സുചിത്രയെ ഒട്ടും ഇഷ്ടമല്ലായിരുന്നു; ബിഗ് ബോസില്‍ വന്നതിന് ശേഷമുണ്ടായ മാറ്റത്തെ കുറിച്ച് അഖില്‍ പറഞ്ഞത്

ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും ബിഗ് ബോസില്‍ നിന്നും സുചിത്ര നായരും പുറത്തേക്ക് പോയിരിക്കുകയാണ്. പത്ത് ആഴ്ചകള്‍ പിന്നിടുന്നത് വരെ നോമിനേഷനില്‍ പോലും ഇടം നേടാതിരുന്ന സുചിത്ര ആദ്യമായി നോമിനേറ്റ് ചെയ്ത ഉടനെ പുറത്ത് പോയി. ഷോ യിലെ മറ്റ് താരങ്ങളെയെല്ലാം സങ്കടത്തിലാഴ്ത്തി കൊണ്ടാണ് സുചിത്രയുടെ പിന്മാറ്റം. സൂരജിനെയും അഖിലിനെയുമാണ് ഇതേറ്റവും ബാധിച്ചത്.

ടാസ്‌കിലും അല്ലാതെയുമായി അഖിലും സൂരജും സുചിത്രയും നല്ല സൗഹൃദമായിരുന്നു. സുചിത്രയും അഖിലും ചേര്‍ന്ന് പ്രണയത്തിലാണോ എന്ന സംശയങ്ങള്‍ വരെ ഉയര്‍ന്ന് വന്നിരുന്നു. സുഖില്‍ എന്ന പേരില്‍ താരങ്ങളുടെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് പുറത്ത് ലഭിച്ചത്. എന്നാല്‍ സുചിത്ര പോയതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ് അഖില്‍. തുടക്കത്തില്‍ അവരോട് അതൃപ്തി ഉണ്ടായിരുന്നെങ്കിലും പിന്നീട് ശരിയാവുകയായിരുന്നു എന്നാണ് അഖില്‍ പറഞ്ഞത്.

 suchi-akhil

'എനിക്ക് സുചിത്രയെ ഒട്ടും ഇഷ്ടമില്ലായിരുന്നെന്ന് അഖില്‍ ബ്ലെസ്ലിയോട് പറയുകയാണ്. ഇവിടെ വന്നതിന് ശേഷമാണ് അടുത്തറിഞ്ഞ് പരിചയത്തിലാവുന്നത്. ആദ്യം കണ്ടപ്പോഴൊന്നും ഞാന്‍ കാര്യമായി സംസാരിച്ചിരുന്നില്ല. പിന്നീട് സൗഹൃദമായി മാറുകയായിരുന്നു എന്നും അഖില്‍ വ്യക്തമാക്കുന്നു'.

ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുന്നതിന് മുന്‍പ് തന്റെ ചെടി നോക്കാന്‍ അഖിലിനെയാണ് സുചിത്ര ഏല്‍പ്പിച്ചത്. ശേഷം പോവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ആള്‍ അത് മറ്റാര്‍ക്കെങ്കിലും സമ്മാനിച്ചിട്ടാണ് പോവേണ്ടത്. അങ്ങനെ സൂരജിനെ പത്താം ആഴചയിലെ ക്യാപ്റ്റനാക്കിയിരിക്കുകയാണ് താരം.

സുചിത്ര പറയുന്ന ഓരോ വാക്കുകളും സൂരജിനും അഖിലിനും വേദനയായി മാറുന്ന അവസ്ഥയാണ് എപ്പിസോഡില്‍ കണ്ടത്. എന്തായാലും പുറത്ത് വന്നതിന് ശേഷം കൂടുതല്‍ വിശേഷങ്ങള്‍ നടി പറയുന്നതിന് കാത്തിരിക്കുകയാണ് ഏവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X