ചോര തിളച്ച് നില്‍ക്കുന്ന ആണുങ്ങളുള്ള സ്ഥലമാണ്; സുചിത്രയുടെ ഭാവങ്ങള്‍ കണ്ട് അഖിലും റോണ്‍സനും പറയുന്നു

ബിഗ് ബോസിലെ രസകരമായൊരു സംഭാഷണമാണ് ഇപ്പോള്‍ വൈറലാവുന്നത്. റോണ്‍സന്‍, സൂരജ്, സുചിത്ര, ദില്‍ഷ, അഖില്‍ എന്നിവര്‍ ചേര്‍ന്ന് ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് സംസാരിക്കുകയായിരുന്നു. ഇവിടുന്നൊരു പാര്‍ടനറെ വേണമെന്ന് പറഞ്ഞാല്‍ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ദില്‍ഷ അഖിലിന്റെ പേരാണ് പറഞ്ഞത്. എന്നാല്‍ എന്റെ അടുത്ത് തമാശയായി പറയുന്ന കാര്യങ്ങള്‍ അത് സീരിയസായിട്ടേ എടുക്കുകയുള്ളു എന്ന് പറഞ്ഞാണ് അഖില്‍ എത്തുന്നത്.

എന്നാല്‍ ഇനി അങ്ങനൊരു സംസാരമേ വേണ്ടെന്ന് ദില്‍ഷ പറയുന്നു. മുന്‍പ് ശാലിനിയുടെ അടുത്തും തനിക്കിത് പോലെ പ്രശ്‌നം വന്നിരുന്നതായി അഖില്‍ സൂചിപ്പിച്ചു. തമാശ പറഞ്ഞ് പറഞ്ഞ് കളി കാര്യമായി. ശാലിനി പുറത്ത് പോയില്ലായിരുന്നെങ്കില്‍ എനിക്ക് വലിയ പ്രശ്‌നമായേനെ എന്നും അഖില്‍ പറഞ്ഞു. ഇതോടെ അഖിലിനോട് തമാശ പറയാന്‍ പോയ ദില്‍ഷയെ എല്ലാവരും കൂടി കുഴപ്പത്തിലാക്കി. ദില്‍ഷ തന്റെ മുഖത്ത് നോക്കി ചിരിച്ചാല്‍ അപ്പോള്‍ കുഴപ്പമാവുമെന്നാണ് അഖില്‍ പറയുന്നത്.

ക്യാമറമാന്‍ ഞങ്ങളെ നോക്കാതെ അവരുടെ എക്‌സ്പ്രഷന്‍ പിടിക്കാനാണ് റോണ്‍സന്‍ പറഞ്ഞത്

എന്നാല്‍ ഇടയില്‍ കയറി സംസാരിച്ച് റോണ്‍സന്‍ ഈ തമാശ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാനും ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ദില്‍ഷയും സുചിത്രും തമ്മില്‍ എന്തോ കാര്യങ്ങള്‍ രഹസ്യമായി പറയാന്‍ ശ്രമിച്ചത്. ദില്‍ഷ ചെവിയില്‍ പറയാന്‍ ശ്രമിക്കുമ്പോഴെല്ലാം സുചിത്രയ്ക്ക് ഇക്കിളിയാവുകയാണ്.

അത്തരത്തിലുള്ള ഭാവങ്ങള്‍ നടി കാണിക്കുകയും ചെയ്തു. ഭാവങ്ങള്‍ക്ക് പുറമേ ചില ഒച്ചപ്പാടുകള്‍ കൂടിയായതോടെ റോണ്‍സനും അഖിലും അതേറ്റ് പിടിച്ചു. ക്യാമറമാന്‍ ഞങ്ങളെ നോക്കാതെ അവരുടെ എക്‌സ്പ്രഷന്‍ പിടിക്കാനാണ് റോണ്‍സന്‍ പറഞ്ഞത്.

ഭാവങ്ങളെല്ലാം മറ്റേതാണെന്ന് റോണ്‍സനും സൂചിപ്പിച്ചു

ഇങ്ങനത്തെ എക്‌സ്പ്രഷന്‍ ഒന്നും ഇടല്ലേ എന്നാണ് അഖില്‍ സുചിത്രയോട് പറയുന്നത്. ഭാവങ്ങളെല്ലാം മറ്റേതാണെന്ന് റോണ്‍സനും സൂചിപ്പിച്ചതോടെ വൃത്തിക്കേട് ആയിരുന്നോ എന്നായി സുചിത്ര. 'ചോര തിളച്ച് നില്‍ക്കുന്ന ആണുങ്ങള്‍ ഉള്ള സ്ഥലമാണിത്. പ്ലീസ് ഇത്തരം ഭാവങ്ങള്‍ ഇടല്ലേ' എന്നും അഖില്‍ തമാശരൂപേണ പറയുന്നു. ഇതുകേട്ട റോണ്‍സന്‍ എന്റെ തലയില്‍ കുറച്ച് ഐസ് വെള്ളം ഒഴിക്കാനും പറയുന്നുണ്ട്.

തൻ്റെ പാർട്നർ ആകാമെന്ന് ദിൽഷയോട് അഖിൽ

സുചിത്രയോട് പറഞ്ഞ രഹസ്യം പറഞ്ഞില്ലെങ്കില്‍ നിന്നെ പാര്‍ട്‌നര്‍ ആക്കുമെന്ന് അഖില്‍ ദില്‍ഷയോട് ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല എന്റെ വീട്ടില്‍ വന്നാല്‍ നിനക്ക് ഷൈന്‍ ചെയ്യാം. പശു ഉണ്ട്, കോഴി ഉണ്ട്, ആട് ഉണ്ട്, ഇതിനെ ഒക്കെ നോക്കി ഇരുന്നാല്‍ സമയം പോവുന്നത് അറിയില്ലെന്ന് അഖില്‍ പറയുന്നത്.

എന്നാല്‍ ഒരു മാസത്തേക്ക് നിന്റെ കാര്യം സുഖമായി. ഇതിനെ എല്ലാം വെട്ടി ഫ്രിഡ്ജില്‍ കയറ്റിയാല്‍ ഒരു മാസത്തേക്ക് നല്ല ഭക്ഷണമായെന്ന് റോണ്‍സന്‍ പറഞ്ഞു. അയ്യോ ഇത് എന്റെ അച്ഛന്‍ കേട്ടാല്‍ എന്താവുമോന്ന് അഖില്‍ ആശങ്കപ്പെടുന്നുണ്ട്. നമ്മള്‍ വളര്‍ത്തുന്നതിനെ തിന്നാന്‍ പാടില്ലെന്നാണ് ദില്‍ഷ റോണ്‍സനോട് പറഞ്ഞത്.

 റോബിനും ബ്ലെസ്ലിയ്ക്കും ശേഷം ദില്‍ഷ അഖിലിനെയും ചാക്കിട്ട് പിടിച്ചോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്

എന്തായാലും താരങ്ങളുടെ സംസാരം കേട്ടിരിക്കാന്‍ തന്നെ രസകരമാണെന്നാണ് ആരാധകര്‍ പറയുന്നത്. റോബിനും ബ്ലെസ്ലിയ്ക്കും ശേഷം ദില്‍ഷ അഖിലിനെയും ചാക്കിട്ട് പിടിച്ചോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. റോണ്‍സന് പിന്നെ വിശപ്പിനെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമൊക്കെയാണ് പറയാനുള്ളതെന്നും കമന്റിലൂടെ ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X