജിന് വോട്ട് ചെയ്യണം'; പരിഹസിച്ചവരോട് സുചിത്രയും അഖിലും!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പരിസമാപ്തിയിൽ‌ എത്തി നിൽക്കുമ്പോൾ തങ്ങൾക്ക് പ്രിയപ്പെട്ട മത്സരാർത്ഥി തന്നെ ജയിക്കണേയെന്ന പ്രാർഥനയിലാണ് പ്രേക്ഷകരെല്ലാ‌വരും. ഇഷ്ടപ്പെട്ട മത്സരാർഥിക്ക് വോട്ട് നേടികൊടുക്കുന്നതിന് ഓട്ടത്തിലാണ് ആർമികളും.

ഫൈനലിസ്റ്റുകളായി മാറിയ ആറുപേരെ കാണാനും അവർക്ക് സന്തോഷം പകരാനുമായി കഴിഞ്ഞ ദിവസം ഇതുവരെ പുറത്താക്കപ്പെട്ട മത്സരാർഥികളെല്ലാം തിരികെ ഹൗസിലേക്ക് എത്തിയിരുന്നു. ഒരു ദിവസം ഫൈനലിസ്റ്റുകൾക്കൊപ്പം താമസിച്ച ശേഷമാണ് എല്ലാവരും മടങ്ങിയത്.

ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദിൽഷ, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനലിസ്റ്റുകൾ. ബി​ഗ് ബോസ് വീട് സൗഹൃ‌ദങ്ങൾക്കും പ്രണയങ്ങൾക്കുമെല്ലാം സീസൺ ഫോറിലും വേദിയായിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോമ്പോയായിരുന്നു സുചിത്ര-അഖിൽ-സൂരജ് എന്നീ മൂവർ സംഘത്തിന്റേത്.

ഇതിൽ ആദ്യം പുറത്തായത് സുചിത്രയായിരുന്നു. അപ്രതീക്ഷിതമായിരുന്നു സുചിത്രയുടെ പുറത്താക്കൽ. സുചിത്ര പുറത്തായത് അഖിലിനും സൂരജിനും വലിയ സങ്കടമുണ്ടാക്കിയിരുന്നു. സുചിത്ര ഹൗസിൽ നിന്നും പോയശേഷം അഖിൽ കരയുകയും ചെയ്തിരുന്നു.

സുഖിൽ വിളി ഇഷ്ടപ്പെട്ടു

താൻ ആരോടും അധികം അടുക്കാറില്ലെന്നും അടുത്താൽ പിന്നെ ‌വേദനകളെയുണ്ടാകുവെന്നുമെല്ലാം പറഞ്ഞാണ് അഖിൽ കരഞ്ഞത്. സുചിത്രയ്ക്ക് പിന്നാലെ പന്ത്രണ്ടാം ആഴ്ചയോട് അടുത്തപ്പോൾ‌ അഖിലും പുറത്തായി.

സൂരജിനൊപ്പവും സുചിത്രയ്ക്കൊപ്പവും കൂടി അഖിൽ തന്റെ ഉള്ളിലെ നല്ല ​ഗെയിമറെ പുറത്തെടുക്കാതിരുന്നതിനാലാണ് വോട്ടുകൾ കുറഞ്ഞ് പോയത്. ഇവരുടെ മൂവർ സംഘത്തെ ബി​ഗ് ബോസ് പ്രേമികൾ‌ കളിയാക്കി വിളിച്ചിരുന്നത് സുഖിൽ എന്നായിരുന്നു.

സുഖിൽ കോമ്പോ വൈറലായിരുന്നു. ഹൗസിൽ നിന്നും എവിക്ടായി പുറത്ത് വന്നശേഷം ഇതുവരേയും സുചിത്രയും അഖിലും സുഖിൽ എന്ന പേരുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

ഞങ്ങളുടെ മോൻ സൂരജിന് വോട്ട് ചെയ്യണം

സുചിത്ര സോഷ്യൽമീഡിയയിൽ പോലും ആക്ടീവായിരുന്നില്ല. ഇപ്പോൾ ഇരുവരും ​ഗ്രാന്റ് ഫിനാലെയ്ക്ക് തയ്യാറെടുക്കുമ്പോൾ സുഖിൽ എന്ന വിശേഷണത്തിൽ തങ്ങൾക്കുള്ള അഭിപ്രായം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

