For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എംബിബിഎസ് കള്ളമാണെന്ന് ഞാന്‍ പറയും; റോബിന്റെ മുഖത്ത് നോക്കി പറഞ്ഞ് അഖില്‍, ഇങ്ങനെ പറയാനുള്ള കാരണം...

  |

  ബിഗ് ബോസ് ഹൗസിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാവുകയാണ്. ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങള്‍ക്കാണ് വീട് വേദിയാവുന്നത്. കൂടാതെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടിയിട്ടുണ്ട്. ഇത്തവണ ബിഗ് ബോസ് ഷോയില്‍ എത്തിയിരിക്കുന്നത് വേറിട്ട രീതിയില്‍ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളാണ്. ഇവരുടെ കാഴ്ചപ്പാടുകളിലെ വ്യത്യാസം ബിഗ് ബോസ് ഹൗസിലെ സമാധാന ജീവിതത്തെ ബാധിക്കുന്നുണ്ട്.

  സ്‌നേഹം ചിന്തകള്‍ക്ക് അപ്പുറമാണ്, പൊന്നോമനയെ മിസ് ചെയ്യുന്നു, മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ചിത്ര

  പ്രശ്‌നങ്ങളിലൂടെയാണ് ബിഗ് ബോസ് ഹൗസ് സഞ്ചരിക്കുന്നത്. അടുക്കള പ്രശ്‌നം വീട്ടിലെ അന്തരീക്ഷത്തെ ആകെ ബാധിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് ജയില്‍ നോമിനേഷന്‍ വന്നെത്തുന്നത്. അതിലും നടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഡോക്ടര്‍ റോബിനായിരുന്നു ഇത്തവണ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയത്. പിന്നീട് മറ്റുള്ളവർ ഇത് ഏറ്റെടുക്കുകയായിരുന്നു.

  ദിലീപേട്ടനുള്ളതുകൊണ്ട് സംവിധായകനായി; അന്ന് വിചാരിച്ചത് മറ്റൊന്ന്; തുറന്ന് പറഞ്ഞ് വിനീത്

  ഡോക്ടര്‍ ആരേയും ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്യാന്‍ തയ്യാറായില്ല. തനിക്ക് ഒരു വാലിഡ് റീസണ്‍ കണ്ടെത്താന്‍ പറ്റാത്തതിനാല്‍ ഇത്തവണ ആരെയും ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നില്ല എന്നായിരുന്നു നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിഗ് ബോസ് തയ്യാറായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം അത്തരമൊരു തീരുമാനം എടുക്കാനാവില്ലെന്നും നോമിനേഷന്‍ നിര്‍ബന്ധമായും ചെയ്യണമെന്നും ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ അപ്പോഴും റോബിന്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ക്യാപ്റ്റനും മറ്റുള്ള മത്സരാര്‍ത്ഥികളും പലരീതിയില്‍ ഇതിനെ തിരുത്താന്‍ നോക്കിയെങ്കിലും ഡോക്ടര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

  ഡോക്ടറും ജാസ്മിനും തമ്മിലുള്ള അഭിപ്രായവ്യത്യാസം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാണ്. തരം കിട്ടുമ്പോഴെല്ലാം ഇവര്‍ മുഖാമുഖം എത്താറുണ്ട്. ഈ വിഷയത്തിലും ഡോക്ടറെ കടന്നാക്രമിച്ച് ജാസ്മിന്‍ രംഗത്ത് എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം അവസാനം വലിയ വഴക്കില്‍ എത്തുകയായിരുന്നു. റോബിനെതിരെ അഖില്‍ കുട്ടിയും രംഗത്ത് എത്തിയിരുന്നു.
  ആക്ഷേപഹാസ്യത്തിലൂടെയായിരുന്നു പ്രതികരണം.

  അഖിലിന്റെ വാക്കുകള്‍ ഇങ്ങനെ...'ഡോക്ടറിന്റെ നല്ല മനസിനെ ഞാന്‍ അംഗീകരിക്കുന്നു. നിങ്ങള്‍ നല്ല ഒരാളാണ്. എല്ലാം ഓകെ. പക്ഷേ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഡോക്ടറിന് ഇങ്ങനെ നല്ല ഒരു മനസ് എങ്ങനെ വന്നു എന്ന് എനിക്കറിയില്ല. കാരണം ഞാന്‍ അത്ര നല്ല മനസുള്ള ഒരാളല്ല. ഞാന്‍ ഇച്ചിരി ദുഷ്ടനാണ്. ഒരാള്‍ നല്ല കാര്യം ചെയ്താല്‍ അംഗീകരിക്കണമെന്ന് ഡെയ്‌സിയുടെ മുഖത്തു നോക്കി പറഞ്ഞ് തിരുത്താന്‍ നിന്ന ഡോക്ടര്‍ക്ക് ഡെയ്‌സി ഇതുവരെ ചെയ്തത് തെറ്റായിട്ട് ഇതുവരെ തോന്നിയിട്ടില്ലേ? ഇപ്പോഴും തോന്നുന്നില്ലേ? അതൊരു വാലിഡ് റീസണ്‍ അല്ല? ഞങ്ങള്‍ എല്ലാവരും നോമിനേഷന്‍ നടത്തിയപ്പോള്‍ പറഞ്ഞതൊന്നും ഡോക്ടര്‍ കണ്ടിട്ടുമില്ല, അതൊന്നും വാലിഡ് റീസണും അല്ലെങ്കില്‍ ഡോക്ടറേ, നിങ്ങളെ ഞാന്‍ മഹാത്മ ഗാന്ധി എന്ന് വിളിക്കും' അഖില്‍ തുടര്‍ന്നു.

  Recommended Video

  ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

  'നിങ്ങളെ ഞാന്‍ ബ്ലെസ്‌ലി എന്ന് വിളിക്കട്ടെ? ഞാനീ പറയുന്നത് തെറ്റാണെങ്കില്‍ ഈ ഇരിക്കുന്നവരും കാണുന്ന പ്രേക്ഷകരും ക്ഷമിക്കുക. ഡോക്ടര്‍ ഇപ്പോള്‍ പെരുമാറുന്ന പെരുമാറ്റവും ഇപ്പോള്‍ ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നതും എനിക്ക് യഥാര്‍ഥ റോബിന്‍ ഡോക്ടര്‍ ആയി തോന്നിയില്ല. റോബിന്‍ ഡോക്ടര്‍ ഇങ്ങനെയല്ല. ചെറിയ കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടി എന്നെ തിരുത്തിയിട്ടുള്ള ആളാണ് ഡോക്ടര്‍. ഞാന്‍ പല കാര്യങ്ങളിലും ഡോക്ടറെയും തിരുത്തിയിട്ടുണ്ട്. അങ്ങനെ നിന്ന ഡോക്ടര്‍ക്ക് ഈയൊരാഴ്ച ഇവിടെ നടന്ന കാര്യങ്ങളില്‍ ഒരു വാലിഡ് റീസണ്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞാല്‍ നിങ്ങളുടെ എംബിബിഎസ് കള്ളമാണെന്ന് ഞാന്‍ പറയും', അഖില്‍ പറഞ്ഞു നിര്‍ത്തി. പല പല ചര്‍ച്ചകള്‍ക്കുമൊടുവില്‍ റോബിന്‍ മൂന്ന് പേരെ നോമിനേറ്റ് ചെയ്യുകയായിരുന്നു.

  English summary
  Bigg Boss Malayalam Season 4 Akhil Kutty against Dr Robin's Decision, he challenged His MBBS degree,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X