twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുചിത്രയെ ഇഷ്ടമാണെങ്കില്‍ കെട്ടിച്ച് കൊടുക്കം; അഖിലിന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് സുഹൃത്തുക്കള്‍

    |

    ബിഗ് ബോസിലെ പ്രധാന ഗെയിം തന്ത്രങ്ങളില്‍ ഒന്നാണ് ലവ് ട്രാക്ക്. ഒന്നാം സീസണില്‍ പേളിക്കും ശ്രീനിഷിനും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ഇത്തവണ റോബിന്‍ - ദില്‍ഷ ബന്ധത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ കുടുതലും. എന്നാല്‍ സുഖില്‍ ലവ് സ്റ്റോറി എന്ന പേരില്‍ മറ്റ് ചില കഥകള്‍ പ്രചരിക്കുകയാണ്.

    അഖിലും സുചിത്രയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ആയി തുടങ്ങിയതോടെ ആരാധകരുടെ പിന്തുണയും കൂടി. ഇനി അവര്‍ ശരിക്കും പ്രണയത്തില്‍ ആണെങ്കില്‍ കെട്ടിച്ചു കൊടുക്കാമെന്നാണ് അഖിലിന്റെ സുഹൃത്തുക്കള്‍ ഫില്‍മിബീറ്റ് മലയാളത്തിനു നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

    suchi-akhil

    കുലദൈവങ്ങളെ കണ്ട് മടങ്ങി; നയന്‍താരയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ വിഘ്‌നേശ് ശിവന്റെ വീഡിയോ വൈറല്‍കുലദൈവങ്ങളെ കണ്ട് മടങ്ങി; നയന്‍താരയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ വിഘ്‌നേശ് ശിവന്റെ വീഡിയോ വൈറല്‍

    പുതിയ വഴികളിലേക്ക്; സന്തോഷ വാർത്ത പങ്കുവെച്ച് ഗായിക അമൃത സുരേഷും ഗോപി സുന്ദറുംപുതിയ വഴികളിലേക്ക്; സന്തോഷ വാർത്ത പങ്കുവെച്ച് ഗായിക അമൃത സുരേഷും ഗോപി സുന്ദറും

    അഖില്‍-  സുചിത്ര

    ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് അഖില്‍ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. പുറത്തും ബിഗ് ബോസ് കളിച്ചിട്ടാണ് അകത്തേക്ക് പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. മാത്രമല്ല സുചിത്രയുമായിട്ടുള്ള പ്രണയം ആ കണ്ണിലൂടെ നോക്കുന്നത് കൊണ്ടാണെന്നും അഭിപ്രായപ്പെടുന്നത്. ഇനി അവന് സുചിത്രയെ ഇഷ്ടമാണെങ്കില്‍ കെട്ടിച്ച് കൊടുക്കാമെന്നാണ് സുഹൃത്തുക്കളില്‍ ഒരാള്‍ തമാശയായി പറയുന്നത്.

    സുഖില്‍  പേര്

    ബ്ലെസ്ലിയും റോബിനും ആ ട്രാക്കിലേക്ക് പോയതാണ്. അഖിലും ആ റൂട്ടിലാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു. പിന്നെ സുഖില്‍ എന്നൊക്കെ പറയുന്നത് കേട്ടാല്‍ ആദ്യം ചിരിയാണ് തോന്നുക. നോബി ചേട്ടന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ വാഴ എന്ന പേരാണ് കിട്ടിയത്. അതുപോലെ ഇപ്പോള്‍ അഖിലിന് സുഖിയന്‍ എന്ന പേര് ലഭിച്ചു.

    സൌഹൃദം

    കുട്ടി അഖില്‍ ഒരാളോട് കമ്പനിയായാല്‍ പിന്നെ അവരോടുള്ള അടുപ്പം വലിയ രീതിയില്‍ കാണിക്കും. അത് വേറൊരാള്‍ കാണുമ്പോള്‍ അവര്‍ തമ്മില്‍ പ്രേമമാണോ എന്ന് തോന്നും. അഖിലിന് പിന്നാലെ പ്രണയം പറഞ്ഞ് ഒത്തിരി പേര്‍ വരുന്നുണ്ട്. ഈ ഫീല്‍ഡില്‍ ആയത് കൊണ്ട് പ്രത്യേകിച്ചും ഇഷ്ടം പറഞ്ഞ് നിരവധി ആളുകള്‍ എത്തും. അഖിലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ 'ചേട്ടനെ ഇഷ്ടമാണ്, ചേട്ടനോട് സീരിയസായി കാര്യം പറയാനുണ്ട്' എന്നൊക്കെയുള്ള മെസേജ് വരാറുണ്ടെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.


    ബിഗ് ബോസില്‍ പോയതിന് ശേഷം അഖിലിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. കുറച്ച് താടിയൊക്കെ വരികയും വെളുക്കുകയും ചെയ്തതായി തോന്നിയതായി ഒരു സുഹൃത്ത് പറയുന്നു.

    ദില്‍ഷയും റോബിനും

    ദില്‍ഷയും റോബിനും ലവ് ബേര്‍ഡ്‌സ് ആണെന്ന് പറയാന്‍ പറ്റില്ല. കാരണം നിങ്ങളെന്റെ സുഹൃത്താണെന്ന് ദില്‍ഷ എപ്പോഴും പറയുന്നുണ്ട്. ദില്‍ഷയുടെ മനസില്‍ പെട്ടെന്ന് ഒന്നും പ്രണയം എത്തിക്കാന്‍ സാധിക്കുകയില്ല. ദില്‍ഷ സെലക്ടീവായ വ്യക്തിയാണെന്ന് തോന്നുന്നു.

    English summary
    Bigg Boss Malayalam Season 4: Akhil's Friends Talks About His Love Track With Suchithra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X