'എല്ലാവർക്കും നമസ്കാരം.... സുഖിലാണ്.... നിങ്ങളെല്ലാവരും അനു​ഗ്രഹിച്ച് തന്ന പേരാണല്ലോ സുഖിൽ എന്നത്. നല്ല പേരാണ്. ഇഷ്ടപ്പെട്ടു. കുറെ ദിവസമായി അത് ആസ്വദിക്കുന്നുണ്ട്. ഒരുപാട് സന്തോഷം. ബി​ഗ് ബോസ് ഫിനാലെ എത്തിയിരിക്കുകയാണ്.'

'എല്ലാവർക്കും അവരുടേതായ ഇഷ്ടപ്പെട്ട മത്സരാർഥികളുണ്ടാകും. സോഷ്യൽമീഡ‍ിയ മൊത്തത്തിൽ ഞങ്ങളെ വെച്ച് പല കഥകളും പറയുന്നുണ്ട്. ആ കഥയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ സൂരജ് ഫൈനലിൽ എത്തിയിട്ടുണ്ട്.'

കളിയാക്കിയവരോട് പ്രതികരിച്ച് അഖിലും സുചിത്രയും

'സോഷ്യൽമീഡിയ കഥകളിലെ ഞങ്ങളുടെ മോൻ... അവനെ സപ്പോർട്ട് ചെയ്യാൻ താൽപര്യമുള്ളവർ വോട്ട് ചെയ്യണം. നിങ്ങൾ അനു​ഗ്രഹിച്ച് തന്ന പേരിൽ ഒരുപാട് സന്തോഷമുണ്ട്.'

'അതേസമയം സുഖിൽ എന്ന വിളിയിൽ സങ്കടപ്പെടേണ്ടെന്ന് പറഞ്ഞ് നിരവധി പേർ ആശ്വസിപ്പിച്ചരുന്നു അവർക്കും നന്ദിയുണ്ട്' എന്നാണ് സോഷ്യൽമീ‍ഡ‍ിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അഖിലും സുചിത്രയും പറഞ്ഞത്.

ഹൗസിൽ നിന്ന് പുറത്തായി വന്നശേഷം സുചിത ഒരു മാധ്യമങ്ങൾക്കും അഭിമുഖം കൊടുത്തിരുന്നില്ല. മറ്റുള്ള മത്സരാർഥികളെല്ലാം ഒരുമിച്ച് ചേർന്ന് ആഘോഷിക്കുമ്പോൾ സുചിത്രയെ ഇവർക്കൊപ്പം കാണാത്തതിൽ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിരവധി കളിയാക്കലുകളും പരിഹാസവും ലഭിച്ചതായി പലപ്പോഴും അഖിൽ തന്നെ പറഞ്ഞിട്ടുണ്ട്.

Recommended Video

റോബിന്റെ അമിതാവേശം കാരണം ബ്ലെസ്ലിക്ക് വോട്ട് വീഴുമോ? | *BiggBoss
സൂരജിന് വോട്ട് ചെയ്യണം

അതേസമയം അഖിൽ വീട്ടിലുണ്ടായിരുന്നപ്പോൾ സൂരജ് അഖിലിനെ ചുറ്റിപറ്റി നിന്നാണ് ​ഗെയിം കളിച്ചിരുന്നതും അഭിപ്രായം പറഞ്ഞതും. അഖിൽ പുറത്തായ ശേഷമാണ് സൂരജ് ഒറ്റയ്ക്ക് നിന്ന് കളിച്ച് തുടങ്ങിയത്.

വീട്ടിലെ അം​ഗങ്ങൾപോലും പലപ്പോഴും ഇതേ കുറിച്ച് സംസാരിച്ചിരുന്നു. അതേസമയം മറ്റ് മത്സരാർഥികളുടെ സോഫ്റ്റ് കോണർ ആറ്റിറ്റ്യൂഡാണ് സൂരജിനെ ഫൈനൽ സിക്സ് വരെ എത്തിച്ചതെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X