സുചിത്രയുടെ ആദ്യരാത്രി ഏറുമാടത്തില്‍, വിവാഹം നടക്കുക ഇങ്ങനെ... ഫുള്‍ പ്ലാനിംഗുമായി അഖില്‍
സോഷ്യല്‍ മീഡിയയിലേയും സിനിമാ കോളങ്ങളിലേയും പ്രധാന ചര്‍ച്ച വിഷയം ബിഗ് ബോസ് ആണ്. മാര്‍ച്ച് 27 വന്‍ ആഘോഷത്തോടെ ആരംഭിച്ച ഷോ ഇപ്പോള്‍ 60 ദിവസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യത്യസ്ത ചിന്താഗതിയും നിലപാടുമുള്ള 17 പേരുമായിട്ടാണ് ഇക്കുറി ബിഗ് ബോസ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുളള അഭിപ്രായഭിന്നത ഹൗസില്‍ മുഴച്ച് നിന്നിരുന്നു. ഇതിന്റെ പേരില്‍ വലിയ വഴക്കുകളും വീടിനുള്ളില്‍ നടന്നു.
നൂറ് ദിവസം മത്സരത്തില്‍ നില്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് നിലവിലുള്ള 12 പേരും വീടിനുള്ളില്‍ നില്‍ക്കുന്നത്. ഇതിനായി തങ്ങളാല്‍ കഴിയുന്ന എല്ലാ അടവുകളും പയറ്റുന്നുണ്ട്. വാശിയോടെ മത്സരിക്കുമ്പോഴും എല്ലാവരും മനസ്സിനുള്ളില്‍ ഒരു സൗഹൃദം രൂപപ്പെട്ടിട്ടുണ്ട്. ടാസ്‌ക്കിനെ ടാസ്‌ക്കായും സൗഹൃദത്തെ സൗഹൃദമായിട്ടുമാണ് ഇവര്‍ കാണുന്നത്.
മത്സരം അവസാനത്തിലേയ്ക്ക് കടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ആത്മബന്ധം വർധിച്ചിട്ടുണ്ട്. ഒരിക്കലും സെറ്റാകില്ലെനന് വിചാരിച്ച പലരും ഇപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കാളാണ്.

ബിഗ് ബോസില്‍ കല്യാണ ചര്‍ച്ച തകൃതിയായി നടക്കുകയാണ്. ഇപ്പോഴിത സുചിത്രയുടെ വിവാഹത്തെ കുറിച്ച് പ്ലാന്‍ ചെയ്യുകയാണ് അഖിലും റോണ്‍സണും വിനയും.
വിവാഹം കാട്ടില്‍ വെച്ച് നടത്താമെന്നാണ് അഖില്‍ പറയുന്നത്. കല്യാണം കൊണ്ട് മാത്രം തീര്‍ന്നില്ല ആദ്യരാത്രി ഏറുമാടത്തില്‍ സെറ്റ് ചെയ്യാമെന്നും താരം കൂട്ടിച്ചേർത്തു. തന്നെ പുലി പിടിക്കില്ലേ എന്നായിരുന്ന സുചിത്രയുടെ സംശയം. എന്നാല്‍ നിങ്ങളെ പുലിയൊന്നും കൊണ്ടു പോകില്ലെന്ന് കളിയാക്കി കൊണ്ട് വിനയിയും പറഞ്ഞു.
താരങ്ങളുടെ വിവാഹാലോചന പ്രേക്ഷകരുടെ ഇടയില്‍ ചർച്ചയായിട്ടുണ്ട്. ഇതോടെ സുചിത്ര- അഖില്‍ പ്രണയ കഥയ്ക്കും ഏകദേശം തീരുമാനമായി.

കഴിഞ്ഞ കുറച്ച് ദിവസമായി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും 'സുഖില്‍' പ്രണയം വലിയ ചര്‍ച്ചയായിരുന്നു. ഹൗസ് അംഗങ്ങള്‍ നേരിട്ടും അല്ലാതേയും ഇവരോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. താരങ്ങളുടെ ഹൗസിലുള്ള പൊരുമാറ്റമായിരുന്ന ചോദ്യത്തിന് പിന്നില്‍. ഇത് സുചിത്രയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അഖിലിനോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് സുചിത്രയെ സമാധാനിപ്പെടുത്തി.

ഹൗസിന് പുറത്തും സുചിത്ര- അഖില്‍ പ്രണയം ചര്‍ച്ചയാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ അങ്ങനെയൊരു ബന്ധമുണ്ടാകില്ലെന്ന് അഖിലിന്റെ സുഹൃത്ത് ബാഹുലേയന്‍ പറഞ്ഞിരുന്നു. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേകം അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗഹൃദത്തിന് വിലകൊടുക്കുന്ന ആളാണ് അഖിലൊന്നു അതു കൊണ്ടാണ് സുചിത്രയുടെ വാക്കുകള്‍ക്ക് വില കൊടുക്കുന്നതെന്നും സുഹൃത്ത് പറഞ്ഞു. കൂടാതെ അവനെക്കാളും മൂത്തതാണ് സുചിത്രയെന്നും അതിനാല്‍ ഈ ബന്ധം വര്‍ക്കാവാന്‍ ചാന്‍സില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
Recommended Video

അതേസമയം ഈ ആഴ്ചയിലെ എവിക്ഷനില്‍ അഖിലും സുചിത്രയുമുണ്ട്. ഇതാദ്യമായിട്ടാണ് സുചിത്ര എവിക്ഷനില്‍ എത്തുന്നത്. അഖിലിനും സുചിത്രയക്കുമൊപ്പം സൂരജ്, വിനയ് മാധവും നോമിനേഷനിലുണ്ട്.
എല്ലാ ആഴ്ചകളിലും ഇടംപിടിച്ചിരുന്നു റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ജാസ്മിന്‍, റോണ്‍സണ്‍, ലക്ഷ്മിപ്രിയ എന്നിവര്‍ ഈ ആഴ്ച രക്ഷപ്പെട്ടിട്ടുണ്ട്. നിലവില്‍ 12 പേരാണ് ഹൗസിലുള്ളത്.
അപര്‍ണ്ണയാണ് പോയവാരം ഹൗസില്‍ നിന്ന് പുറത്തായത്. അപര്‍ണ്ണയുടെ നോമിനേഷന്‍ മത്സരാര്‍ത്ഥികളെ ഞെട്ടിച്ചിരുന്നു. ഇത്തവണയും അതുപോലൊരു എവിക്ഷനാവും ഹൗസില്‍ നടക്കുക. ദിവസങ്ങള്‍ കുറയുന്നതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓരോ മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നിന്ന് വരും ആഴ്ചകളില്‍ യാത്രയാവും. ഒന്നോ രണ്ടോ ആളുകള്‍ ഈ ആഴ്ച പോകാം.


Click it and Unblock the Notifications